സ്വർണ്ണ വില ഇടിയുന്നു ..

Business Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി സ്വർണ വിലയിൽ ഇടിവ് വരുന്നത് ഇത് മൂന്നാം ദിവസം.ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46400 ആണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്.

ഇന്നലെ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. പുതുവർഷം ആരംഭിക്കുമ്പോൾ സ്വർണ വില പവന് 46,840 രൂപയായിരുന്നു. സ്വർണത്തിന് കൂടുതൽ വില ഇടിയുമെന്ന് പ്രതീക്ഷിക്കേണ്ടെന്നാണ് വിദ​ഗ്‍ധർ പറയുന്നത്.വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *