ജെയ്ക് സി തോമസിൻ്റെ ഭാര്യയ്ക്ക് നേരെ സൈബർ ആക്രമണം

Breaking Kerala

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാ‍ർത്ഥി ജെയ്ക് സി തോമസിൻ്റെ ഭാര്യക്കെതിരെ സൈബർ ആക്രമണം. ഗർഭിണിയായ ഭാര്യയെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കാനുള്ള അവസാന അടവാണെന്ന രീതിയിലാണ് ആരോപണം വന്നത്. ജെയിക്കിൻ്റെ ഭാര്യ ഗീതു തോമസ് വോട്ട് അഭ്യ‍ർത്ഥിക്കാൻ പോകുന്ന വീഡിയോ എഡിറ്റ് ചെയ്താണ് സൈബർ ആക്രമണം നടക്കുന്നത്.

‘ജയിക്കിന്റെ അവസാനത്തെ അടവ്. ഗര്‍ഫിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷന്‍ വര്‍ക്കിന് ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കല്‍. അത് പുതുപ്പള്ളിയില്‍ ചിലവാകില്ല ജെയ്ക് മോനു’ എന്നാണ് വീഡിയോക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. ഫാൻ്റം പൈലി എന്ന അക്കൗണ്ടില്‍ നിന്നാണ് സൈബർ ആക്രമണം ഉണ്ടായത്. പോസ്റ്റിനു താഴെ നിരവധി പേരാണ് മോശം കമൻ്റുകൾ ഇട്ടിരിക്കുന്നത്. എട്ടുമാസം ഗര്‍ഭിണിയാണ് നീനു.

Leave a Reply

Your email address will not be published. Required fields are marked *