ചരിത്ര തീരുമാനം; ഇനി മുതൽ ഐസിസി മത്സരങ്ങളിൽ പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യവേതനം

ന്യൂഡൽഹി: ഇനിമുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) ടൂര്‍ണമെന്റുകളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുക നൽകുമെന്ന് പ്രഖ്യാപിച്ച് ഐസിസി. 2030 ഓടെയാകും പുരുഷ – വനിതാ ടീമുകളുടെ സമ്മാനത്തുക പൂര്‍ണമായും തുല്യമാകുകയെന്നാണ് പുറത്തുവരുന്ന വിവരം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് ഈ ചരിത്ര തീരുമാനം ഉണ്ടായത്. സുപ്രധാനമായ ഈ തീരുമാനം വളരെ സന്തോഷം തരുന്നതാണെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ പ്രതികരിച്ചു. പുതിയ തീരുമാനപ്രകാരം ഐസിസി ടൂര്‍ണമെന്റുകളില്‍ തുല്യ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന പുരുഷ – […]

Continue Reading

ബ്ലാസ്റ്റേഴ്സിനോട് ബൈ പറഞ്ഞ് സഹൽ

ഒടുവിൽ ആരാധകരെ നിരാശരാക്കിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തി; സഹൽ അബ്ദുൽ സമദ് ക്ലബ്ബ് വിട്ടു.സഹദ് മഞ്ഞപ്പട വിടുകയാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.വളരെ ഞെട്ടലോടെയും നിരാശയോടെയുമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഈ വാർത്ത കേട്ടത്.ഇപ്പോഴിതാ ക്ലബ്ബിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനം കൂടി വന്നതോടെ ഒരു പ്രിയ താരത്തെ കൂടി നഷ്ടമായതിന്റെ നിരാശയിലാണ് ആരാധകർ. സഹലിനെ വിൽക്കാനുള്ള ധാരണയിൽ എത്തിയതായി വെള്ളിയാഴ്ച ഉച്ചയ്ക്ക് കേരള ബ്ലാസ്റ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്തതോടെ മോഹൻ ബഗാൻ ആയിരിക്കും […]

Continue Reading

ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെ 150 ല്‍ എറിഞ്ഞിട്ട് ഇന്ത്യ; അശ്വിന് 5 വിക്കറ്റ്

ഡൊമിനിക്ക: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ തോല്‍വി മറന്ന് വിന്‍ഡീസിലെത്തിയ ഇന്ത്യക്ക് രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ മികച്ച തുടക്കം. ഡൊമിനിക്കയില്‍ ആരംഭിച്ച ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിനെ ഇന്ത്യ 150 റണ്‍സിന് പുറത്താക്കി. ഇന്ത്യന്‍ സ്പിന്‍ ജോഡികളായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും എട്ട് വിക്കറ്റുകള്‍ പങ്കിട്ടു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന്റെ ഓപ്പണര്‍മാരായ തേജ്‌നാരായണ്‍ ചന്ദര്‍പോളിനെയും (12) കാര്‍ലോസ് ബ്രാത്വെയ്റ്റിനെയും (20) പുറത്താക്കി തുടക്കത്തില്‍ തന്നെ അശ്വിന്‍ പ്രഹരമേല്‍പ്പിച്ചു. റീഫറിനെ (2) ശാര്‍ദൂല്‍ താക്കൂറും […]

Continue Reading

ഇന്ത്യൻ ബാറ്റർമാർക്ക് ‘ഈഗോ’; സാങ്കേതിക പിഴവുകളിൽ തന്റെ ഉപദേശം തേടാറില്ല

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി സുനിൽ ഗവാസ്‌കർ. ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ സാങ്കേതിക പിഴവുകൾ വരുത്തുമ്പോൾ അത് തിരുത്താനുള്ള ഉപദേശത്തിന് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് ഗവാസ്‌കർ പറഞ്ഞു. മുമ്പ് വിദേശത്ത് കളിക്കുമ്പോൾ സെവാഗിന് മികച്ച സ്‌കോർ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഓഫ് സ്റ്റമ്പ് ഗാർഡ് എടുത്ത് കളിക്കാൻ സേവാഗിനെ ഉപദേശിച്ചത് താനാണെന്ന് ഗവാസ്‌കർ പറയുന്നു. രാഹുൽ ദ്രാവിഡും സച്ചിൻ ടെണ്ടുൽക്കറും വിവിഎസ് ലക്ഷ്മണും ഉപദേശം തേടാറുണ്ടായിരുന്നു. അവരുടെ ബാറ്റിംഗ് പിഴവുകൾ ചൂണ്ടിക്കാണിക്കാൻ മടിക്കില്ലെന്നും ഗവാസ്‌കർ ചൂണ്ടിക്കാട്ടി. ഒടുവിൽ […]

Continue Reading

രണ്ടാം ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും; മിന്നു മണി തുടരും

ബംഗ്ലാദേശിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി ഓൾറൗണ്ടർ മിന്നു മണി ടീമിലെ സ്ഥാനം നിലനിർത്തി. ആദ്യ കളി മൂന്നോവർ പന്തെറിഞ്ഞ മിന്നു 21 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

Continue Reading

‘മത്സരം തോറ്റാൽ വരുന്നത് അറക്കുന്ന സന്ദേശങ്ങൾ’; മടുത്തു,ഞാനും ഒരു മനുഷ്യനല്ലേ..?

മത്സരങ്ങളിൽ തോൽക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താൻ നേരിട്ട അധിക്ഷേപത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സ്കോട്ടിഷ് ബാഡ്മിന്റൺ താരം കിർസ്റ്റി ഗിൽമോർ ജീവിതത്തിലെ കഴിഞ്ഞ 25 വര്‍ഷമായി കഠിനമായി പരിശീലിക്കുകയാണ് ഞാന്‍. ഓരോ വിജയത്തിനായും എന്‍റെ എല്ലാം ഞാന്‍ നല്‍കുന്നുണ്ട്. എന്‍റെ രക്തം, വിയര്‍പ്പ്, കണ്ണുനീര്‍ അങ്ങനെ പലതും. ഒരോ മത്സരങ്ങളിലും സ്വാഭാവികമായ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവും. ചിലപ്പോള്‍ എന്‍റെ തോല്‍വിയോടെയാവും അതു അവസാനിക്കുക. ആ അവസാന ഷട്ടില്‍ തറയില്‍ പതിക്കുമ്ബോള്‍, ശാരീരികമായ മാത്രമല്ല, മാനസികമായും നിരാശ തോന്നിയേക്കും. […]

Continue Reading

വംശീയ വിരുദ്ധ നിയമത്തിന് സർക്കാർ ഫുട്ബോൾ താരത്തിന്റെ പേര് നൽകി

വംശീയ വിരുദ്ധ നിയമത്തിന് ബ്രസീല്‍ യുവതാരത്തിന്റെ പേര് നൽകി റിയോ സര്‍ക്കാര്‍. വംശീയാധിക്ഷേപം നടന്നാല്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അടക്കം ചൂണ്ടിക്കാണിക്കുന്ന നിയമത്തിന് വിനീഷ്യസ് ജൂനിയറിന്റെ പേരാണ് സർക്കാർ നൽകിയിരിക്കുന്നത്. വംശീയ വിരുദ്ധ നിയമത്തിന് ‘വിനി ജൂനിയര്‍ നിയമം’ എന്ന് പേര് നല്‍കാമെന്ന് സര്‍ക്കാര്‍ ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തത്. ഫിഫയുടെ വംശീയ വിരുദ്ധ സമിതിയുടെ തലവനായി വിനിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണിത്. വംശീയ പരാമര്‍ശമുണ്ടായാല്‍ കായിക മത്സരങ്ങള്‍ പൂര്‍ണമായോ അല്ലാതെയോ നിര്‍ത്തിവെക്കാമെന്നതാണ് ‘വിനി ജൂനിയര്‍ നിയമം പറയുന്നത്. വംശീയ പരാമര്‍ശത്തിനെതിരെ നിര്‍ബന്ധിത […]

Continue Reading

ഇന്ത്യ വേദിയാകുന്നത് വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ലോകകപ്പിന്

ചരിത്രത്തിലാദ്യമായി വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ക്രിക്കറ്റ് ലോകകപ്പ്, ഏകദിന ചരിത്രത്തിലാദ്യമായി സ്കോട്ട്ലൻഡിന് വെസ്റ്റ് ഇൻഡീസിനു മേലുള്ള ജയം. ഡഗൗട്ടിൽ പരിശീലകൻ ഡാരൻ സമ്മി തലകുനിച്ചുനിൽക്കുന്നു. ക്യാപ്റ്റൻ ഷായ് ഹോപ്പ് നിർവികാരതയോടെ തിരികെ നടക്കുന്നു. ഗ്യാലറിയിൽ മെറൂൺ ജഴ്സിയണിഞ്ഞ് തലയിൽ കൈവച്ച് കണ്ണ് നിറഞ്ഞുനിൽക്കുന്ന ആരാധകർ. കമൻ്ററി ബോക്സിൽ പതിവുപോലെ ഇയാൻ ബിഷപ്പിൻ്റെ മുഴക്കം. ‘ദിസ് ഈസ് ഗട്ട് റെഞ്ചിംഗ്’ ആ മുഴക്കത്തിൽ അടക്കിനിർത്താൻ കഴിയാത്ത നിരാശ. ലോക ക്രിക്കറ്റിൽ ഒരു കാലത്ത് എതിരാളികൾ ഭയപ്പെട്ടിരുന്ന ടീം. കളിക്കളത്തിലെ […]

Continue Reading

സി ആർ അബിജിത്തിന് സ്വീകരണം നൽകി

ജർമ്മനിയിലെ ബർലിനിൽ വച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് സ്വർണ്ണം കരസ്ഥമാക്കിയ പ്രതീക്ഷ ഭവൻ വിദ്യാർത്ഥി സി.ആർ. അബിജിത്തിന് സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രതീക്ഷാഭവനിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സ്വീകരിച്ചു. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ ജോയ് പീണിക്കപറമ്പിൽ , പ്രിൻസിപ്പാൾ സിസ്റ്റർ സുജിത , മദർ സുപ്പീരിയർ സിസ്റ്റർ സാൽവിയ, സിസ്റ്റർ ഫോൺസി , സിഎൻആർഎ പ്രസിഡണ്ട് കെ.ജ ആശോകൻ എന്നിവർ ഹാരമണിച്ച് സ്വീകരിച്ചു. PTA പ്രസിഡണ്ട് പി.സി ജോർജ്ജ് , […]

Continue Reading

കപിലിന്റെ ചെകുത്താന്‍മാര്‍ ലോകം കീഴടക്കിയ ദിനം; ഇന്ത്യയുടെ ആദ്യ വിശ്വവിജയത്തിന് 40 വയസ്

1983 ജൂണ്‍ 25-ന് ലോര്‍ഡ്‌സില്‍ നടന്ന ലോകകപ്പ് ഫൈനല്‍ അവസാനിച്ചപ്പോള്‍ കിം ഹ്യൂഗ്‌സ് നിറഞ്ഞു ചിരിച്ചു, ഇന്ത്യന്‍ ആരാധകര്‍ മതിമറന്നു ചിരിച്ചു, ക്രിക്കറ്റ് ലോകം മൂക്കത്ത് വിരല്‍ വെച്ചു. അതെ വിവ് റിച്ചാര്‍ഡ്‌സും ക്ലൈവ് ലോയ്ഡും ഗോര്‍ഡണ്‍ ഗ്രീനിഡ്ജും ജോയല്‍ ഗാര്‍നറും മാല്‍ക്കം മാര്‍ഷലും ആന്‍ഡി റോബര്‍ട്ട്‌സും മൈക്കള്‍ ഹോള്‍ഡിങ്ങും അണിനിരന്ന കരീബിയന്‍ കരുത്തിനെ മറികടന്ന് കപിലിന്റെ ചെകുത്താന്‍മാര്‍ ലോര്‍ഡ്‌സിലെ ചരിത്ര ഗാലറിയില്‍ കപ്പുയര്‍ത്തി ഈടീം ലോകകപ്പിലെ കറുത്ത കുതിരകളാകും’, 1983-ലെ ലോകകപ്പിനു മുമ്പ് മുൻ ഓസ്ട്രേലിയൻ […]

Continue Reading