ഇന്ത്യയിൽ 2019-2021കാലയളവിൽ 13 ലക്ഷത്തിലധികം പെൺകുട്ടികളെയും സ്ത്രീകളെയും കാണാതായി

2019 നും 2021 നും ഇടയിൽ മൂന്ന് വർഷത്തിനുള്ളിൽ 13.13 ലക്ഷത്തിലധികം പെൺകുട്ടികളെയും സ്ത്രീകളെയും രാജ്യത്ത് കാണാതായി. അവരിൽ ഭൂരിഭാഗവും മധ്യപ്രദേശിൽ നിന്നുള്ളവരാണ്, തൊട്ടുപിന്നാലെ പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്. കഴിഞ്ഞയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2019 നും 2021 നും ഇടയിൽ രാജ്യത്തുടനീളം 18 വയസ്സിന് മുകളിലുള്ള 10,61,648 സ്ത്രീകളെയും അതിനു താഴെയുള്ള 2,51,430 പെൺകുട്ടികളെയും കാണാതായി. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) ആണ് വിവരങ്ങൾ ശേഖരിച്ചത്. മധ്യപ്രദേശിൽ 2019 […]

Continue Reading

45 ദിവസം കൊണ്ട് നാലുകോടി രൂപ; ആന്ധ്രയിലെ കര്‍ഷകനെയും തക്കാളി കോടീശ്വരനാക്കി

അമരാവതി: തക്കാളി ആന്ധ്രയിലെ ഒരു കര്‍ഷകനെക്കൂടി കോടീശ്വരനാക്കി. വെറും 45 ദിവസം കൊണ്ട് 4 കോടി രൂപയാണ് ചിറ്റൂരിലെ ചന്ദ്രമൗലി എന്ന കര്‍ഷകന്‍ നേടിയത്. ഏപ്രില്‍ ആദ്യ വാരമാണ് തന്റെ 22 ഏക്കര്‍ കൃഷിയിടത്തില്‍ ചന്ദ്രമൗലി തക്കാളി വിതച്ചത്. ജൂണ്‍ അവസാനത്തോടെ വിളവെടുത്തു. കര്‍ണാടകയിലെ കോലാര്‍ ചന്തയിലാണ് ചന്ദ്രമൗലി തക്കാളികള്‍ വിറ്റത്. 15 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് ഇവിടെ 1000 മുതല്‍ 1500 രൂപ വരെ ലഭിക്കും. ഇത്തരത്തില്‍ 45 ദിവസം കൊണ്ട് 40,000 പെട്ടികളാണ് […]

Continue Reading

മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് ‘ഇന്ത്യ’

ഇംഫാല്‍: മണിപ്പൂരില്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഗവര്‍ണര്‍ അനുസുയ യുക്കിയോട് ആവശ്യപ്പെട്ട് ‘ഇന്ത്യ’ എംപിമാരുടെ സംഘം. കുക്കി, മെയ്തി വിഭാഗങ്ങളെ ഒരു മേശക്ക് ചുറ്റുമിരുത്തി ചര്‍ച്ച നടത്തണമെന്നും ‘ഇന്ത്യ’യുടെ പ്രതിനിധികള്‍ പറഞ്ഞു. ‘ഗവര്‍ണര്‍ ദുഃഖം പ്രകടിപ്പിച്ചു. രണ്ടു ദിവസത്തിനുളളില്‍ മണിപ്പൂരില്‍ ഞങ്ങള്‍ കണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചും ഗവര്‍ണറോട് സംസാരിച്ചു. കുക്കി, മെയ്തി സമുദായങ്ങളിലെ എല്ലാ നേതാക്കളോടും സംസാരിച്ച് ഒരു പരിഹാരത്തിനുളള വഴി കണ്ടെത്തണമെന്നും അവര്‍ ഉപദേശിച്ചു. ഒരു സര്‍വകക്ഷി പ്രതിനിധി സംഘം മണിപ്പൂരില്‍ […]

Continue Reading

പിഎസ്എൽവി സി 56 വിക്ഷേപിച്ചു

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പിഎസ്എൽവി സി56 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം നടന്നത്. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണ് ഇത്. സിംഗപ്പൂരിന്‍റെ ഏഴ് ഉപഗ്രഹങ്ങളെയാണ് പിഎസ്എൽവിയുടെ അമ്പത്തിയെട്ടാം ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്നത്. 360 കിലോഗ്രാം ഭാരമുള്ള ഡിഎസ്–എസ്എആർ ഉപഗ്രഹത്തെ 535 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കാനാണ് ലക്ഷ്യം. ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ സിംഗപ്പൂർ സർക്കാരിന്റെ വിവിധ ഏജൻസികൾ തന്ത്രപ്രധാന ആവശ്യങ്ങൾക്കുൾപ്പെടെ […]

Continue Reading

ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തില്‍ 75 ശതമാനവും ഇന്ത്യയിൽ

ലോകത്താകെയുള്ള കടുവകളുടെ എണ്ണത്തില്‍ 75 ശതമാനവും ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ കടുവകളുടെ എണ്ണം 2018ല്‍ 2,967ആയിരുന്നു. എന്നാൽ ഇത് 2022 ആയപ്പോഴേക്കും 3,682 ആയി ഉയർന്നു. ആറ് ശതമാനമാണ് വര്‍ധന. അന്താരാഷ്ട്ര കടുവാ ദിനത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പുതിയ കണക്കുകള്‍ പ്രകാരം ലോകത്തിലെ കടുവകളുടെ 75 ശതമാനവും ഇന്ത്യയിലാണെന്ന് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ പറഞ്ഞു. പ്രൊജക്ട് ടൈഗര്‍ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിലില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ […]

Continue Reading

സഞ്ജു വീണ്ടും ക്രീസിലേക്ക്

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ വീണ്ടും ഇടം പിടിച്ച് മലയാളി താരമായ സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ആണ് ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു വീണ്ടും ക്രീസിലേക്ക് ഇറങ്ങുന്നത്. വിരാട് കോഹ്‌ലി കളിച്ചിരുന്ന മൂന്നാം നമ്പറിലാണ് സഞ്ജു സാംസൺ കളിക്കുക. സഞ്ജുവിന് പുറമെ യുവതാരം അക്സർ പട്ടേലും ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി.ഏഴാമനായാണ് ബൗളിങ് ഓൾ റൗണ്ടറായ അക്സർ എത്തുന്നത്. ഇന്നത്തെ മത്സരത്തിൽ രോഹിത് ഷർമ്മയും വിരാട് കോഹ്‌ലിയും കളിക്കുന്നില്ല.ഇതിനാൽ ഹാർദിക്ക് പാണ്ഡ്യയാണ് രോഹിത്തിന് […]

Continue Reading

രാഹുൽ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ എന്ന് ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി

ദില്ലി:രാഹുൽ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ എന്ന് ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി. സോനിപതിൽ നിന്ന് പത്ത് ജൻപഥ് സന്ദർശിക്കാനെത്തിയ വനിതകളോടാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്. തനിക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓർമ്മിച്ചു വയ്ക്കാനുള്ള ദിവസം എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ വനിതകളുടെ സന്ദർശനത്തിൻറെ വിഡിയോ പങ്കുവച്ചത്. ദില്ലിയിൽ ഇന്ത്യഗേറ്റും ഇന്ദിര ഗാന്ധി മ്യൂസിയവും സന്ദർശിച്ച ശേഷമാണ് വനിതകൾ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഹരിയാനയിൽ നിന്ന് കൊണ്ടു വന്ന ലസ്സിയും വനിതകൾ സോണിയ ഗാന്ധിക്ക് നല്കി മണിപ്പൂർ കലാപത്തില്‍ […]

Continue Reading

അനില്‍ ആന്റണി ബിജെപി കേന്ദ്ര നേതൃത്വത്തിലേക്ക്

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയ അനില്‍ ആന്റണി കേന്ദ്ര നേതൃത്വത്തിലേക്ക്. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയാകുമെന്നുള്ള വിവരമാണ് ലഭിക്കുന്നത്. പാര്‍ട്ടി പുറത്തുവിട്ട ദേശീയ ഭാരവാഹി പട്ടികയിലാണ് അനില്‍ ആന്റണി ഇടംപിടിച്ചത്. എപി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് തുടരും. 13 പേരാണ് ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുള്ളത്. കഴിഞ്ഞ ദിവസം അനില്‍ ആന്റണി ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ലമെന്റില്‍ എത്തിയാണ് അനില്‍ ആന്റണി മോദിയെ കണ്ടത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ശേഷം ആദ്യമായാണ് അനില്‍ […]

Continue Reading

പാക് കാമുകനെ കാണാനായി അതിർത്തി കടന്നെത്തി ചൈനീസ് യുവതി

പെഷവാർ: സീമയും സച്ചിനും, അഞ്ജുവും നസ്‌റുല്ലയും തമ്മിലുള്ള അതിരുകൾ ഭേദിച്ചുള്ള ഇന്ത്യ പാക്ക് പ്രണയ ബന്ധം വലിയ പ്രശ്നങ്ങളും പൊല്ലാപ്പും ഒക്കെയായി വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും അതിർത്തി കടന്നൊരു പ്രണയം വാർത്തകളിൽ നിറയുകയാണ്. സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട പാക് കാമുകനെ കാണാനായി അതിർത്തി കടന്നെത്തിയ ചൈനീസ് യുവതിയുടെ പ്രണയ കഥയാണ് വൈറലാവുന്നത്. താൻ സോഷ്യൽ മീഡിയയിലൂടെ പ്രണയിച്ച പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള സുഹൃത്തിനെ കാണാനാണ് ഗാവോ ഫെങ് എന്ന ചൈനീസ് യുവതി എത്തിയതെന്ന് പാക് […]

Continue Reading

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടറില്‍

മുംബൈ: ചൈനയിലെ ഹാംഗ്ചൗവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് 2023ല്‍ ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പായി. ഏഷ്യന്‍ ഗെയിംസിലെ മത്സരങ്ങള്‍ക്ക് ടി20 അന്താരാഷ്ട്ര മല്‍സര പദവി നല്‍കുകയുംജൂണ്‍ 1 വരെ ഐസിസി ടി20 റാങ്കിംഗില്‍ മേഖലയിലെ മികച്ച 4 ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് നല്‍കുകയും ചെയ്തതോടെയാണ് ഇന്ത്യയുടെ ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തിയത്. റാങ്കിംഗ് അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളും നേരിട്ട് ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസിലെ വനിതാ ക്രിക്കറ്റ് […]

Continue Reading