ജാമ്യം ലഭിച്ചാലും, ഇല്ലെങ്കിലും മല്ലു ട്രാവലർ അടുത്താഴ്ച നാട്ടിലെത്തുമെന്ന് അഭിഭാഷകൻ

കൊച്ചി: മുൻ കൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ വ്ളോഗർ ഷാക്കിർ സുബാൻ കാനഡയിൽ നിന്നും ലണ്ടനിലെത്തി.അടുത്തയാഴ്ച നാട്ടിലേക്ക് എത്തും. ജാമ്യം ലഭിച്ചാലും, ഇല്ലെങ്കിലും നാട്ടിലെത്തുമെന്ന് ഷാക്കിറിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി. സൗദി യുവതി നൽകിയ ലൈംഗികാതിക്രമ കേസിലാണ് മല്ലു ട്രാവലർ എന്ന ഷാക്കിർ സുബാന്‍ അന്വേഷണം നേരിടുന്നത്. യുവതി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയും, മജിസ്ട്രേറ്റിന് മുൻപിൽ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു. സൗദി എംബസിക്കും, കോൺസുലേറ്റിനും നൽകിയ പരാതിയിൽ കേന്ദ്ര ഏജൻസികളും വിവരങ്ങൾ തേടിയിട്ടുണ്ട്. ഇതിനിടെ പൊലീസ് […]

Continue Reading

അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ സിപിഐഎം നേതാവ് പി ആര്‍ അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കസ്റ്റഡി അപേക്ഷയിലെ ആവശ്യം. പി ആര്‍ അരവിന്ദാക്ഷന്‍ നല്‍കിയ ജാമ്യാപേക്ഷയും ഇന്ന് പ്രത്യേക സിബിഐ കോടതിയുടെ പരിഗണനയില്‍ വരും.

Continue Reading

ഒരാൾ കൊള്ളക്കാരനും മറ്റൊരാൾ കള്ളനും; പരിഹാസവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ച എഐഡിഎംകെയുടെ തീരുമാനത്തെ പരിഹസിച്ച് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ഒരാൾ കൊള്ളക്കാരനും മറ്റൊരാൾ കള്ളനുമാണെന്നും അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒന്നിച്ച് വരുമെന്നുമായിരുന്നു ഉദയനിധിയുടെ പ്രതികരണം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷ്ണഗിരി ജില്ലയിൽ ഡിഎംകെ യുവജന വിഭാഗം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അ്‌ദ്ദേഹം. ‘ഇത് ആദ്യമായിട്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. എഐഎഡിഎംകെയും ബിജെപിയും വഴക്ക് അഭിനയിച്ചേക്കാം. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് അവർ വീണ്ടും ഒന്നിക്കും. കാരണം […]

Continue Reading

മഞ്ചേരിയിലെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്

മലപ്പുറം: മഞ്ചേരി പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്. മഞ്ചേരി ഗ്രീൻ വാലിയിലാണ് ഇ ഡിയുടെ പരിശോധന നടക്കുന്നത്. എൻഐഎ നേരത്തേ ഗ്രീൻ വാലി സീൽ ചെയ്തിരുന്നു.ട്രസ്റ്റിനു മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിലാണ് റെയ്ഡ് നടക്കുന്നത്. മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മഞ്ചേരി കിഴക്കേത്തല സ്വദേശി അബ്‌ദുൽ ജലീൽ, കാരാപറമ്പ് സ്വദേശി ഹംസ, അരീക്കോട് സ്വദേശി നൂറുൽ അമീൻ എന്നിവരുടെ വീട്ടിലാണ് റെയ്ഡ്.

Continue Reading

മല്ലു വ്‌ളോഗർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

പീഡാനാരോപണത്തെ തുടർന്ന് മല്ലു വ്‌ളോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നത്. ഷാക്കിർ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം.വിമാനത്താവളങ്ങളിലും പൊലീസ് നോട്ടീസ് പതിപ്പിച്ചു.

Continue Reading

വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്

കൊച്ചി:വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ സെപ്തംബർ 27,28 തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. ബുധനാഴ്ച മുതൽ 3 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്.കൊല്ലം, ആലപ്പുഴ ,കോട്ടയം, എറണാകുളം, ഇടുക്കി,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് മുന്നറിയിപ്പ്. കൊല്ലം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്. […]

Continue Reading

അട്ടപ്പാടി മധു കേസ്: അമ്മ ഇന്ന് സത്യാഗ്രഹമിരിക്കും

മണ്ണാർക്കാട്: അട്ടപ്പാടി മധു കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആയി ഡോ. കെ പി സതീശനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ ഇന്ന് പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ സത്യാഗ്രഹമിരിക്കും. മധു വധക്കേസിലെ മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരായി അഡ്വ. രാജേഷ് എം മേനോനെയും അഡ്വ. ജീവേഷിനെയും അഡ്വ. സി കെ രാധാകൃഷ്ണനേയും നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം. പ്രോസിക്യൂട്ടർ ആയി കെ പി സതീശനെ നിയമിക്കുക വഴി കേസ് അട്ടിമറിക്കാനുള്ള ശ്രമം […]

Continue Reading

‘കെ ജി ജോർജ് നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു രാഷ്ട്രീയ നേതാവായിരുന്നു’; സുധാകരന്റെ അനുശോചനം പാളി

കൊച്ചി: മൈക്ക് വിവാദത്തിന് പിന്നാലെ വിഖ്യാത ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജിന്‍റെ വിയോഗത്തില്‍ പ്രതികരണ നല്‍കി അബദ്ധം പിണഞ്ഞിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിയോഗത്തില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടാണ് സുധാകരന്‍റെ അബദ്ധ പരാമര്‍ശം. കെ സുധാകരന്‍റെ വാക്കുകള്‍: അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ളയാളായിരുന്നു, ഞങ്ങള്‍ക്ക് അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്, വിയോഗത്തില്‍ ദുഃഖമുണ്ട്.

Continue Reading

പ്രമുഖ സിനിമ സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു

പ്രമുഖനായ സിനിമ സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു. 77 വയസ്സായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. 1946 തിരുവല്ലയിൽ ജനിച്ചു. രാമു കാര്യാട്ടിനോടൊപ്പമാണ് സിനിമ തുടക്കം. 19 സിനിമകൾ സംവിധാനം ചെയ്തു.ആദ്യ സിനിമ സ്വപ്നാടനം. ഇലവങ്കോട് ദേശം അവസാനത്തെ സിനിമ. 1976 ൽ സ്വപ്നാടനം ദേശീയ പുരസ്കാരം നേടി. യവനിക,പഞ്ചവടി പാലം, ഇരകൾ, കോലങ്ങൾ, ആദമിന്റെ വാരിയെല്ല്, മറ്റൊരാൾ തുടങ്ങിയവ പ്രധാനപ്പെട്ട സിനിമകൾ. സംസ്കാരം മറ്റന്നാൾ

Continue Reading

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ജില്ലാ ആശുപത്രി: ബുദ്ധിമുട്ടി ജനങ്ങൾ

പെരിന്തൽമണ്ണ : ദേശീയപാതയ്ക്ക് അരികിലാണെന്നത് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പ്രാധാന്യമേറ്റുന്നു. എന്നാൽ അടിയന്തരമായി ഇതിനായി ഒരുക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഏറ്റവുംപ്രധാനം ആധുനിക സംവിധാനങ്ങളോടെയുള്ള അടിയന്തര ശസ്ത്രക്രിയാമുറി (എമർജൻസി ഓപ്പറേഷൻ തീയേറ്റർ) യാണ്. ദേശീയപാതയുടെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന പഴയബ്ലോക്കും പുതിയ ബ്ലോക്കും തമ്മിൽ ബന്ധിപ്പിക്കുന്ന മേൽപ്പാതയും അത്യാവശ്യമാണ്. പരിമിതികൾക്കുള്ളിലും ജോലിയെടുക്കുന്ന ഡോക്ടർമാർക്കും നഴ്‌സിങ് ജീവനക്കാർക്കും വിശ്രമത്തിനുള്ള സൗകര്യങ്ങളും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനവും വേണ്ടതാണ്. എമർജൻസി ഓപ്പറേഷൻ തിയേറ്റർ അത്യാവശ്യം ജില്ലാ ആശുപത്രിയിൽഎമർജൻസി ഓപ്പറേഷൻ തിയേറ്റർ (അടിയന്തര ശസ്ത്രക്രിയാ […]

Continue Reading