പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം, ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

Kerala

പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം കണ്ടെത്തി.
വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഇത് ഉപയോഗിക്കാറുണ്ട്. പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽപ്പന നടത്തുന്നവരെ കണ്ടെത്തി ചോദ്യംചെയ്‌തുവരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേർത്ത് മിഠായി വിൽക്കുന്നുണ്ടെന്ന് സംശയിക്കുന്നു. അതിനാൽ പഞ്ഞിമിട്ടായി നിരോധിച്ചിരിക്കുകയാണ് ഭക്ഷ്യസുരക്ഷാവകുപ്പ്.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്.എസ്. എസ്.എ.ഐ.) അംഗീകരിച്ച അംഗീകൃത കൃത്രിമചേരുവകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *