സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് വേനൽമഴ തുടരാൻ സാധ്യത. ഇന്ന് ഉച്ചക്ക് ശേഷം വടക്കൻ മേഖലകളിലും മലയോര മേഖലകളിലും ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. വയനാട് ജില്ലയിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു.
തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും നാളെ കനത്ത മഴക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്.