50 വർഷം വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബാറ്ററി കണ്ടു പിടിച്ചു…

50 വർഷം ആയുസുള്ള സവിശേഷമായ ബാറ്ററി നിർമ്മിച്ചിരിക്കുന്നത് ചൈനയിൽ നിന്നുള്ള ഒരു സ്റ്റാർട്ട്-അപ്പ് കമ്പനിയാണ്. ചാർജ് ചെയ്യേണ്ട, മറ്റ് മെയിന്റനൻസ് ഒന്നും തന്നെ ആവശ്യമില്ല.. ഈ ബാറ്ററി കാലങ്ങളോളം നിലനിൽക്കും ഇതൊക്കെയാണ് ഇതിന്റെ സവിശേഷതകൾ. ഒരു നാണയത്തിന്റെ വലിപ്പത്തേക്കാൾ ചെറുതാണ് ഈ ബാറ്ററി. ആറ്റോമിക് എനർജിയെ ചെറിയരൂപത്തിലാക്കി ഉപയോഗിച്ച ലോകത്തിലെ ആദ്യ ബാറ്ററിയാണിതെന്നും കമ്പനി അവകാശപ്പെടുന്നു. ബാറ്ററിയുടെ പരീക്ഷണങ്ങൾ പൂർത്തിയായെന്നും ഉടൻ വിപണിയിലെത്തുമെന്നുമാണ് സൂചന. ഡ്രോണുകളും ഫോണുകളും വിപണിയിൽ ലഭ്യമാകുന്നത് പോലെ ഈ ന്യൂക്ലിയർ ബാറ്ററിയും ഇനി […]

Continue Reading

റിപ്പബ്ലിക് ദിന കിടിലം ഓഫറുകളുമായി ആമസോണും ഫ്ളിപ്കാർട്ടും…

ആമസോണിലും ഫ്ലിപ്കാർട്ടിലും വീണ്ടും ഓഫർ വിൽപ്പനയുടെ സീസൺ കടന്നുവന്നിരിക്കുകയാണ്. പുതിയ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചിരിക്കുന്ന ഒരാഴ്ചയോളമുള്ള ഓഫർ സെയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. ആമസോണിൽ ഗ്രേറ്റ് റിപബ്ലിക് ഡേ സെയിൽ എന്നാണ് പേര് നൽകിയിരിക്കുന്നത്. ജനുവരി 13 മുതൽ 18 വരെയാണ് ആമസോണിലെ ഓഫർ സെയിൽ. ഫ്ലിപ്കാർട്ടിലെ റിപബ്ലിക് ഡേ സെയിൽ 13 ജനുവരി മുതൽ 19 ജനുവരി വരെയാണ്.

Continue Reading

അടുത്ത മാസം മെട്രോ തൃപ്പൂണിത്തുറയിൽ എത്തും…

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറയിലേക്കുള്ള റൂട്ട് അടുത്തമാസം പ്രവര്‍ത്തന സജ്ജമാകുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്നാഥ് ബെഹ്റ. ഇതോടെ ആദ്യഘട്ടം പൂര്‍ത്തിയാകും. ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്‍റെ നിര്‍മാണക്കരാര്‍ അടുത്തമാസം നല്‍കും. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്‍റെ അവസാന റീച്ച് ആയ എസ്.എന്‍ ജംക്‌ഷന്‍– തൃപ്പൂണിത്തുറ റൂട്ടില്‍ സാങ്കേതിക പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ നിര്‍മാണത്തിന് മൂന്ന് കമ്പനികള്‍ നല്‍കിയ ടെന്‍ഡറുകളുടെ സാങ്കേതിക പരിശോധന പുരോഗമിക്കുകയാണ്. സാമ്പത്തിക പരിശോധന പൂര്‍ത്തിയാക്കിയശേഷം അടുത്തമാസം കരാര്‍ നല്‍കാനാണ് നീക്കം.

Continue Reading

വീട്ടിൽ സ്വൈപ് ചെയ്ത് വൈദ്യുതിബിൽ അടക്കാം…

വീട്ടിലിരുന്ന്‌ സ്വൈപ്‌ ചെയ്‌ത്‌ വൈദ്യുതിബിൽ അടയ്‌ക്കാം. മാർച്ചുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. മീറ്റർ റീഡർമാർ കാർഡ് സ്വൈപ്പിങ് മെഷീനുകളുമായി വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പണം സ്വീകരിക്കും. ഉപയോക്താക്കൾക്ക്‌ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും യുപിഐ പേമെന്റ്‌ വഴിയും പണമടയ്‌ക്കാനാകും. സംസ്ഥാനത്ത് 1.35 കോടി വൈദ്യുതി ഉപയോക്താക്കളിൽ 60 ശതമാനവും ഓൺലൈനായാണ്‌ പണമടയ്ക്കുന്നത്‌. ഗൂഗിൾ പേ, ഫോൺ പേ വഴിയാണ് കൂടുതൽ ഇടപാടുകളും. നിലവിലെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാത്തവർക്കുകൂടി കെഎസ്ഇബി ഓഫീസുകളിൽ നേരിട്ടെത്താതെ പണം അടയ്‌ക്കാനുള്ള സൗകര്യം ഒരുക്കുകയാണ്‌ ലക്ഷ്യം. കാനറ […]

Continue Reading

ആദിത്യ എൽ വൺ പ്രവർത്തന സജ്ജം…

ഹാലോ ഓർബിറ്റിൽ ഭ്രമണം തുടങ്ങിയ ആദിത്യ എൽ1 ന്റെ പ്രവർത്തനം തൃപ്തികരം. ഇലക്‌ട്രോണിക്‌ സംവിധാനങ്ങളും സോഫ്‌റ്റ്‌വെയറും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. ഏഴു പരീക്ഷണ ഉപകരണവും സുസജ്ജമാണ്‌. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണബലം തുല്യമായ ലഗ്രാഞ്ച്‌ പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക്‌ ശനിയാഴ്‌ച വൈകിട്ട്‌ 4.11 നാണ്‌ പേടകം എത്തിയത്‌. 48 മണിക്കൂർ നിരീക്ഷണത്തിനുശേഷം ആവശ്യമെങ്കിൽ ഭ്രമണപഥം തിരുത്തുന്ന പ്രക്രിയ നടത്തും. പേടകത്തിലെ എട്ട്‌ 22 ന്യൂട്ടൺ ത്രസ്റ്ററുകൾ ഉപയോഗിച്ചാണിത്‌ ചെയ്യുക. ഒരു സന്ദേശം ഭൂമിയിൽനിന്ന്‌ പേടകത്തിലെത്താൻ അഞ്ച്‌ സെക്കൻഡ്‌ വേണം. പേടകത്തിലെ […]

Continue Reading

‘ തേർഡ് പാർട്ടി കുക്കീസ് ‘ നിർത്തലാക്കി ഗൂഗിൾ ക്രോം…

കമ്പനികള്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന രീതിയില്‍ മാറ്റം കൊണ്ടുവന്ന് ഗൂഗിള്‍. ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന തേഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോം നിര്‍ത്തലാക്കി. ഇതിനായുള്ള പുതിയ ട്രാക്കിങ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ഗൂഗിള്‍ ക്രോം ബ്രൗസറില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ ക്രോമിന്റെ ആഗോള ഉപഭോക്താക്കളില്‍ ഒരു ശതമാനത്തിലേക്കാണ് ഈ മാറ്റം ഇപ്പോള്‍ എത്തിക്കുക. ഇത് ഏകദേശം മൂന്ന് കോടിയോളം വരും. ഇത് ഒരു പരീക്ഷണം മാത്രമാണ്. ലോകത്തെ ഏറ്റവും ജനപ്രിയമായ ഇന്റര്‍നെറ്റ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. […]

Continue Reading

ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തേക്ക് ; യാത്ര നീണ്ടത് 126 ദിവസം

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിക്കും നാലരയ്ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കുക. ബെംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്‍വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിർദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആര്‍ഒ. ഏഴ് […]

Continue Reading

ബഹിരാകാശത്തു പുതിയ പരീക്ഷണം ; വൈദ്യുതി ഉത്പാദിപ്പിച് വിജയിപ്പിച്ചു ഐ എസ് ആർ ഒ

പുത്തൻ നേട്ടവുമായി ഐഎസ്ആർഒ. ബഹിരാകാശത്ത് ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരീക്ഷണം വിജയിച്ചു. പോളിമർ ഇലക്ട്രോലൈറ്റ് മെമ്പറെയിൻ ഫ്യുവൽ സെൽ (FCPS) പരീക്ഷണമാണ് വിജയിച്ചത്. കഴിഞ്ഞ ജനുവരി ഒന്നിന് വിക്ഷേപിച്ച പി.എസ്.എൽ.വി സി-58 റോക്കറ്റിലെ പോം-3 മോഡ്യൂളിലാണ് സെൽ ഉൾപ്പെടുത്തിയിരുന്നത്. ഭൂമിയിൽ നിന്നും 350 കിലോമീറ്റർ ഉയരത്തിൽ വെച്ച് സെൽ 180 വോൾട് വൈദ്യുതി ഉല്പാദിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ജലം മാത്രമാണ് സെൽ പുറന്തള്ളുക എന്നതിനാൽ ഇത് പരിസ്ഥിതി സൗഹാർദവുമാണ്. ഭാവി വിക്ഷേപണങ്ങൾക്ക് പുതിയ നേട്ടം […]

Continue Reading

ആധാർ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കാൻ പറ്റില്ല; ഇടപെടലുമായി കേന്ദ്രം

ആധാർ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കുന്നതിനെതിരെ കർശന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ ആ ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്യുമെന്നും, ആ ഓപ്പറേറ്ററെ നിയമിച്ച രജിസ്ട്രാർക്ക് 50,000 രൂപ പിഴ ചുമത്തുമെന്നും കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. ബയോമെട്രിക്, ഡെമോഗ്രാഫിക് വിശദാംശങ്ങളുടെ അപ്‌ഡേറ്റ് ഉൾപ്പെടെ ആധാർ സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കരുതെന്ന് എല്ലാ ആധാർ ഓപ്പറേറ്റർമാരോടും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇലക്‌ട്രോണിക്‌സ്, ഐടി സഹമന്ത്രി […]

Continue Reading
WhatsApp

വാട്‌സ്ആപ്പില്‍ മെസേജുകളും പിൻ ചെയ്ത് വെക്കാം

വാട്സ്ആപ്പ് പുതിയതായി മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പുകളിലും വ്യക്തി​ഗത ചാറ്റുകളിലും മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്നതാണ്. പരമാവധി 30 ദിവസം വരെ മെസേജ് ഇത്തരത്തിൽ പിൻ ചെയ്ത് വെക്കാൻ കഴിയും. ഡിഫോൾട്ട് ഓപ്ഷനിൽ ഏഴു ദിവസം വരെ പിൻ ചെയ്ത് വെക്കാനും സാധിക്കും. ടെക്‌സ്റ്റ് മെസേജ് മാത്രമല്ല, പോളുകളും ഇമോജികളും ഇത്തരത്തിൽ ചാറ്റിൽ പിൻ ചെയ്ത് വെക്കാൻ സാധിക്കും. നിലവിൽ വാട്‌സ്ആപ്പ് ബീറ്റാ വേർഷനിലാണ് ഈ ഫീച്ചർ […]

Continue Reading