മധു കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനത്തിനെതിരെ കുടുംബം

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കെ പി സതീശന്‍ വേണ്ടായെന്ന് മധുവിന്റെ അമ്മ മല്ലിയമ്മ. കുടുംബവുമായി ആലോചിക്കാതെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചത്. അഡ്വ. ജീവേഷും അഡ്വ. രാജേഷ് എന്‍ മേനോനും പ്രോസിക്യൂട്ടര്‍ ആകണമെന്നും മധുവിന്റെ അമ്മ മല്ലിയമ്മ ആവശ്യപ്പെട്ടു. ‘ഞങ്ങള്‍ തീരുമാനിച്ച് വച്ച പ്രോസിക്യൂട്ടര്‍ ആണ് രാജേഷ് എന്‍ മേനോന്‍. ആ വക്കീല്‍ കൊണ്ടാണ് വിധി വരെ ഉണ്ടായത്. സര്‍ക്കാരിന്റെ വക്കീലിനെയാണ് ഹൈക്കോടതിയില്‍ നിയമിച്ചിരിക്കുന്നത്.അങ്ങനെ നിയമിച്ചിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് വിശ്വാസമുള്ള വക്കീലായിരിക്കണം. അത് […]

Continue Reading

സംസ്ഥാനത്ത് 100 ലധികം സഹകരണബാങ്കുകളിലായി 5000കോടിയിലധികം രൂപയുടെ കുംഭകോണമെന്ന് ബിജെപി

കൊച്ചി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകൊണമാണ് കരുവന്നൂർ ഉൾപ്പടെയുള്ള 100 ലധികം സഹകരണബാങ്കുകളിലായി 5000 ൽ അധികം കോടി രൂപയുടെ നടന്നിട്ടുള്ളതെന്നും അതിനു പിന്നിലെ പ്രതികളെ സംരക്ഷിക്കുവാനാണ് മാർക്സിസ്റ്റ്‌ പാർട്ടിയും സംസ്ഥാന സർക്കാരും ശ്രമിക്കുന്നതെന്നും ബിജെപി ദേശീയ നിർവ്വഹാക സമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു. കരുവന്നൂർ സഹകരണ ബാങ്കിലെ കുംഭകോണം വെളിച്ചത്തു കൊണ്ടുവന്ന കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി ) ന്റെ അന്വേഷണത്തെ സംസ്ഥാന പോലീസിനെ ഉപയോഗിച്ച് അട്ടിമറിക്കാനാണ് […]

Continue Reading

വീട്ടുമാലിന്യത്തിൽ കിടന്നു കിട്ടിയ 10 പവന്റെ മാല ഉടമസ്ഥനു തിരികെ നൽകി വനിതകൾ

പെരുമ്പാവൂർ മുടക്കുഴ പഞ്ചായത്ത് 12-ാം വാർഡിലെ ഹരിതകർമ സേനാംഗങ്ങളായ രാധ, ഷൈബ എന്നിവരാണ് സത്യസന്ധതയുടെ സ്വർണ്ണത്തിളക്കമായത്. കഴിഞ്ഞ ദിവസം വീടുകളിൽനിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു ഇരുവരും. ശേഖരിക്കുന്ന മാലിന്യം തൃക്കേപ്പാറ കാർഷിക വിപണിക്കു സമീപം കൊണ്ടുവന്നു തരംതിരിക്കും. ഇങ്ങനെ തരംതിരിക്കുന്നതിനിടയിലാണു പ്ലാസ്റ്റിക് കവറിൽ നിന്നു മാല കിട്ടിയത്. ഒറ്റനോട്ടത്തിൽ സ്വർണമാണെന്ന് മനസ്സിലായി. പിന്നെ ഏകദേശ ധാരണ വച്ചു വീട് കണ്ടെത്തി ഉടമയ്ക്കു മാല കൈമാറി. കുട്ടികളോ മറ്റോ അബദ്ധത്തിൽ മാലിന്യത്തിൽ ഇട്ടതാണെന്നാണ് കരുതുന്നത്. ഒരു വർഷമായി മുടക്കുഴ […]

Continue Reading

നിപ പരിശോധന ഫലം; സാമ്പിളുകൾ നെഗറ്റീവ്

കോഴിക്കോട്: നിപ വൈറസ് പരിശോധനയിൽ സമ്പർക്കപ്പട്ടികയിലെ ഏഴ് സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ്. ഇന്നലെ പരിശോധിച്ചഏഴ് സാമ്പിളുകളാണ് നെ​ഗറ്റിവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആറു സാമ്പിളുകളുടെ ഫലം കൂടി ഇനി വരാനുണ്ട്. സമ്പർക്ക പട്ടികയിലുള്ള 981 പേരാണ് നിലവിൽ ഐസോലേഷനിലുള്ളത്. നിപ സ്ഥീരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ഒമ്പത് വയസുകാരൻ പൂർണമായി ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. ഐസോലേഷൻ കാലയളവിൽ രോഗലക്ഷണങ്ങൾ കാണിക്കാൻ സാധ്യതയുള്ളതിനാൽ പൂർണമായി ആശ്വസിക്കാനാവില്ല അതുകൊണ്ട് തന്നെ ജാഗ്രത […]

Continue Reading

ഇടുക്കിയിൽ ബീവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്; കണക്കിൽ പെടാത്ത 46,850 രൂപ പിടിച്ചെടുത്തു

ഇടുക്കി: തടിയമ്പാട് ബീവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് റെയ്ഡ്. കണക്കിൽ പെടാത്ത 46,850 രൂപ പിടിച്ചെടുത്തു . മദ്യത്തിൻറെ സ്റ്റോക്കിലും വ്യാപക ക്രമക്കേട്. വിജിലൻസിനെ കണ്ട് ജീവനക്കാരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. ഔട്ട്ലെറ്റിലെ വ്യാപക ക്രമക്കേടനെ സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. തടിയമ്പാട് ബീവറേജസ് ഔട്ട്ലെറ്റിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വിജിലൻസ് എസ്പി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം പരിശോധന നടത്തിയത്. കഴിഞ്ഞ […]

Continue Reading

സംസ്ഥാനത്ത് മ‍ഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് മ‍ഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ചക്രവാതചുഴിയുടെയും തുടർന്ന് ഉണ്ടാകുന്ന ന്യൂനമർദ്ദത്തിന്‍റെയും സ്വാധീനത്താൽ വരും ദിവസങ്ങളിൽ മ‍ഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ നാളെയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. മെയ്‌ 7ന് ഇത് ന്യുനമർദ്ദമായും മെയ്‌ 8 ഓടെ തീവ്രന്യുനമർദ്ദമായും ശക്തി പ്രാപിക്കും. അതിനുശേഷം മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. […]

Continue Reading

സംസ്ഥാനത്തെ ഹയർസെക്കൻഡറി രംഗത്തും ക്രെഡിറ്റ് & സെമസ്റ്റർ സംവിധാനം നടപ്പാക്കാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി രംഗത്ത് കോളേജുകളുടെ മാതൃക പിന്തുടർന്ന് ക്രെഡിറ്റ് & സെമസ്റ്റർ സംവിധാനം നടപ്പാക്കാൻ ശുപാർശ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ചാണ് സെമസ്റ്റർ സംവിധാനം നടപ്പാക്കാൻ ആലോചിക്കുന്നത്. പഠനവും പരീക്ഷയും തമ്മിലുള്ള ദൂരം അഭികാമ്യമല്ലെന്ന് വിലയിരുത്തിയാണ് സ്‌കൂൾ പാഠ്യപദ്ധതി കരിക്കുലം കമ്മിറ്റിയുടെ നിർദേശം. സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പാഠ്യപദ്ധതി ചട്ടകൂടിലാണ് നിർദേശമുള്ളത്. പഠനവും പരീക്ഷയും തമ്മിലുള്ള ദൂരം അഭികാമ്യമല്ലെന്നാണ് ഇതിന് കരിക്കുലം കമ്മിറ്റി നൽകുന്ന വിശദീകരണം. ഒപ്പം ഹയർസെക്കൻഡറി മേഖലയിലെ ഗ്രെയ്‌സ് മാർക്ക് […]

Continue Reading

വയനാട് നിന്ന് കാണാതായ യുവതിയേയും മക്കളെയും ഗുരുവായൂരിൽ കണ്ടെത്തി

തൃശൂർ: വയനാട് കമ്പളക്കാട് നിന്ന് കാണാതായ യുവതിയെയും അഞ്ചു മക്കളെയും ഗുരുവായൂരിൽ കണ്ടെത്തി. ഗുരുവായൂർ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ നിന്നാണ് അമ്മയേയും കുട്ടികളേയും കണ്ടെത്തിയത്. ഇവരെ ക്ഷേത്രത്തിലെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ഈ മാസം 18-ാം തിയതിയാണ് ഇവരെയും കാണാതെ ആയത്. ചേളാരിയിവെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇവർ വീടുവിട്ടിറങ്ങിയത്. കുടുംബ പ്രശ്നം മൂലമാണ് മക്കളോടൊപ്പം നാടുവിട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവും ബന്ധുക്കളും തന്നെയും കുട്ടികളെയും മര്‍ദ്ദിച്ചുവെന്നും യുവതി ആരോപിച്ചു. ഗുരുവായൂര്‍ പൊലീസ് വിവരം വയനാട് […]

Continue Reading

മുത്തലാഖ് നിയമത്തിന് ശേഷം മുസ്ലീം സ്ത്രീകളുടെ പിന്തുണ ബിജെപിക്കുണ്ട്’, പിവി അബ്ദുൾ വഹാബ്

രാജ്യസഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ മുസ്ലീം ലീഗ് എംപി പിവി അബ്ദുൾ വഹാബിന്റെ പരാമർശം ചർച്ചയാകുന്നു. മുത്തലാഖ് അസാധുവാക്കിയതിന് പിന്നാലെ മുസ്ലീം സ്ത്രീകളുടെ പൂർണ പിന്തുണ ബിജെപിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പിവി അബ്ദുൾ വഹാബ് രാജ്യസഭയിൽ സംസാരിച്ചു. വനിതാ സംവരണ ബില്ലിനെ മുസ്ലീം ലീഗ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിൽ പൂർണ തൃപ്തനല്ലെന്നും അദ്ദേഹം രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. മുസ്ലീം സമുദായത്തെ ന്യൂനപക്ഷമായി മാത്രം കാണരുത്. ജാതി സെന്‍സസ് നടത്താതെ വനിതാ സംവരണ ബില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. ഇതിന് […]

Continue Reading

വീട്ടുജോലിക്കായി നിന്നിരുന്ന വീട്ടിൽ നിന്നും സ്വർണവും പണവും കവർന്നു; സ്ത്രീ അറസ്റ്റിൽ

കോട്ടയം: വീട്ടുജോലിക്കായി നിന്നിരുന്ന വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിൽ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് ഇല്ലിപ്പറമ്പിൽ വീട്ടിൽ ഷീബ എന്ന സാലി വർഗീസി(47) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ വീട്ടുജോലിക്കായി നിന്നിരുന്ന അതിരമ്പുഴ ഭാഗത്തുള്ള വീട്ടിൽ നിന്നും പലതവണകളായി മാല,വള എന്നിവ അടങ്ങുന്ന പതിനാലര പവൻ സ്വർണവും, പണവും മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താനാണ് […]

Continue Reading