രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; ഒക്ടോബർ 22 നു പൊതുജനങ്ങൾക്ക് ദർശനത്തിനു അനുമതിയില്ല

Breaking Kerala National

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം. വെർച്യുൽ ക്യൂവിന് നിയന്ത്രണമേർപ്പെടുത്തി. ഒക്ടോബർ 21 ന് 25000 പേർക്ക് മാത്രമാണ് ദർശനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് ശേഷം മല കയറാനും നിയന്ത്രണം ഉണ്ട്. ഒക്ടോബർ 22 ന് പൊതു ജനങ്ങൾക്ക് ദർശനത്തിന് അനുമതി ഇല്ല. തുലമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് രാഷ്ട്രപതി കേരളത്തിലുണ്ടാവുക. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഇതിനകം തന്നെ നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *