തൊഴിൽ നേടാൻ ഐ.സി.ടി.യുടെ ആറുമാസ നൈപുണ്യ പരിശീലനം…

ഐ.ടി. മേഖലയിൽ ഉദ്യോഗാർഥികളെ തൊഴിൽ സജ്ജരാക്കാൻ 20,000 രൂപ വരെ സ്‌കോളർഷിപ്പോടെ തൊഴിലധിഷ്ഠിത സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി. കേരളത്തെ ഒരു നോളജ് ഇക്കണോമിയായി വികസിപ്പിക്കുന്നതിൽ നൈപുണ്യ പരിശീലന പരിപാടികളുടെ പ്രസക്തി വളരെ വലുതാണ്. ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ വിവിധ സാങ്കേതിക വിഷയങ്ങളിലുള്ള പരിശീലന പരിപാടികൾ ഈയൊരു ഉദ്ദേശലക്ഷ്യത്തോടെ വിഭാവനം ചെയ്തിരിക്കുന്നു. ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകളായ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് (MEAN / MERN / .NET), […]

Continue Reading

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷ കേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒരാഴ്ചയായി റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്.

Continue Reading

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങള്‍…

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പാഠപുസ്തകങ്ങള്‍. നാധിപത്യവും മതനിരപേക്ഷതയും അടിത്തറയാക്കിയുള്ള നവകേരള സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ പാഠപുസ്തകങ്ങളെന്ന് വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അഞ്ചാംക്ലാസ് മുതല്‍ കലാ, തൊഴില്‍ വിദ്യാഭ്യാസത്തിനായി പ്രത്യേക പാഠപുസ്തകങ്ങള്‍ ഉണ്ടാകും. സ്കൂള്‍പ്രവൃത്തിദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.

Continue Reading

ഭാഗ്യ സുരേഷ് വിവാഹിതയായി; മാലയെടുത്ത് കൊടുത്ത് പ്രധാനമന്ത്രി

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്മാർക്ക് വിവാഹ മാല എടുത്ത് നൽകിയത് ഇന്ന് രാവിലെ 8.45നായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയത് വൻ താരനിരയാണ്. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്.

Continue Reading

ഗുരുവായൂരപ്പനെ വണങ്ങി പ്രധാനമന്ത്രി ; താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തി

തൃശൂർ: ​പ്രധാനമന്ത്രി ​ഗുരുവായൂർ ക്ഷേത്രത്തിൽ. തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാറാണ് ക്ഷേത്രത്തിനകത്ത് അദ്ദേഹത്തെ അനു​ഗമിച്ചത്. മുണ്ടും വേഷ്ടിയും ധരിച്ചാണ് പ്രധാനമന്ത്രിയെത്തിയത്. തന്ത്രിമാർക്കും പരിമിതപ്പെടുത്തിയ ആളുകൾക്കും മാത്രം പ്രവേശനമുള്ള അകത്തെ സർക്കിളിലെത്തി പ്രാർത്ഥനയും മറ്റ് പൂജകളും നടത്തും. താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തി. 20 മിനിറ്റാണ് ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചത്.

Continue Reading

കൊച്ചിയെ ഇളക്കിമറിച്ചു പ്രധാനമന്ത്രിയുടെ റോഡ് ഷോ

എറണാകുളം: കൊച്ചി ന​ഗരത്തെ ഇളക്കിമറിച്ചായിരുന്നു രാജ്യത്തിന്റെ പ്രധാന സേവകൻ 8 മണിയോട് കൂടി റോഡ് ഷോ നടത്തിയത്. തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. പുഷ്പ വൃഷ്ടികളുമായാണ് പ്രധാനമന്ത്രിയെ ഇരുവശങ്ങളിലുമായി അണിനിരന്ന ജനങ്ങൾ സ്വീകരിച്ചത്. കേരള സന്ദർശനത്തിനെത്തിയ പ്രധാനസേവകനെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നാണ് സ്വീകരിച്ചത്.

Continue Reading

സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 201 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ 23,753 പേർക്ക് നഷ്ടമായത് 201 കോടി രൂപയാണ്. ഇതിൽ 3394 പേർക്ക് 74 കോടി രൂപ നഷ്ടമായത് ട്രേഡിം​ഗ് തട്ടിപ്പിലൂടെയാണ്. ഇത്തരം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈൽ നമ്പറുകളും 239 സോഷ്യൽ മീഡിയ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും കേരള പോലീസ് സൈബർ വിഭാഗം ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തിരികെ പിടിക്കാൻ സാധിച്ചിട്ടുണ്ടെന്ന് കേരള പോലീസ് വ്യക്തമാക്കി.

Continue Reading

എഴുത്തുകാരി കെ. ബി. ശ്രീദേവി അന്തരിച്ചു

എറണാകുളം: പ്രശസ്ത എഴുത്തുകാരി കെ.ബി ശ്രീദേവി(84) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് തൃപ്പൂണിത്തുറയിൽ വച്ച് നടക്കും. മലപ്പുറം ജില്ലയിലെ വാണിയമ്പലത്ത് വെള്ളക്കാട്ടുമനയിൽ വിഎംസി നാരായണ ഭട്ടതിരിപ്പാടിന്റെയും ഗൗരി അന്തർജനത്തിന്റെയും മകളായി 1940 മെയ് 1നാണ് ശ്രീദേവി ജനിച്ചത്. കെ ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാടാണ് ഭർത്താവ്. യജ്ഞം, മൂന്നാം തലമുറ, ചനക്കള്ള്, മുഖത്തോട്, തിരിയുഴിച്ചിൽ, കുട്ടിതിരുമേനി തുടങ്ങിയവ ശ്രീദേവിയുടെ കൃതികളാണ്. നമ്പൂതിരി […]

Continue Reading

3 കേസുകളിൽ കൂടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസ് രേഖപ്പെടുത്തി

യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ കൂടി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജില്ലാ ജയിലിൽ വച്ച് കന്റോണ്‍മെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത മൂന്ന് കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. രാഹുലിന്റെ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ കേസുകളിലെ അറസ്റ്റ്. അടൂരിലെ വീട്ടിൽ പുലർച്ചെയെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; അര ലക്ഷം പേർ അണി നിരക്കുന്ന റോഡ് ഷോ ഇന്ന്

കൊച്ചി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. വൈകുന്നേരം ആറരയോടെ ഹെലികോപ്റ്റർ മാർ​ഗം കൊച്ചിയിലെ ദക്ഷിണ നാവികസ്ഥാനത്ത് എത്തും. രാത്രി ഏഴോടെയാകും റോഡ് ഷോ. ഏകദേശം അരലക്ഷത്തോളം പേരാകും റോഡ്ഷോയിൽ അണിനിരക്കുക. കെപിസിസി ജം​ഗ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംഗ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തുന്ന തരത്തിൽ ഒരു കിലോമീറ്റ‌ർ റോഡ് ഷോയാണ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ​ഗസ്റ്റ് ഹൗസിലാണ് താമസം സജ്ജീകരിച്ചിരിക്കുന്നത്. നാളെ രാവിലെ ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് […]

Continue Reading