മണിപ്പൂരില്‍ വിദ്യാര്‍ഥികളുടെ കൊലപാതകം: ആറു പേർ അറസ്റ്റില്‍

മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറു പേരെ സിബിഐ അറസ്റ്റ് ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ ഇംഫാലില്‍ നിന്ന് രണ്ട് സ്ത്രീകളെയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരില്‍ നാലു സ്ത്രീകളും രണ്ട് പുരുഷന്മാരുമാണുള്ളത്. ജൂലൈയിലാണ് മെയ്തി വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ കാണാതാകുന്നത്. കഴിഞ്ഞാഴ്ച ഇവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമായിരുന്നു മണിപ്പൂരിലുണ്ടായത്. ലിന്തോയിങ്കമ്പി(17), ഫിജാം ഹേംജിത്ത്(20) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടാനായി പോലീസും സൈന്യവും ഒരുമിച്ച് നടത്തിയ അന്വേഷണത്തില്‍ ചുരാചന്ദ്പൂരില്‍ നിന്നാണ് ആറു […]

Continue Reading

ഇൻസ്റ്റാഗ്രാം റീല്‍സ് എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പതിനാലുകാരന് ദാരുണാന്ത്യം

ഇൻസ്റ്റാഗ്രാം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച്‌പതിനാലുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശ് ബരാബങ്കി ജില്ലയിലെ ജഹാംഗീരാബാദ് രാജ് റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം.റെയില്‍വേ ട്രാക്കിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം വീഡിയോ ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. വ്യാഴാഴ്ച ഉണ്ടായ അപകടത്തിൻ്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജഹാംഗീരാബാദ് പ്രദേശത്തെ തേരാ ദൗലത്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന 14 കാരനായ ഫര്‍മാനാണ് മരിച്ചത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍വേ ട്രാക്കിന് സമീപം വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ പാളത്തിന് അടുത്തേക്ക് നടന്നെത്തിയ കുട്ടിയെ […]

Continue Reading

യുജിസി നെറ്റ് ഡിസംബര്‍ 2023 ലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തിയതി ഒക്ടോബര്‍ 28

ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) UGC NET ഡിസംബര്‍ 2023 ലേയ്ക്കുള്ള പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. UGC NET ഡിസംബര്‍ 2023 ലെ പരീക്ഷകള്‍ ഡിസംബര്‍ 6 മുതല്‍ ഡിസംബര്‍ 22, 2023 വരെ നടത്താന്‍ തീരുമാനിച്ചു. വിശദമായ അറിയിപ്പ് NTA യുടെ ഔദ്യോഗിക വെബ്സൈറ്റായ nta.ac.in-ലോ UGC NET-ല്‍ ugcnet.nta.nic.in-ലോ ലഭ്യമാകും. യുജിസി നെറ്റ് ഡിസംബര്‍ 2023 രജിസ്‌ട്രേഷന്‍ അപേക്ഷാ ഫോം ഇപ്പോള്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ugcnet.nta.ac എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഓണ്‍ലൈന്‍ […]

Continue Reading

2000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി ആർബിഐ

ന്യൂഡല്‍ഹി: പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി നീട്ടി ആർബിഐ. നോട്ടുകൾ മാറാനുള്ള തീയതി ഒക്ടോബര്‍ ഏഴ് വരെ നീട്ടിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നോട്ട് മാറാനുള്ള അവസാന തീയതി ഇന്ന് ആയിരുന്നു. പിൻവലിച്ച 2000 ത്തിന്റെ നോട്ടുകൾ മെയ് 23 മുതലാണ് നോട്ട് മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത്. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി 2000 രൂപ നോട്ടുകള്‍ മാറാനുള്ള സാഹചര്യം ഒരുക്കും. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് 2000 രൂപ […]

Continue Reading

മഹാരാഷ്ട്രയില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി. ബ്രേക്ക് വാൻ അടക്കം നാല് വാഗണുകളാണ് പാളം തെറ്റിയത്.പനവേല്‍-കാലംബോലി സെക്ഷനിലായിരുന്നു അപകടം. വസായില്‍ നിന്ന് പനവേലിലേക്ക് പോവുകയായിരുന്നു ചരക്ക് ട്രെയിൻ. അപകടത്തെ തുടര്‍ന്ന് പനവേല്‍-കാലംബോലി പാതയില്‍ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പാളം തെറ്റിയതിനെ തുടര്‍ന്ന് ഗോരഖ്പൂര്‍-പനവേല്‍ എക്സ്‌പ്രസ്, ലോക്മാന്യ തിലക്-മംഗളൂരു എക്സ്‌പ്രസ്, മുംബൈ സെൻട്രല്‍-സാവന്ത് വാഡി എക്സ്‌പ്രസ്, കൊച്ചുവേളി-ഇൻഡോര്‍ എക്സ്‌പ്രസ്, എറണാകുളം- നിസാമുദ്ദീൻ എക്സ്‌പ്രസ് എന്നീ ട്രെയിനുകളുടെ യാത്ര വൈകി.

Continue Reading

മുപ്പത് രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ യു.പിയില്‍ വിദ്യാര്‍ത്ഥിയെ കഴുത്ത് ഞെരിച്ച് കൊന്നു

ഉത്തര്‍പ്രദേശ്: മുപ്പത് രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബാഘ്പാതില്‍ പതിനേഴുകാരനെ കഴുത്ത് ഞെരിച്ചുകൊന്നു. മുപ്പത് രൂപ നല്‍കുന്നതിനെച്ചൊല്ലി മൂന്നുപേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഋതികാണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Continue Reading

ലൈംഗികബന്ധത്തിനായി നിശ്ചയിച്ച പ്രായപരിധി 16-ആക്കി കുറയ്‌ക്കേണ്ടതില്ലെന്ന് 22-ാം നിയമ കമ്മീഷൻ

ന്യൂഡൽഹി: പോക്സോ നിയമനുസരിച്ച് ലൈംഗികബന്ധത്തിനായി നിശ്ചയിച്ച പ്രായപരിധി കുറയ്‌ക്കേണ്ടതില്ലെന്ന് 22-ാം നിയമ കമ്മീഷൻ. വെള്ളിയാഴ്ച കേന്ദ്ര നിയമ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് പറയുന്നത്. സമ്മതിദാനപ്രായം 18 ൽ നിന്നും 16 വയസ്സായി കുറയ്ക്കുന്നതിനെതിരെയാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. സമ്മതത്തിനുള്ള പ്രായം 16 വയസ്സായി കുറയ്ക്കുന്നത് ശൈശവവിവാഹത്തിനും ബാലക്കടത്തിനും എതിരായ പോരാട്ടത്തിൽ പ്രത്യക്ഷവും പ്രതികൂലവുമായ സ്വാധീനം ചെലുത്തുന്നതുൾപ്പെടെ കടുത്ത സ്വഭാവമുള്ള ആസൂത്രിതമല്ലാത്ത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് കമ്മീഷൻ പറഞ്ഞു. 16-നും 18-നും ഇടയിൽ പ്രായമുള്ളവർ തമ്മിലുള്ള ലൈംഗികബന്ധം ക്രിമിനൽ […]

Continue Reading

ശക്തമായ മഴയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു

ചെന്നൈ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു. സൈദാപേട്ട സ്വദേശി കന്ദസാമി (54)ആണ് മരിച്ചത്. ചെന്നൈ സൈദാപേട്ടിലെ പെട്രോൾ പമ്പിന്റെ മേൽക്കൂരയാണ് ശക്തമായ മഴയിൽ തകർന്ന് വീണത്. അപകടത്തിൽ പത്ത് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Continue Reading

ഡൽഹിയിൽ മലയാളി സാമൂഹ്യ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം

ഡൽഹി: മലയാളി സാമൂഹ്യ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ദ്വാരകയിൽ താമസിക്കുന്ന പി.പി സുജാതനെയാണ് പാർക്കിൽ മരിച്ച നിലയിൽ കണ്ടത്. പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സുജാതന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ഡൽഹിയിലാണ് സുജാതൻ താമസിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി പോയ സുജാതനെ കാണാതായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കക്രോളയിലുള്ള പാർക്കിൽ ഒരു മൃതദേഹം കണ്ടതായി നാട്ടുകാർ പൊലീസിൽ അറിയിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ മൃതദേഹം സുജാതൻ്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവത്തിൽ പൊലീസ് […]

Continue Reading

9000 കോടി രൂപ ഓട്ടോക്കാരന് അബദ്ധത്തിൽ ട്രാൻസ്ഫർ ചെയ്ത സംഭവം; ബാങ്ക് എം ഡി രാജിവെച്ചു

ചെന്നൈ: ഓട്ടോക്കാരന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്തതിനെത്തുടർന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു. തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം ഡി എസ് കൃഷ്ണനാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ ബോർഡ് ഡയറക്ടർമാർ യോഗം ചേർന്ന് രാജി അംഗീകരിച്ചു. തീരുമാനം ആർബിഐയിൽ നിന്നും അറിയിപ്പ് ലഭിക്കുന്നത് വരെ അദ്ദേഹം എം ഡിയായി തുടരുമെന്നും ബാങ്കിന്റെ ബോർഡ് വ്യക്തമാക്കി. സെപ്റ്റംബർ ഒമ്പതിനാണ് ഓട്ടോ ഡ്രൈവറായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് 9000 കോടി […]

Continue Reading