ഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാന് ടോസ് ഭാഗ്യം. ടീം ബാറ്റിംഗ് തിരഞ്ഞെടുത്തു. അഞ്ച് ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ടീം 19 റൺസെടുത്തു. ഉച്ചയ്ക്ക് രണ്ട് മുതൽ ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നത്.
ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കിലും ആശങ്കകൾ ഇനിയും പരിഹരിക്കാനുണ്ട്. തുടക്കം പതറിയാൽ മുൻനിരയുടെ താളം തെറ്റുന്ന കാഴ്ച ആസ്‌ത്രേലിയക്കെതിരെയും കണ്ടതാണ് വിരാട് കോഹ്ലിയുടെയും കെ.എൽ.രാഹുലിന്റെയും വീരോചിത ചെറുത്ത് നിൽപ്പില്ലായിരുന്നെങ്കിൽ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട തോൽവിയായിരിക്കും അന്ന് ടീം ഏറ്റുവാങ്ങേണ്ടിയിരുന്നത്. ഇന്ത്യയുടെ മുൻനിര ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് മുന്നോട്ട് പോക്കിൽ നിർണായകമാണ്.