ഡബിൾ ഡക്കർ ട്രെയിൻ കേരളത്തിലേക്കും; പരീക്ഷണ ഓട്ടം ഇന്ന്

ഡബിൾ ഡക്കർ ട്രെയിൻ കേരളത്തിലേക്കും എത്തുന്നു. പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂർ റെയിൽവേ ലൈനിൽ ആണ് ഇന്ന് പരീക്ഷണം നടത്തുന്നത്. ഉദയ് ഡബിൾ ഡക്കർ ട്രെയിൻ ആണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിക്കുന്നത്. രാവിലെ 8 നു കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും. 11.5 നു പാലക്കാട് എത്തും. തിരിച്ചു ഉച്ച കഴിഞ്ഞു 2.30 ഓടെ കോയമ്പത്തൂരിൽ എത്തുന്നതോടെ പരീക്ഷണം പൂർത്തിയാകും.

Continue Reading

മൂത്രത്തിൽ നിന്ന് വൈദ്യതി ഉത്പാദിപ്പിക്കാം; പുതിയ കണ്ടുപിടുത്തവുമായി പാലക്കാട് ഐ ഐ ടി

കാറ്റ്, ജലം, സൂര്യപ്രകാശം എന്നിവയിൽ നിന്ന് മാത്രം അല്ല മൂത്രത്തിൽ നിന്നും ഇനി വൈദ്യുതി ഉൽപാദിപ്പിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പാലക്കാട് ഐ ഐ ടി. ഒരേ സമയം വൈദ്യുതിയും ജൈവ വളവും ഉണ്ടാക്കാൻ സാധിക്കും എന്നാണ് ഗവേഷക സംഘം പറയുന്നത്. അഞ്ച് ലിറ്റർ മൂത്രത്തിൽ നിന്ന് 500 മില്ലി വാട്ട് വൈദ്യുതിയും 7–12 വോൾട്ടേജും ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ​ഗവേഷകസംഘം ഉൽപാദിപ്പിച്ചു

Continue Reading

UHPFRC; പാലങ്ങളുടെ നിര്‍മാണത്തിന് ഇനി പുതിയ സാങ്കേതികവിദ്യ

തൃശ്ശൂര്‍: പാലങ്ങളുടെയും മേല്‍പ്പാതകളുടെയും നിര്‍മാണത്തില്‍ അത്യാധുനിക സാങ്കേതികവിദ്യയുമായി കേരളം. അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് (യു.എച്ച്.പി.എഫ്.ആര്‍.സി.) എന്ന സാങ്കേതികവിദ്യയാണ് പുതിയതായി വന്നിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ ഏജൻസി ഏറ്റെടുത്തിരിക്കുന്നത്.

Continue Reading

‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോണുകൾക്ക് പ്രിയമേറുന്നു; മൂന്ന് മാസത്തിനിടെ കയറ്റുമതി ചെയ്തത് മൂന്ന് ദശലക്ഷം ഫോണുകൾ; നിർമ്മാണത്തിൽ‌ 50 ശതമാനത്തിന്റെ വളർച്ച

ഇന്ത്യയിൽ പുത്തൻ ഉയരങ്ങൾ കീഴടക്കി ആപ്പിൾ. 2023-14 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ എക്കാലത്തെയും ഉയർന്ന കയറ്റുമതിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനാലിസ് (Canalys) ആണ് റിപ്പോർ‌ട്ട് പുറത്തുവിട്ടത്. നാലാം പാദത്തിൽ ഐഫോൺ നിർമ്മാണത്തിൽ 50 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ കമ്പനി മൂന്ന് ദശലക്ഷം ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. ഇതോടെ വിപണി വിഹിതം 7.3 ശതമാനമായി ഉയർന്നു. ഐഫോണിന്റെ 15 സീരിസാണ് വൻ ഹിറ്റായത്. ദീപാവലി സീസണിലാണ് വിപണി ഉയർന്നത്.

Continue Reading

ബി എസ് എൻ എല്ലിന് 1,500 കോടി രൂപയിലധികം ലാഭം : അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി:പലിശ-നികുതിയിതര വരുമാനം കണക്കാക്കുമ്പോൾ (EBITDA) ഭാരത് സഞ്ചാര് നിഗം ​​ലിമിറ്റഡ് ( ബിഎസ്എൻഎൽ ) 1,500 കോടി രൂപയിലധികം ലാഭം നേടിയതായി കേന്ദ്ര ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു . 2022 സാമ്പത്തിക വർഷം മുതൽ ബിഎസ്എൻഎൽ പ്രവർത്തന ലാഭം നേടിത്തുടങ്ങിയതായി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം നേരത്തെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ബിഎസ്എൻഎല്ലിന്റെ രണ്ട് പുനരുജ്ജീവന പാക്കേജുകളുടെ പിൻബലത്തിലാണ് ഈ ലാഭം നേടിയത്.

Continue Reading

സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3, ഐപി68- ഷാവോമി 14 സീരീസ് ഫെബ്രുവരിയില്‍ ഇന്ത്യയിലേക്ക്

ഷാവോമി 14 സീരീസ് ഇന്ത്യയിലേക്കെത്തുന്നു. ഷാവോമി 14, ഷാവോമി 14 പ്രോ, ഷാവോമി 14 അള്‍ട്ര എന്നീ ഫോണുകള്‍ ഉള്‍പ്പെടുന്ന സീരീസ് ഫെബ്രുവരി 25നാണ് ഇന്ത്യയില്‍ അവതരിപ്പിക്കുക. ഫെബ്രുവരി 26 നാണ് ബാര്‍സലോണയില്‍ ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് നടക്കുന്നത്.

Continue Reading

വൺപ്ലസ് 12 R ഇന്നെത്തും; പ്രീബുക്കിം​ഗിൽ സ്വന്തമാക്കൂ, ഫോണിനൊപ്പം കിടിലൻ കിഴിവും ആനുകൂല്യങ്ങളും

വിപണി കീഴടക്കാൻ വൺപ്ലസ് 12 R ഇന്ന് എത്തും. ബജറ്റ് ഫ്രണ്ട്ലിയായ മോഡലാകും ഇതെന്ന പ്രതീക്ഷയിലാണ് ടെക് ലോകം. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ലോഞ്ച്. രണ്ട് പതിപ്പിലാണ് സ്മാർട്ട് ഫോൺ വിപണിയിലെത്തുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 39,999 രൂപയാണ് വില. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 45,999 രൂപയാണ് വില. പരിമിത കാല ഓഫർ എന്ന നിലയിൽ 5,000 രൂപ വിലയുള്ള വൺപ്ലസ് ബഡ്സ് […]

Continue Reading

ഫെയ്സ്ബുക്കിന് 20 വയസ്; ഓര്‍മകള്‍ പങ്കുവെച്ച് സക്കര്‍ബര്‍ഗ്

ഫെയ്സ്ബുക്കിന് 20 വയസ്. 2004 ലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്സ്ബുക്കിന് തുടക്കമിട്ടത്. അതിവേഗം തന്നെ ഫെയ്സ്ബുക്ക് ജനപ്രിയ സോഷ്യല്‍മീഡിയാ സേവനമായി വളരുകയും ചെയ്തു. ഇന്ന് ആഗോള സാങ്കേതിക വിദ്യാ ഭീമന്മാരില്‍ മുന്‍നിരയിലുള്ള സ്ഥാപനങ്ങളിലൊന്നും ഏറ്റവും ശക്തരായ സോഷ്യല്‍ മീഡിയാ കമ്പനിയുമാണ് മെറ്റ എന്ന് പേര് മാറിയ ഫെയ്സ്ബുക്ക് കമ്പനി.

Continue Reading

ബജറ്റ് 2024 : കൊച്ചിക്കായി നിരവധി പദ്ധതികൾ

വാണിജ്യ നഗരമായ കൊച്ചിക്കായി സംസ്ഥാന ബജറ്റിൽ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയുടെ വികസനത്തിന് കരുത്ത് പകരുന്നവയാണ് പദ്ധതികൾ. സമഗ്രവികസനം ഉറപ്പാക്കുന്ന സർക്കാരിന്റെ ബജറ്റിൽ കൊച്ചിക്ക് മുതൽക്കൂട്ടാകുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറൈൻ ഡ്രൈവിൽ അന്താരാഷ്ട്രവാണിജ്യ സമുച്ചയത്തിനായി 2152 കോടി രൂപയാണ് അനുവദിച്ചത്. 17.9 ഏക്കറിൽ എൻബിസിസി ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി. കൊച്ചി മെട്രോ കലൂർ-കാക്കനാട് രണ്ടാം ഘട്ട നിർമ്മാണത്തിനായി 239 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.

Continue Reading

ഗൂഗിള്‍ ചാറ്റ്‌ബോട്ട് ബാര്‍ഡ് ഇനി ചിത്രങ്ങളും നിര്‍മിക്കും, പുതിയ അപ്‌ഗ്രേഡ് അവതരിപ്പിച്ചു

ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടായ ബാര്‍ഡില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടുള്ള പുതിയ അപ്ഗ്രേഡ് എത്തി. നിര്‍ദേശങ്ങള്‍ നല്‍കി ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള കഴിവ് ഇതോടെ ബാര്‍ഡിന് ലഭിക്കും. പുതിയ അപ്‌ഗ്രേഡില്‍ ലഭിച്ച പ്രധാനപ്പെട്ട സൗകര്യമാണ് ഇമേജ് ജനറേഷന്‍. ചിത്രനിര്‍മിതിയില്‍ ഗുണമേന്മയും വേഗവും ഒരുപോലെ നല്‍കാന്‍ ഇമേജന്‍ 2 മോഡലിന് സാധിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.

Continue Reading