മുതലപ്പൊഴിയില്‍ വീണ്ടും അപകടം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ രണ്ട് വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഹോളി സ്പിരിറ്റ്, നല്ലിടയന്‍ എന്നീ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഹോളി സ്പിരിറ്റ് വള്ളത്തിലുണ്ടായിരുന്ന ഒരു മത്സ്യതൊഴിലാളിക്ക് പരിക്കേറ്റു. ശാന്തിപുരം സ്വദേശി മനോജിനാണ് പരിക്കേറ്റത്. ശക്തമായ തിരയില്‍പ്പെട്ടാണ് നല്ലിടയന്‍ എന്ന കാരിയര്‍ വള്ളം അപകടത്തില്‍പ്പെട്ടത്. സുനില്‍, രാജു എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇരുവരും സുരക്ഷിതരാണ്. പൂത്തുറ സ്വദേശി ജോണി വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള നല്ലിടയന്‍ എന്ന എന്ന താങ്ങുവള്ളത്തിന്റെ കാരിയര്‍ വള്ളമാണിത്.

Continue Reading

വാളയാര്‍ കേസ്: നുണപരിശോധന നടത്തണമെന്ന സിബിഐ ആവശ്യത്തില്‍ സെപ്തംബര്‍ 28ന് വിധി

പാലക്കാട്‌: വാളയാര്‍ കേസില്‍ നുണപരിശോധന നടത്തണമെന്ന സിബിഐ ആവശ്യത്തില്‍ പാലക്കാട് പോക്സോ കോടതി സെപ്തംബര്‍ 28ന് വിധി പറയും. വാളയാര്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ ഏജൻസികള്‍ പരിഗണിച്ചില്ലെന്ന ആരോപണവുമായി പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയിരുന്നു. കൊലപാതക സാധ്യത ഉറപ്പിക്കുന്ന സെല്ലോഫൈൻ റിപ്പോര്‍ട്ട്, കേസ് അന്വേഷിച്ച പൊലീസും സിബിഐയും ഒരുപോലെ അവഗണിച്ചു എന്നാണ് കുടുംബത്തിന്‍റെ ആരോപണം

Continue Reading

മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുവെന്ന വാർത്തകളിൽ മൗനം പാലിച്ച് എ.എൻ.ഷംസീർ

തിരുവനന്തപുരം: നവംബറിൽ നടക്കുന്ന പുനഃസംഘടനയിൽ സംസ്ഥാന മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുവെന്ന വാർത്തകളിൽ മൗനം പാലിച്ച് സ്പീക്കർ എ.എൻ.ഷംസീർ. മന്ത്രിസഭയിൽ എത്തിയേക്കുമെന്ന റിപ്പോർട്ടുകളെക്കുറിച്ച് തുടർ ചോദ്യങ്ങളുമായി മാധ്യമപ്രവർത്തകർ വളഞ്ഞെങ്കിലും, തനിക്ക് ഒന്നുമറിയില്ലെന്നു വ്യക്തമാക്കി അദ്ദേഹം ഒഴിഞ്ഞുമാറി. എല്ലാവരെയും പോലെ ടിവിയിൽ കണ്ടുള്ള വിവരം മാത്രമേ ഇക്കാര്യത്തിൽ തനിക്കും ഉള്ളൂവെന്നും ഷംസീർ വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളെ അവഗണിച്ച അദ്ദേഹം, വാഹനത്തിൽ കയറിപ്പോയി. മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടല്ലോ എന്ന് ആവർത്തിച്ചു ചോദിച്ചെങ്കിലും, ‘നോ കമന്റ്സ്’ എന്ന പ്രതികരണത്തിൽ അദ്ദേഹം മറുപടി ഒതുക്കി. […]

Continue Reading

യുകെയിൽ മലയാളി കാറിനുള്ളിൽ മരിച്ച നിലയിൽ

ലണ്ടൻ:യുകെയിൽ പത്തനംതിട്ട സ്വദേശി കാറിനുള്ളിൽ മരിച്ച നിലയിൽ.53 കാരനായ റെജിയുടെ മൃതദേഹമാണ് കാറിനുള്ളിൽ കണ്ടെത്തിയത്.റെജിയും കുടുംബവും യു കെയിലെത്തിയത് ഒന്നര വർഷം മുമ്പാണ്.ഇന്നലെ ഡ്യൂട്ടി കഴിഞ്ഞു ഭാര്യ വീട്ടില്‍ എത്തുമ്പോഴാണ് 53 കാരനായ റെജി ജോണ്‍ വീട്ടില്‍ എത്തിയിട്ടില്ലെന്ന് മനസിലാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റെജിയുടെ മൃതദേഹം കാർ പാർക്കിംഗ് സ്പേസിലെ കാറിനുള്ളിൽ കണ്ടെത്തിയത്.ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയും ഹേ വാര്‍ഡ് ഹീത് മലയാളി കൂട്ടായ്മയും അനുശോചനം രേഖപ്പെടുത്തി. പത്തനംതിട്ട കോന്നി കിഴവല്ലൂര്‍ വലിയപറമ്പില്‍ […]

Continue Reading

യുകെയിൽ മലയാളി കാറിനുള്ളിൽ മരിച്ച നിലയിൽ

കവന്‍ട്രി: യുകെയിൽ പത്തനംതിട്ട സ്വദേശി കാറിനുള്ളിൽ മരിച്ച നിലയിൽ. 53 കാരനായ റെജിയുടെ മൃതദേഹമാണ് കാറിനുള്ളിൽ കണ്ടെത്തിയത്. റെജിയും കുടുംബവും യു കെയിലെത്തിയത് ഒന്നര വർഷം മുമ്പാണ്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞു ഭാര്യ വീട്ടില്‍ എത്തുമ്പോഴാണ് 53 കാരനായ റെജി ജോണ്‍ വീട്ടില്‍ എത്തിയിട്ടില്ലെന്ന് മനസിലാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റെജിയുടെ മൃതദേഹം കാർ പാർക്കിംഗ് സ്പേസിലെ കാറിനുള്ളിൽ കണ്ടെത്തിയത്.ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയും ഹേ വാര്‍ഡ് ഹീത് മലയാളി കൂട്ടായ്മയും അനുശോചനം രേഖപ്പെടുത്തി.പത്തനംതിട്ട […]

Continue Reading

സോളാര്‍ കേസില്‍ ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഇ പി ജയരാജന്‍

ഡല്‍ഹി: സോളാര്‍ കേസില്‍ ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കൊല്ലത്തെ ഗസ്റ്റ് ഹൗസില്‍ താന്‍ പോയിട്ടില്ലെന്നും ഫെനി ബാലകൃഷ്ണനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇ പി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ പീഡനകേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ പേര് കൂട്ടി ചേര്‍ത്തതിന് പിന്നിലെ ഗൂഡാലോചനയില്‍ സിപിഐഎമ്മിന് പങ്കില്ല എന്നും ഇപി ജയരാജന്‍ പറഞ്ഞു. തരംതാണ ആരോപണങ്ങളിലേയ്ക്ക് തള്ളി വിടരുത്. പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഫെനിക്ക് പിന്നില്‍ ആരോ […]

Continue Reading

മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റ് മുപ്പത്തി രണ്ടുകാരി മരിച്ചു

ബാര്‍ഡോ: മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റ് മുപ്പത്തി രണ്ടുകാരി മരിച്ചു. ഫ്രാന്‍സിലെ പ്രമുഖ നഗരമായ ബാര്‍ഡോയിലായിരുന്നു സംഭവം. ‘ബോട്ടുലിസം’ എന്ന അപൂര്‍വ രോഗമാണ് യുവതിയുടെ ദാരുണാന്ത്യത്തിന് കാരണമെന്ന് ബുധനാഴ്ച ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. യുവതി ഏത് രാജ്യത്തു നിന്ന് എത്തിയതാണെന്ന വിവരം ലഭ്യമായിട്ടില്ല. ശരീരത്തിലെ നാഡിവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമായ ബോട്ടുലിസം പൊതുവെ അശാസ്ത്രീയമായും തെറ്റായ രീതിയിലും സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയാണ് പിടിപെടുന്നത്. തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ പ്രധാന നഗരമായ ബാര്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന […]

Continue Reading

സ്കൂൾ കലോത്സവം സ്പന്ദനം -2023 ഡോക്ടർ പദ്മിനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പെരുവ: ഗവ: വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് പെരുവ സ്കൂൾ കലോത്സവം “സ്പന്ദനം -2023” പ്രശസ്ത നർത്തകിയും നൃത്താധ്യാപികയും ഡോക്ടറുമായ പദ്മിനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പ്രിയ സി.എസ്. സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഡിക്സൺ തോമസ് അധ്യക്ഷത വഹിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കുമാരി ശില്പാദാസ്, പി ടി എ വൈസ് പ്രസിഡൻറ് പോൾ ജോസഫ് എന്നിവർ ആശംസകൾ പറഞ്ഞു. സ്കൂൾ എച്ച്. എം. ഇൻ ചാർജ് സെലിമോൾ ഫ്രാൻസിസ് […]

Continue Reading

എ.സി മൊയ്തീന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് വീണ്ടും ഇ ഡി നോട്ടീസ്

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ മുന്‍ മന്ത്രി എ.സി മൊയ്തീന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അടുത്ത ചൊവ്വാഴ്ച മൊയ്തീന്‍ ചോദ്യം ചെയ്യലിനു വീണ്ടും ഹാജരാകണം. ഈ മാസം 19ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. സിപിഎം നേതാക്കളും കൗണ്‍സിലര്‍മാരുമായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷന്‍, ജിജോര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. ബെനാമി വായ്പകളുടെ മറവില്‍ കരുവന്നൂര്‍ ബാങ്കില്‍ നടത്തിയ 300 കോടി രൂപയുടെ […]

Continue Reading

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി

കോഴിക്കോട്: നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടി, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. യൂണിവേഴ്‌സിറ്റി പരീക്ഷകളിൽ മാറ്റമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കും.

Continue Reading