കോളറ ബാധ; തിരുവനന്തപുരത്ത് ജാഗ്രതാ നിർദ്ദേശം

Breaking Kerala

തിരുവനന്തപുരം: നെയ്യാറ്റിൻകര തവരവിളയിലുള്ള കാരുണ്യ ഓർഫനേജിലെ ഒരു അന്തേവാസി കോളറ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം മരണപ്പെട്ടു. 26 കാരനായ അനുവാണ് മരിച്ചത്. അവിടെ തന്നെയുള്ള 10 വയസ്സുള്ള മറ്റൊരു കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. ഓർഫനേജിലെ 10 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.

തിരുവനന്തപുരത്തു ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിട്ടുണ്ട്. കടുത്ത വയറിളക്കം അനുഭവപ്പെട്ടാൽ വൈദ്യപരിശോധന തേടണം. ശ്രെദ്ധിച്ചില്ലെങ്കിൽ ഈ രോഗം പെട്ടന്ന് പടരും. രോഗം മാറിയാലും ഏതാനും ദിവസം കൂടി രോഗം പടരാനുള്ള സാധ്യത ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *