ഡബിൾ ഡക്കർ ട്രെയിൻ കേരളത്തിലേക്കും എത്തുന്നു. പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂർ റെയിൽവേ ലൈനിൽ ആണ് ഇന്ന് പരീക്ഷണം നടത്തുന്നത്. ഉദയ് ഡബിൾ ഡക്കർ ട്രെയിൻ ആണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിക്കുന്നത്.
രാവിലെ 8 നു കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും. 11.5 നു പാലക്കാട് എത്തും. തിരിച്ചു ഉച്ച കഴിഞ്ഞു 2.30 ഓടെ കോയമ്പത്തൂരിൽ എത്തുന്നതോടെ പരീക്ഷണം പൂർത്തിയാകും.