ശബരിമല സ്വർണ്ണ കൊള്ള; അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ

ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോ​ഗത്തിലാണ് തീരുമാനം എടുത്തത്. പ്രതി പട്ടികയിൽ സുനിൽ കുമാറിന്റെ പേരുകൂടെ വന്നതോടെയാണ് നടപടി. നേരത്തെ പുറത്ത് വന്ന ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് അടക്കം ഇന്നത്തെ യോ​ഗം ചർച്ച ചെയ്തു. സുനിൽ കുമാറിന്റെ ഭാ​ഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വിജിലൻ‌സ് കണ്ടെത്തിയിരുന്നു. കൂടുതൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കണമെങ്കിൽ വിശദമായ ചർച്ച വേണമെന്നാണ് ദേവസ്വം ബോർഡ് യോ​ഗം വിലയിരുത്തിയിരിക്കുന്നത്.

Continue Reading

കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി അന്തരിച്ചു

തൃശ്ശൂര്‍: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. രണ്ടുതവണ(2006, 2011) നിയമസഭയില്‍ കുന്നംകുളത്തെ പ്രതിനിധീകരിച്ച അദ്ദേഹം വര്‍ഷങ്ങളായി പര്‍ക്കിന്‍സണ്‍ രോഗം മൂലം കിടപ്പിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. 1986 മുതൽ മുഴുവൻ സമയം രാഷ്ട്രീയപ്രവർത്തകൻ ആയിരുന്നു .84 ൽ സിപിഎം അംഗമായ അദ്ദേഹം ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി ജില്ലാ […]

Continue Reading

നെന്മാറ സജിത വധക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി

പാലക്കാട്: നെന്മാറ സജിത വധക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. മറ്റന്നാളായിരിക്കും (ഒക്ടോബര്‍ 16) കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് ചോദിച്ച കോടതിയോട് ഇല്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. രാവിലെ കോടതിയിൽ എത്തിച്ചപ്പോഴും വിധിക്കുശേഷം പുറത്തിറക്കിയശേഷവും ചെന്താമര ഒന്നും പ്രതികരിച്ചില്ല. അതിനിടെ ചെന്താമരയ്ക്ക് തൂക്കുകയർ തന്നെ നൽകണമെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കളും അമ്മയും പറഞ്ഞു.

Continue Reading

കോണത്താറ്റ് പാലം തുറന്നു; കോട്ടയം– ചേർത്തല ബസ് സർവീസ് പുനരാരംഭിച്ചു; 3 വർഷത്തെ ദുരിതത്തിനു പരിഹാരം

കുമരകം: 3 വർഷത്തെ യാത്രാദുരിതത്തിനു താൽക്കാലിക പരിഹാരമായി കോട്ടയം–കുമരകം– ചേർത്തല റൂട്ടിലെ കോണത്താറ്റ് പാലം തുറന്നു. സമീപന പാതയുടെ പണി പൂർണമാകാത്തതിനാൽ ഭാഗികമായാണു പാലം തുറന്നത്. കോട്ടയം–കുമരകം, കുമരകം–ചേർത്തല എന്നിങ്ങനെ രണ്ടായി മുറിഞ്ഞു നടത്തി വന്നിരുന്ന സ്വകാര്യ ബസ് സർവീസ് കോട്ടയം– ചേർത്തല സർവീസായി പുനരാരംഭിച്ചു. പാലം വഴിയുള്ള സർവീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഇന്നു ചർച്ച നടത്തി തീരുമാനം എടുക്കുമെന്നു കെഎസ്ആർടിസി അറിയിച്ചു.

Continue Reading

തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം നടക്കുന്നതിനിടെ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. പ്രതി പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റൻ്റ് എൻജിനീയർ കെ. സുനിൽ കുമാറിനെതിരായി നടപടി സ്വീകരിക്കുന്നതിൽ ബോർഡ് തീരുമാനമെടുത്തേക്കും. ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്നതിനു പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. സമാനമായ നടപടി തന്നെ സുനിൽ കുമാറിനെതിരെയും ഉണ്ടാവാനാണ് സാധ്യത.

Continue Reading

വൈക്കം ക്ഷേത്രത്തിൽനിന്ന് 255 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്ന് ഓഡിറ്റ് റിപ്പോർട്ട്; കണക്കുകളിൽ പൊരുത്തക്കേട്

വൈക്കം: വൈക്കം ക്ഷേത്രത്തിൽ വഴിപാട് ഇനത്തിൽ ലഭിച്ച 255.830 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. വഴിപാട് ഇനങ്ങളിലായി കിട്ടുന്ന സ്വർണം, വെള്ളി ഉരുപ്പടികൾ തിരുവാഭരണം റജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം ‘മുദ്രപ്പൊതി’ എന്നെഴുതി പൊതികളായാണ് സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കുന്നത്. വൈക്കം ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ 199 സ്വർണ ഉരുപ്പടികൾ അടങ്ങിയ ഒരു പൊതിയും പിന്നെ വെള്ളി ഇനങ്ങളുടെ മറ്റൊരു പൊതിയും ഉണ്ടായിരുന്നു. ആ 2 പൊതികളിലുമായി ആകെ 2992.070 ഗ്രാം തൂക്കം ഉണ്ടെന്നാണു പൊതിയിൽ പൊതുവായി എഴുതിയിരുന്നത്. […]

Continue Reading

മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി

ഇടുക്കി മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശ്ശൂർ കോടതിയിലേക്ക് ഇ-മെയിൽ വഴി സന്ദേശം ലഭിച്ചതിനെ തുടർന്ന്, കോടതി അധികൃതർ തൃശ്ശൂർ കളക്ടർക്ക് അത് കൈമാറുകയും തൃശ്ശൂർ കളക്ടർ, ഇടുക്കി കലക്ടറെ വിവരം അറിയിക്കുകയും ചെയ്തു. ഭീഷണിയുടെ അടിസ്ഥാനത്തിൽ ഇടുക്കിയിലെ ബോംബ് സ്കോഡും ഡോഗ് സ്ക്വാഡും, പോലീസും സംയുക്തമായി അണക്കെട്ടിൽ പരിശോധന നടത്തി. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടർ മെയിൻ ഡാം ബേബി ഡാം ഷട്ടർ എന്നിവിടങ്ങളിൽ ആണ് ഇവർ പരിശോധന നടത്തിയത്.

Continue Reading

കൊല്ലം പുനലൂരിൽ ഉരുൾപൊട്ടൽ; കൃഷി നാശം

കൊല്ലം പുനലൂരിൽ കരവാളൂരിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടി വൻകൃഷി നാശം ഉണ്ടാവുകയും അഞ്ചോളം കുടുംബങ്ങൾ തലനാഴിരക്ക് രക്ഷപ്പെടുകയും ചെയ്തു. വെഞ്ചമ്പ് പച്ചയിൽകുന്നിൽ പിനാക്കിൾ പോയിന്റിൻറെ പറഞ്ഞാറ് 500 അടിയോളം ഉയരത്തിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇന്നലെ രാത്രി ഉണ്ടായ ഉരുൾപൊട്ടൽ കനത്ത മഴയെ തുടർന്ന് പുറംലോകം അറിയുന്നത് ഇന്ന് രാവിലെയാണ്. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ അടിവാരത്ത് സ്ഥിതി ചെയ്യുന്ന വീടുകളിൽ വെള്ളം കയറിയെങ്കിലും ആളെപായം ഒന്നും ഉണ്ടായില്ല. ഉരുൾപൊട്ടി എത്തിയ […]

Continue Reading

ശബരിമല സ്വർണമോഷണം; റാന്നി കോടതിയിൽ എഫ്ഐആർ സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

ശബരിമല സ്വർണ മോഷണക്കേസിൽ എഫ്‌ഐആർ സമർപ്പിച്ച് ക്രൈംബ്രാഞ്ച്. പത്തനംതിട്ട റാന്നി കോടതിയിലാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളും സമർപ്പിച്ചത്. പ്രതികൾക്ക് വരുംദിവസങ്ങളിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തും. ശബരിമലയുടെ പരിധിയിലുള്ള കോടതി ആയതിനാലാണ് റാന്നിയിൽ എഫ് ആർ സമർപ്പിച്ചത്. സ്വർണപ്പാളി കൈമാറ്റം ചെയ്യാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ച ഹൈദരാബാദ് സ്വദേശി നാഗേഷിനെ കേന്ദീകരിച്ചും അന്വേഷണം നടത്തും. ശബരിമലയിൽ നിന്നുള്ള സ്വർണപാളികൾ ദിവസങ്ങളോളം സൂക്ഷിച്ചിരുന്നത് ഹൈദരാബാദിലുള്ള നാഗേഷിന്റെ സ്ഥാപനത്തിലായിരുന്നു. അവിടെവെച്ചാണ് പാളിയ്ക്ക് നാലര കിലോയോളം വ്യത്യാസം ഉണ്ടാകുന്നതും. […]

Continue Reading

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് മുതല്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ഈ മാസം 21 വരെയാണ് സംവരണ നറുക്കെടുപ്പ് നടക്കുക. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ സംവരണങ്ങളാണ് നിശ്ചയിക്കുക. 941 പഞ്ചായത്തുകളിലേക്ക് ഇന്ന് മുതല്‍ 16 വരെയാണ് നറുക്കെടുപ്പ്.

Continue Reading