അട്ടപ്പാടി മധു കേസ്: അമ്മ ഇന്ന് സത്യാഗ്രഹമിരിക്കും

മണ്ണാർക്കാട്: അട്ടപ്പാടി മധു കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയി ഡോ. കെ പി സതീശനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ ഇന്ന് പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ സത്യാഗ്രഹമിരിക്കും. മധു വധക്കേസിലെ മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരായി അഡ്വ. രാജേഷ് എം മേനോനെയും അഡ്വ. ജീവേഷിനെയും അഡ്വ. സി കെ രാധാകൃഷ്ണനേയും നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം. പ്രോസിക്യൂട്ടർ ആയി കെ പി സതീശനെ നിയമിക്കുക വഴി കേസ് അട്ടിമറിക്കാനുള്ള ശ്രമം […]

Continue Reading

‘കെ ജി ജോർജ് നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു രാഷ്ട്രീയ നേതാവായിരുന്നു’; സുധാകരന്റെ അനുശോചനം പാളി

കൊച്ചി: മൈക്ക് വിവാദത്തിന് പിന്നാലെ വിഖ്യാത ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജിന്‍റെ വിയോഗത്തില്‍ പ്രതികരണ നല്‍കി അബദ്ധം പിണഞ്ഞിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിയോഗത്തില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് സുധാകരന്‍റെ അബദ്ധ പരാമര്‍ശം. കെ സുധാകരന്‍റെ വാക്കുകള്‍: അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ളയാളായിരുന്നു, ഞങ്ങള്‍ക്ക് അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്, വിയോഗത്തില്‍ ദുഃഖമുണ്ട്.

Continue Reading

പ്രമുഖ സിനിമ സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു

പ്രമുഖനായ സിനിമ സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു. 77 വയസ്സായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. 1946 തിരുവല്ലയിൽ ജനിച്ചു. രാമു കാര്യാട്ടിനോടൊപ്പമാണ് സിനിമ തുടക്കം. 19 സിനിമകൾ സംവിധാനം ചെയ്തു.ആദ്യ സിനിമ സ്വപ്നാടനം. ഇലവങ്കോട് ദേശം അവസാനത്തെ സിനിമ. 1976 ൽ സ്വപ്നാടനം ദേശീയ പുരസ്കാരം നേടി. യവനിക,പഞ്ചവടി പാലം, ഇരകൾ, കോലങ്ങൾ, ആദമിന്റെ വാരിയെല്ല്, മറ്റൊരാൾ തുടങ്ങിയവ പ്രധാനപ്പെട്ട സിനിമകൾ. സംസ്കാരം മറ്റന്നാൾ

Continue Reading

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ജില്ലാ ആശുപത്രി: ബുദ്ധിമുട്ടി ജനങ്ങൾ

പെരിന്തൽമണ്ണ : ദേശീയപാതയ്ക്ക് അരികിലാണെന്നത് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പ്രാധാന്യമേറ്റുന്നു. എന്നാൽ അടിയന്തരമായി ഇതിനായി ഒരുക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഏറ്റവുംപ്രധാനം ആധുനിക സംവിധാനങ്ങളോടെയുള്ള അടിയന്തര ശസ്ത്രക്രിയാമുറി (എമർജൻസി ഓപ്പറേഷൻ തീയേറ്റർ) യാണ്. ദേശീയപാതയുടെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന പഴയബ്ലോക്കും പുതിയ ബ്ലോക്കും തമ്മിൽ ബന്ധിപ്പിക്കുന്ന മേൽപ്പാതയും അത്യാവശ്യമാണ്. പരിമിതികൾക്കുള്ളിലും ജോലിയെടുക്കുന്ന ഡോക്ടർമാർക്കും നഴ്‌സിങ് ജീവനക്കാർക്കും വിശ്രമത്തിനുള്ള സൗകര്യങ്ങളും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനവും വേണ്ടതാണ്. എമർജൻസി ഓപ്പറേഷൻ തിയേറ്റർ അത്യാവശ്യം ജില്ലാ ആശുപത്രിയിൽഎമർജൻസി ഓപ്പറേഷൻ തിയേറ്റർ (അടിയന്തര ശസ്ത്രക്രിയാ […]

Continue Reading

‘നല്ല വേഗവും സൗകര്യവും’; വന്ദേഭാരതിനെ പുകഴ്ത്തി ഇ.പി ജയരാജൻ

കണ്ണൂർ: വന്ദേഭാരതിനെ പുകഴ്ത്തി ഇ.പി ജയരാജൻ. നല്ല വേഗവും സൗകര്യവും ഉണ്ടെന്ന് എൽഡിഎഫ് കൺവീനർ. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ രാജ്ഭവനു മുന്നിൽ ഇടതുമുന്നണി ജനപ്രതിനിധികൾ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താൻ വന്ദേഭാരതിൽ സഞ്ചരിച്ചു. നല്ല വേഗവും സൗകര്യവുമുണ്ട്. വന്ദേഭാരതിനെ കുറിച്ച് യാത്രക്കാർക്ക് നല്ല അഭിപ്രായം. കുറച്ചുകൂടി വേഗതയും സൗകര്യവുമുള്ള ട്രെയിൻ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കെ-റെയിൽ മുന്നോട്ട് വെച്ചതുകൊണ്ടാണ് കേരളത്തിന് വന്ദേഭാരത് ലഭിച്ചത്. ഇല്ലെങ്കിൽ കണ്ടം വെച്ച ട്രെയിനുകളാകും കിട്ടുക എന്നും ഇ.പി […]

Continue Reading

‘തലയിൽ ചുമടുമായി തൊഴിലാളികൾക്കൊപ്പം’; ചേർത്തുനിർത്തലിന്റെ രാഷ്ട്രീയവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡല്‍ഹിയിലെ ആനന്ദ് വിഹാർ റെയിൽവേസ്റ്റേഷനിലെത്തി ചുമട്ടുതൊഴിലാളികൾക്കൊപ്പം സംസാരിച്ചും അവരുടെ പ്രശ്നങ്ങൾ കേട്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചുമട്ടുതൊഴിലാളികളുടെ വസ്ത്രമായ ചുവന്ന ഷർട്ട് ധരിച്ച് തലയിൽ ചുമടുമായി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നുഏതാനും മാസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ചുമട്ടുതൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം. ജനങ്ങളുടെ നായകൻ രാഹുൽ ഗാന്ധി തന്റെ ചുമട്ടുതൊഴിലാളികളായ സുഹൃത്തുക്കളുമായി ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തി. ഏതാനും മാസങ്ങൾക് മുൻപ് രാഹുൽ […]

Continue Reading

നിപ: 24 സാമ്പിളുകൾ കൂടി നെഗറ്റീവ്; നിയന്ത്രണങ്ങളിൽ ഇളവ് വരും

കോഴിക്കോട്: നിപ സാമ്പിളുകൾ കൂടുതൽ നെഗറ്റീവായതോടെ കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരും. ഇന്ന് 24 സാമ്പിളുകളുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇനി മൂന്ന് സാമ്പിളുകളുടെ പരിശോധന ഫലം കൂടിയാണ് പുറത്ത് വരാനുള്ളത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 980 പേരാണ് നിലവിൽ ഐസൊലേഷനിൽ കഴിയുന്നത്. ഇതുവരെ 352 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ചികിത്സയിൽ കഴിയുന്ന ഒൻപത് വയസുകാരൻ്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രി വീണാ […]

Continue Reading

ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ അതിഥി തൊഴിലാളിയുടെ ക്രൂരമർദനം; സംഭവത്തിൽ പോലീസ് കേസെടുത്തു

ഇതരസംസ്ഥാന തൊഴിലാളി ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. മലപ്പുറത്താണ് സംഭവം നടന്നത്. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മറ്റത്തിൽ സുനിൽകുമാർ-വസന്ത ദമ്പതികളുടെ മകൻ എം.എസ് അശ്വിനാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മർദനമേറ്റത്. അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് മുട്ടിയതിൽ പ്രകോപിതനായ ഇയാള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് ചുവരില്‍ ചേർത്തു നിർത്തി കുട്ടിയെ ക്രൂരമായി മർദിച്ചു. കഴുത്തിന് മര്‍ദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് […]

Continue Reading

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു, ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക. 89 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതൽ. ഇന്നലെ മാത്രം 31 പേർക്കാണ് എറണാകുളത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 15 പേർക്ക് വീതവും തൃശൂരിൽ 10 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 8757 പേരാണ് പനിക്ക് ചികിത്സ തേടിയത്. അതേസമയം ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവരില്‍ വീണ്ടും രോഗം ബാധിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നതായി വിദഗ്ധര്‍ പറയുന്നു. […]

Continue Reading

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: എസി മൊയ്തീൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല

തൃശൂർ: എസി മൊയ്തീൻ കരുവന്നൂർ സഹകരണ ബാങ്കിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല. ഇന്നും നാളെയും ഹാജരാവാൻ കഴിയില്ലെന്ന് ഇഡിയെ എസി മൊയ്തീൻ അറിയിച്ചു. നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് കാരണമായി ഇഡിയെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇ ഡി ഉടൻ തീരുമാനമെടുക്കും. ഉടൻ തന്നെ എസി മൊയ്തീന് നോട്ടീസ് നൽകും. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. എ സി മൊയ്‌തീൻ ഇന്നലെ രാത്രി തന്നെ വീട്ടിൽ നിന്ന് പോയെന്ന് ബന്ധുക്കൾ […]

Continue Reading