സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്
ഉത്തർപ്രദേശ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശ് അമേഠിയിൽ നിന്നുള്ള നേതാവ് ദീപക് സിംഗിനെതിരെയാണ് ഗൗരിഗഞ്ച് പോലീസ് കേസ് എടുത്തത്. ബിജെപി നേതാവ് കേശവ് സിംഗ് ആണ് പരാതി നൽകിയത്. സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതിനെതിരെ സിംഗ് രണ്ട് ദിവസത്തെ ധർണ നടത്തിയിരുന്നു. ഈ പ്രതിഷേധത്തിനിടെയാണ് സ്മൃതി ഇറാനിയെ ‘പാകിസ്താനി’ എന്ന് വിളിച്ച് അധിക്ഷേപിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Continue Reading