സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് പുനരാരംഭിക്കും. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി എത്തണമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ചേർന്ന യോഗത്തിലാണ് ഇന്ന് മുതൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ തീരുമാനം എടുത്തത്.കഴിഞ്ഞ 6 ദിവസമായി ഡ്രൈവിംഗ് ടെസ്റ്റുകൾ തടസ്സപ്പെട്ടിരിക്കുകയായിരുന്നു.