തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി

തൃശ്ശൂർ: തൃശ്ശൂർ മാടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപിച്ചു. പന്നി ഫാമിൽ കള്ളിങ് നടത്താൻ കളക്ടർ ഉത്തരവിട്ടു. 310 പന്നികളെ കള്ളിങിന് വിധേയമാക്കും. അതിനു ശേഷം അണു നശീകരണം നടത്തും. ഫാമിന് 10 കിലോമീറ്റർ ചുറ്റളവ്‌ പ്രദേശം രോഗ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. വളർത്തു പന്നികളെയും കാട്ടുപന്നികളെയും ബാധിക്കുന്ന പകർച്ച വ്യാധിയാണ് ആഫ്രിക്കൻ പന്നിപ്പനി. ഇത് മനുഷ്യരിലേക്ക് പകരില്ല.

Continue Reading

ആശുപത്രി ജനറേറ്ററിലെ പുക പടർന്നു;സമീപത്തെ സ്കൂൾ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർകോഡ്: കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് സമീപത്തുള്ള സ്കൂളിലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. കാഞ്ഞങ്ങാട് ലൈറ്റ്‌ലെ ഫ്ലവർ സ്കൂളിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കറണ്ട് പോയപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിച്ചപ്പോളാണ് പുക ഉയരാൻ തുടങ്ങിയത്. 15 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ അപകടനില തരണം ചെയ്തു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Continue Reading

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് തുടക്കം; കലൂർ മുതൽ കാക്കനാട് വരെ

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് വരെയാണ് രണ്ടാം ഘട്ടത്തിലെ പാത. ഇന്ന് രാവിലെ കുന്നുംപുറത്ത് പൈലിങ് ജോലികൾ ആരംഭിച്ചു. നീണ്ട കാലത്തെ ചർച്ചകൾക്കൊടുവിലാണ് കാക്കനാട് ഭാഗത്തേക്ക് മെട്രോയുടെ നിർമാണത്തിന് തുടക്കം കുറിക്കുന്നത്. 1957 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന്റെ നിർമാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. 2026 മാർച്ചിനു മുൻപ് പണി പൂർത്തീകരിക്കുമെന്നാണ് കെ എം ആർ എൽ വ്യക്തമാക്കുന്നത്.

Continue Reading

പരശുറാം എക്സ്‌പ്രസ് കന്യാകുമാരി വരെ നീട്ടുന്നു; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം

ചെന്നൈ: റെയിൽവേ യാത്രക്കാർക്ക് ആശ്വാസമായി പുതിയ തീരുമാനവുമായി റെയിൽവേ. മംഗളുരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ്സ് ഇന്ന് മുതൽ കന്യാകുമാരി വരെ നീട്ടും. യാത്രക്കാരുടെ അഭ്യർത്ഥന പാലിച്ചാണ് ഈ നടപടി. രണ്ട് അധികം കോച്ചുകൾ കൂടി പരശുറാമിന് അനുവദിച്ചിട്ടുണ്ട്. നിലവിൽ 23 കോച്ചുകളായിരുന്നു , ഇപ്പോൾ 25 ആക്കിയിട്ടുണ്ട്.

Continue Reading

കണ്ണ് പരിശോധിക്കാൻ എം വി ഡി ; പുതിയ നിയമവുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ടെസ്റ്റിന് എത്തുന്നവർക്ക് കാഴ്ചശക്തിയുണ്ടോയെന്ന് ഇനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ടെസ്റ്റ് ചെയ്യും. അപേക്ഷകർ കൊണ്ട് വരുന്ന സെർട്ടിഫിക്കറ്റുകളിൽ വ്യാജമായ സെർട്ടിഫിക്കറ്റുകളും കടന്നു വരുന്നുണ്ടെന്ന പരാതിയിന്മേലാണ് എം വി ഡി ഇങ്ങനൊരു തീരുമാനം എടുത്തത്. നിശ്ചിത അകലത്തിൽ വെച്ചിരിക്കുന്ന ബോർഡുകൾ ഉദ്യോഗാർത്ഥികളെ കൊണ്ട് വായിപ്പിക്കും. കാഴ്ച കുറവാണെന്ന് ബോധ്യപ്പെട്ടാൽ വീണ്ടും ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെടും. നേത്ര പരിശോധനക്കായി ഉപകരണങ്ങൾ വാങ്ങും. വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന ഡോക്ടർമാർക്കെതിരെയും കടുത്ത നടപടിയെടുക്കും.

Continue Reading

സംസ്ഥാനത്തെ നഗരങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ ഇനി കഷ്ടപെടണ്ട; പുതിയ അപ്ലിക്കേഷൻ വരുന്നു

കൊച്ചി: നഗരങ്ങളിൽ എത്തിയാൽ ഇനി വാഹനം പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടണ്ട. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും മാതൃകയായി കേരളത്തിൽ പുതിയ പാർക്കിംഗ് ആപ്പ് വരുന്നു. ഇതിനായി കൊച്ചി മെട്രോപോളിൻ ട്രാൻസ്‌പോർട് അതോറിറ്റി മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കുകയാണ്. എറണാകുളം ജില്ലയിലാണ് ഇത് പരീക്ഷിക്കുന്നത്. പിന്നീട് മറ്റ് ജില്ലകളിലേക്ക് നടപ്പാക്കും. മുൻകൂട്ടി പണം അടച്ച് പാർക്കിംഗ് സ്ലോട്ട് ബുക്ക് ചെയ്യാം. സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടുകൾക്കും ആപ്പിൽ ചേരാം.

Continue Reading

നാല് വർഷ ബിരുദം ഇന്ന് മുതൽ

തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്‌സുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം വുമൺസ് കോളേജിൽ ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും. നവാഗതർക്ക് പുതിയ ബിരുദ ക്ലാസ്സുകളെകുറിച്ച ബോധവൽക്കരണ ക്ലാസ് ഉണ്ടാവും. നൈപുണ്യ വികസന കോഴ്‌സുകളും സ്കിൽ ഡെവലപ്മെൻറ് കേന്ദ്രങ്ങളും തുടങ്ങും.

Continue Reading

75 ൻ്റെ നിറവിൽ അക്ഷരനഗരി

കോട്ടയം: പടിഞ്ഞാറു വേമ്പനാട്ട് കായലും കിഴക്ക് മലനിരകളുമായിട്ടുള്ള കേരളത്തിന്റെ അക്ഷരനഗരിയായ കോട്ടയത്തിനു ഇന്ന് 75 വയസ്. രാഷ്ട്രീയത്തിലും സാമൂഹ്യ സാംസ്‌കാരിക രംഗത്തും കോട്ടയത്തിനു പാരമ്പര്യമുണ്ട്. അയിത്തത്തിനെതിരെ ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും 603 ദിവസം നീണ്ടു നിന്ന വൈക്കം സത്യാഗ്രഹ സമരം നടന്നതും കോട്ടയത്തു തന്നെ.

Continue Reading

കൊച്ചുവേളി പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. പവർപാക്ക് പോളിമേഴ്‌സ് എന്ന പ്ലാസ്റ്റിക് റീസൈക്കിൾ കമ്പനി യിലാണ് തീപിടുത്തം ഉണ്ടായത്. പ്രദേശത്താകെ കറുത്ത പുക ഉയർന്നു. പുക ഉയരുന്നത് ശ്രെദ്ധയിൽ പെട്ടപ്പോഴാണ് നാട്ടുകാർ ഫയർഫോഴ്‌സ് നെ വിവരമറിയിക്കുന്നത്. മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാൻ സാധിച്ചത്.

Continue Reading

സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളിയുടെ വില 100 കടന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണം. തമിഴ്‌നാട്ടിൽ മഴ കുറവായതിനാൽ പച്ചക്കറി ഉത്പാദനം നന്നായി കുറഞ്ഞു. അതോടുകൂടി എല്ലാ പച്ചക്കറികൾക്കും വില കൂടി.

Continue Reading