108 അടി ഉയരം; ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം 21 ന്
ഭോപ്പാൽ: 108 അടി ഉയരമുള്ള ആദിശങ്കരാചാര്യരുടെ പ്രതിമ ഓംകാരേശ്വരിൽ അനാച്ഛാദനത്തിനൊരുങ്ങുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സെപ്റ്റംബർ 21 ന് പ്രതിമ അനാച്ഛാദനം ചെയ്യും. രണ്ടായിരം കോടിയോളം രൂപയാണ് പ്രതിമ നിർമിക്കാൻ ചെലവായത്. നർമ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറിലാണ് പ്രതിമ. സെപ്റ്റംബർ 18 ന് നടത്താനിരുന്ന അനാച്ഛാദന കർമ്മം കനത്ത മഴ കാരണം, സെപ്റ്റംബർ 21 ലേക്ക് പുനഃക്രമീക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Continue Reading