ഗാന്ധിജയന്തി ദിനത്തിൽ വേറിട്ട ശുചീകരണവും ആയി ഒരുമ ചാരിറ്റബിൾ സൊസൈറ്റി

ഞീഴൂർ : ഗാന്ധിജയന്തി ദിനത്തിൽ വ്യത്യസ്തമായ ശുചീകരണ പ്രവർത്തനങ്ങളാണ് ഒരുമയുടെ നേതൃത്വത്തിൽ നടത്തിയത്. കടുത്തുരുത്തി പോലീസ് സ്റ്റേഷൻ മുതൽ ഞീഴൂർ, കുറവിലങ്ങാട് കോഴാ വരെയുള്ള എല്ലാ പച്ച ദിശാ സൂചികാ ബോർഡുകളും,റോഡ് സിഗ്നൽ ബോർഡുകളും വൃത്തിയാക്കി.63 വ്യത്യസ്ത ബോർഡുകൾ, കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചു കൊണ്ടും ഒരുമ പ്രവർത്തകർ വൃത്തിയാക്കിയതിനു പുറമെ, പാലക്കര ബസ് കാത്തിരിപ്പ് കേന്ദ്രം, അംഗൻവാടി മുതലായവയും ഒരുമ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് വൃത്തിയാക്കി. ഒരുമയുടെ പ്രസിഡന്റ്‌ കെ. കെ. ജോസ്പ്രകാശ് നേതൃത്വം നൽകിയ ശുചികരണ പ്രവർത്തനങ്ങളിൽ […]

Continue Reading

കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ വനിതകൾക്കായുള്ള ഹെൽത്ത്‌ ക്യാമ്പയ്ൻ

കോട്ടയം: കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയ്ൻ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നടത്തുന്നുണ്ട്. കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ ക്യാമ്പയിൻ ഒക്ടോബർ 5ആം തീയതി രാവിലെ 10 മണി മുതൽ 2മണി വരെ കടുത്തുരുത്തി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ലോറിൽ വെച്ച് നടത്തും. ബോധവൽക്കരണ ക്ലാസും നാലു വിദഗ്ധ ഡോക്ടർ മാരുടെ കീഴിൽ മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്.

Continue Reading

വീട് കേന്ദ്രീകരിച്ച് വൻ ചാരായ വില്പന; പദ്ധതി പൊളിച്ച് എക്സൈസ്

കോട്ടയം: പയ്യപ്പാടി വെണ്ണിമല കേന്ദ്രീകരിച്ച് സ്വന്തം വീടിന്റെ അടുക്കളയിൽ വച്ച് വൻ തോതിൽ ചാരായം വാറ്റി വില്പന നടത്തിയിരുന്ന മൂല കുന്നേൽ ജോർജ് റപ്പേൽ (42) നെ രണ്ട് ലിറ്റർ ചാരായവും 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും സംഘവും അറസ്റ്റ് ചെയ്തു. ഇയാൾ സഞ്ചരിച്ച എൻഫീൽഡ് ബൈക്കും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രണ്ട് വർഷമായി സ്വന്തം വീടിന്റെ അടുക്കളയിൽ പത്ത് ലിറ്ററിന്റെ കുക്കറുകളിൽ വാറ്റുപകരണം ഘടിപ്പിച്ച് വൻ ചാരായം […]

Continue Reading

ആറന്മുളയില്‍ മാല പൊട്ടിച്ച്‌ ഓടിയ മൂന്ന് സ്ത്രീകളെ പിടികൂടി ഓട്ടോഡ്രൈവര്‍

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കിടെ മാല പൊട്ടിച്ച്‌ ഓടിയ മൂന്ന് സ്ത്രീകള്‍ പിടിയില്‍. വള്ളസദ്യയ്‌ക്കെത്തിയ സ്ത്രീയുടെ മാല പൊട്ടിച്ചോടുന്നതിനിടെ ഓട്ടോ ഡ്രൈവറാണ് മൂന്നംഗസംഘത്തെ പിടികൂടിയത്.പ്രതികള്‍ തമിഴ്‌നാട് സ്വദേശികളാണ്. ക്ഷേത്രത്തിന് ചുറ്റുമതിലിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനായിരുന്നു ഇവര്‍ ശ്രമിച്ചത്. സ്ത്രീയുടെ മാല പൊട്ടിച്ചെടുക്കുകയും ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയ്ക്ക് കൈമാറിയ ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഒരു ഓട്ടോ ഡ്രൈവര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടി. ഇവരെ പൊലീസിന് കൈമാറി. പൊട്ടിച്ചെടുത്ത മാല പ്രതികളില്‍ നിന്ന് കണ്ടെടുത്തു

Continue Reading

കനത്ത മഴ: കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി

കടുത്തുരുത്തി: കനത്ത മഴയെത്തുടർന്ന് കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി. ആയാംകുടി എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. അഞ്ച് കുടുംബങ്ങൾ ക്യാംപിൽ ഉണ്ട് .കനത്ത മഴയിൽ വലിയ തോടും ചുള്ളിത്തോടും കര കവിഞ്ഞാണ് താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലായത്. ആപ്പുഴ, എരുമത്തുരുത്ത്, കാന്താരിക്കടവ്, വെള്ളാശേരി ,മുക്കം പ്രദേശങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്

Continue Reading

നക്ഷത്രസമൂഹങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ടെലിസ്‌കോപ്പ് എം എ കോളേജ് ഓഫ് എന്‍ജിനീയറിങിന്

കോതമംഗലം :കേരളത്തില്‍ സ്വന്തമായി ടെലിസ്‌കോപ്പ് സൗകര്യം ഉള്ള എന്‍ജിനീയറിംഗ് കോളേജ് എന്ന സ്ഥാനം എം.എ എന്‍ജിനീയറിംഗ് കോളേജിനു സ്വന്തം . പ്രപഞ്ചത്തോടുള്ള ആകര്‍ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പില്‍, കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ എയ്റോസ്പേസ് ഇന്ററസ്റ്റഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.ഐ.എസ്.എ.) സ്‌കൈവാര്‍ഡ് അഡ്വഞ്ചേഴ്‌സിനായുള്ള തമിഴ്‌നാട് ഓപ്പണ്‍ സ്‌പേസ് ഫൗണ്ടേഷനുമായി ഔദ്യോഗികമായി ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടു.ടെലിസ്‌കോപ്പ് അസംബ്ലിയിലും അമച്വര്‍ ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആകര്‍ഷകമായ ശില്‍പശാലകളിലൂടെയും ബോധവല്‍ക്കരണ പരിപാടികളിലൂടെയും ജ്യോതിശാസ്ത്രത്തോടുള്ള അഭിനിവേശം ആളിക്കത്തിക്കാന്‍ ഈ […]

Continue Reading

കളിക്കളത്തിൽ അജയ്യരായി വീണ്ടും എം. എ. സ്പോർട്സ് അക്കാദമി

കോതമംഗലം : തേഞ്ഞിപ്പലം, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 67-മത് ഡോ. ടോണി ദാനിയേൽ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗത്തിൽ 240.5 പോയിന്റോടെ എറണാകുളം ജേതാക്കളായപ്പോൾ അതിൽ കോതമംഗലം എം. എ.സ്പോർട്സ് അക്കാദമിയുടെ പങ്ക് വളരെ വലുതാണ്.15 സ്വർണ്ണം,8 വെള്ളി,8 വെങ്കലം എന്നിവ നേടിയാണ് കളിക്കളത്തിൽ എം. എ. സ്പോർട്സ് അക്കാദമി തങ്ങളുടെ കായികക്കരുത്ത് അറിയിച്ചത്. എട്ട് റെക്കോർഡുകൾ പിറന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നാല് റെക്കോർഡുകളും മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമി […]

Continue Reading

എം. എ. കോളേജിൽ സാംഖ്യ ശാസ്ത്ര വിഭാഗം കൂട്ടായ്മയുടെ ഉത്ഘാടനം

കോതമംഗലം :മാർ അത്തനേഷ്യസ് കോളജിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ കൂട്ടായ്മയായ “സാംഖ്യയാൻ” ൻ്റെ ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം നടന്നു. മുവാറ്റുപുഴ നിർമ്മല കോളേജ് റിട്ട. അദ്ധ്യാപകൻ ഡോ. ജോണി സ്കറിയ ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് “ഡാറ്റ:ആസൂത്രണത്തിൻ്റെ അവിഭാജ്യ ഘടകം” എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. കോളേജിൽ നാല് പതിറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന, സാംഖ്യ ശാസ്ത്ര വകുപ്പിൻ്റെ പ്രവർത്തനങ്ങളെയും, ഇവിടെ നിന്നു പുറത്തിറങ്ങുന്ന വിദ്യാർഥികളുടെ നിലവാരത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഉന്നത സ്ഥാനങ്ങളിൽ […]

Continue Reading

സർവ്വമത സമ്മേളന സന്ദേശം ജനങ്ങളിൽ എത്തിക്കും: ബ്രഹ്മശ്രീ ധർമ്മാനന്ദ ചൈതന്യ സ്വാമി

കോതമംഗലം : ബസേലിയോസ് യൽദോ ബാവ ഭാരതത്തിന് നൽകിയ സർവ്വ മത സന്ദേശം നാനാ ജാതി മതസ്ഥരിലുമെത്തിക്കണമെന്ന് ആലുവ അദ്വൈതാശ്രമ മഠാധിപതി ബ്രഹ്‌മശ്രീ ധർമ്മ ചൈതന്യ സ്വാമി അഭിപ്രായപ്പെട്ടു. ആയതിന് ആവശ്യമായ കർമ്മ പരിപാടികൾ ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെട്ട 338-ാം സർവ്വമത സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ മാർ ബേസിൽ […]

Continue Reading

മധ്യവയസ്കയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

എരുമേലി : മധ്യവയസ്കയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കണമല മുക്കന്‍പെട്ടി ഭാഗത്ത് തെക്കേചെരുവിൽ വീട്ടിൽ അഭിലാഷ് കുമാർ റ്റി.വി (40) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായി പിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിൽ ഉണ്ടായിരുന്ന മധ്യവയസ്ക്കയെ ചീത്ത വിളിക്കുകയും, ആക്രമിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും, ഇവരുടെ വസ്ത്രം വലിച്ചു കീറി അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. […]

Continue Reading