പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം; എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും

അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും. വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ കോളജിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ ദിവസങ്ങളിൽ നിശ്ചയിച്ച പരീക്ഷകൾ ഉൾപ്പെടെ മാറ്റി. ഇതിനിടെ, സസ്പൻഷനെതിരായ പ്രതിഷേധ സമരത്തിൽ സംഘർഷമുണ്ടാവുകയായിരുന്നു. എസ്എഫ്ഐ മാർച്ചിനിടെ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ, ഏരിയാ പ്രസിഡന്റ് യാസിർ എന്നിവർക്ക് പരുക്കേറ്റു. ഇതേ തുടർന്നാണ് ക്യാമ്പസ് അടച്ചിടാൻ തീരുമാനിച്ചത്.

Continue Reading

മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ വേ​ഗത്തിൽ; ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ അപ്ഡേറ്റ് ചെയ്യണം: ട്രാൻസ്പോർട്ട് കമ്മീഷണർ

മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള സേവനങ്ങൾ സുതാര്യമായും വേ​ഗത്തിലും ലഭ്യമാക്കാനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറുകൾ വാഹൻ ഡേറ്റ ബേസിൽ ഉൾപ്പെടുത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ. വാഹന ഉടമകൾക്ക് സ്വയം മൊബൈൽ നമ്പറുകൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി പരിവാഹൻ വെബ്സൈറ്റിൽ സൗകര്യമേർപ്പെടുത്തി. ഇതിന് സാധിക്കാത്ത സാഹചര്യത്തിൽ മാത്രം രജിസ്റ്ററിം​ഗ് അതോറിറ്റിയുമായി ബന്ധപ്പെട്ട് മൊബൈൽ അപ്ഡേഷൻ പൂർത്തീകരിക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകൾ 29-ാം തീയതിക്കുള്ളിൽ മൊബൈൽ അപ്ഡേഷൻ പൂർത്തീകരിക്കണമെന്ന് കമ്മീഷണർ അറിയിച്ചു.

Continue Reading

സ്വകാര്യ മേഖലയിലെ ഒഴിവുകളും സര്‍ക്കാര്‍ വഴി; വരുന്നു പ്രൈവറ്റ് ജോബ് പോര്‍ട്ടല്‍

തിരുവനന്തപുരം: സ്വകാര്യമേഖലയിലെ ഒഴിവുകള്‍ കൂടി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കാന്‍ പ്രൈവറ്റ് ജോബ് പോര്‍ട്ടല്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. സ്വകാര്യസംരഭകരുടെ സഹായത്തോടെ സംസ്ഥാന വ്യാപകമായി നിയുക്തി ജോബ് ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ റെക്കോഡുകളുടെ ഡിജിറ്റൈസേഷന്‍ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

Continue Reading

വീണാ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി വിവാദത്തില്‍ എസ്എഫ്‌ഐഒ അന്വേഷണം

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷിക്കും. എട്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ആറംഗ സംഘമാണ് അന്വേഷണം നടത്തുക. നിലവില്‍ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണമാണ്എസ്എഫ്‌ഐഒ യ്ക്ക് കൈമാറിയിരിക്കുന്നത്. അഡീഷണൽ ഡയറക്ടർ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് കേസ് അന്വേഷിക്കുക. കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥരും ഈ സംഘത്തിൽ ഉൾപ്പെടും. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദാണ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ. ഇപ്പോഴുള്ള അന്വേഷണ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഏട്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. […]

Continue Reading

കൊച്ചി കപ്പൽശാലയ്‌ക്ക് 500 കോടി രൂപയുടെ യൂറോപ്യൻ കരാർ; വമ്പൻ നിർമ്മാണങ്ങൾ പണിപ്പുരയിൽ

കൊച്ചി കപ്പൽശാലയ്‌ക്ക് 500 കോടി രൂപയുടെ യൂറോപ്യൻ കരാർ. സമുദ്രത്തിൽ പ്രവർത്തിക്കുന്ന സർവീസ് ഓപ്പറേഷൻ വെസൽ (എസ്.ഒ.വി) വിഭാ​ഗത്തിൽപ്പെടുന്ന ഹൈബ്രിഡ് കപ്പലാണ് കൊച്ചിൻ ഷിപ്യാർഡിൽ നിർമിച്ച് നൽകുക. സമുദ്ര മേഖലയിൽ നിലയുറപ്പിച്ച് കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണ് ഈ കപ്പൽ ഉപയോ​ഗിക്കുക. മറ്റൊരു കപ്പൽ കൂടി നിർമ്മിച്ച് നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്. ഡീസലിന് പുറമേ വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഈ കപ്പൽ പരിസ്ഥിതി മലിനീകരണം വൻ തോതിൽ ലഘൂകരിക്കാനും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

തേങ്ങ ഇടാനുണ്ടോ ; നാരിയൽ കോൾ സെന്ററിൽ വിളിക്കൂ…

കേരളത്തിലെ നാളികേര കർഷകർക്കും, സംരംഭകർക്കും തെങ്ങു കയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാക്കാമെന്ന് നാളികേര വികസന ബോർഡ് അധികൃതർ അറിയിച്ചു. ഇതിനായി ഹലോ നാരിയൽ കോൾ സെന്ററിന്റെ 9447175999 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യണം. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തന സമയം.

Continue Reading

മൂക്കന്നൂർ കൂട്ടക്കൊലക്കേസ്: പ്രതി ബാബുവിന് വധശിക്ഷയും ഇരട്ട ജീവപര്യന്തവും

എറണാകുളം: മുക്കന്നൂർ കൂട്ടക്കൊല കേസിൽ പ്രതി ബാബുവിന് വധശിക്ഷയും ഇരട്ട ജീവപര്യന്തവും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ ബാബു സഹോദരൻ ശിവൻ, ഭാര്യ വത്സല, മകൾ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതിൽ, സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. 4,10,000 രൂപ പിഴയും അടയ്‌ക്കണം.‌

Continue Reading

വെളുത്തുള്ളിക്ക് റെക്കോർഡ് വില….

കോലഞ്ചേരി: ചരിത്രത്തിലാദ്യമായി വെളുത്തുള്ളിയുടെ ചില്ലറ വില്പന വില 500 കടന്നു. കഴിഞ്ഞയാഴ്ച 320 രൂപ വരെയായിരുന്നു വില. 100 ഗ്രാം വില 50 രൂപയെന്ന ബോർഡ് കടകളിൽ സ്ഥാനം പിടിച്ചതോടെയാണ് വില ഇത്രയും ഉയരത്തിലെത്തിയെന്ന് പലരും അറിയുന്നത്.

Continue Reading

വിമാനത്തിന്റെ എസി പ്രവർത്തിച്ചില്ല; കൊച്ചി- ഷാർജ എയർ ഇന്ത്യാ വിമാനത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: കൊച്ചി- ഷാർജ എയർ ഇന്ത്യാ വിമാനത്തിൽ യാത്രക്കാരുടെ പ്രതിഷേധം. വിമാനത്തിലെ എയർ കണ്ടീഷൻ പ്രവർത്തിക്കാത്തതിനെ തുടർന്നായിരുന്നു യാത്രക്കാർ ചേർന്ന് പ്രതിക്ഷേധിച്ചത്. ഇന്ന് പുലർച്ചെ 1.40 ന് കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. എസി പ്രവർത്തിക്കാത്തതിനെ തുടർന്ന് യാത്രക്കാരിൽ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെയാണ് യാത്രക്കാർ പ്രകോപിതരായത്.

Continue Reading

കഞ്ചാവ് വേട്ടയ്‌ക്കായി വനത്തിൽ പോയി കുടുങ്ങിയ പോലീസ് സംഘത്തെ രക്ഷപ്പെടുത്തി; കുടുങ്ങി കിടന്നത് 12 മണിക്കൂർ

പാലക്കാട്: കഞ്ചാവ് വേട്ടയ്‌ക്കായി വനത്തിലെത്തി കുടുങ്ങി പോയ പോലീസ് സംഘം തിരിച്ചെത്തി. 14 അംഗ സംഘമാണ് രാവിലെയോടെ തിരിച്ചെത്തിയത്. 12 മണിക്കൂർ വനത്തിൽ കുടുങ്ങി കിടന്ന പോലീസ് സംഘത്തെയാണ് തണ്ടർബോൾട്ടും റെസ്‌ക്യൂ സംഘവും രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് അഗളി ഡിവൈഎസ്പി ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം വനത്തിലേക്ക് പോയത്. വനത്തിൽ വൻ തോതിൽ കഞ്ചാവ് തോട്ടം നടത്തുന്നുണ്ടെന്ന് ലഭിച്ച വിവരത്തെ അടിസ്ഥാനമാക്കിയാണ് ഇവർ ഇവിടേക്ക് യാത്ര തിരിച്ചത്. എന്നാൽ കഞ്ചാവ് തോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങിയപ്പോഴേക്കും രാത്രിയായതിനാൽ […]

Continue Reading