തൃശ്ശൂർ/ വയനാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. പുലർച്ചെ മുതൽ സമ്മതിദായകരുടെ വലിയ നിര തന്നെയായിരുന്നു ബൂത്തുകളിൽ.
ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി യു. ആർ പ്രദീപും യു ഡി എഫ് സ്ഥാനാർത്ഥിയായി രമ്യാ ഹരിദാസും ബി ജെ പി സ്ഥാനാർത്ഥിയായി കെ ബാലകൃഷ്ണനുമാണ് മത്സരിക്കുന്നത്. വയനാട്ടിൽ യു ഡി എഫ് സ്ഥാർത്ഥിയായി പ്രിയങ്ക ഗാന്ധിയും സത്യൻ മൊകേരി എൽ ഡി എഫ് സ്ഥാനാർത്ഥിയായും നവ്യ ഹരിദാസ് ബി ജെ പി സ്ഥാനാർത്ഥിയായും മത്സരിക്കുന്നു.