കൊച്ചിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം

കൊച്ചി: കാക്കനാട് സീപോർട് എയർപോർട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നിരവധി സ്കൂൾ വിദ്യാർഥികൾക്കും യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Continue Reading

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട് , നാലിടത്ത് മഞ്ഞ അലേർട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾക്ക് ഓറഞ്ച് അലെർട് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് മഞ്ഞ അലേർട്ടും നൽകിയിട്ടുണ്ട്.

Continue Reading

അയ്യപ്പഭക്തർക്കായി ഹരിവരാസനം റേഡിയോ വരുന്നു

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. പ്രക്ഷേപണം പൂർണമായും ബോർഡിൻറെ നിയന്ത്രണത്തിലായിരിക്കും. ഹരിവരാസനം എന്ന പേരിലായിരിക്കും റേഡിയോ പ്രക്ഷേപണം. ലോകത്ത് എവിടെ ഇരുന്ന് വേണമെങ്കിലും റേഡിയോ കേൾക്കാം. 24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടായിരിക്കും.

Continue Reading

ടിക്കറ്റ് റിസർവേഷൻ രണ്ട് മാസം മുൻപ് മാത്രം; പരിഷ്കരണവുമായി റെയിൽവേ

രാജ്യത്തെ റെയിൽവേ ടിക്കറ്റ് നിയമത്തിൽ പുതിയ പരിഷ്കരണവുമായി ഇന്ത്യൻ റെയിൽവേ. യാത്രാ തീയതിക്ക് 60 ദിവസം മുൻപ് മാത്രമേ ഇനി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. 120 ദിവസമായിരുന്നു ഇതുവരെയുണ്ടായിരുന്നത്. നവംബർ ഒന്ന് മുതൽ പുതിയ നിയമം നിലവിൽ വരും. പെട്ടന്ന് യാത്രകൾ തീരുമാനിക്കുന്ന യാത്രക്കാരെയും കൂടെ കണക്കിലെടുത്താണ് ഈ നിയമം. ഒക്ടോബർ 31 വരെ മുൻ‌കൂർ ബുക്ക് ചെയ്‌ത ടിക്കറ്റ്കൾക്ക് പുതിയ നിയമം ബാധകമല്ല.

Continue Reading

ഒരു കുടുംബത്തിലെ നാല് പേരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ച നിലയിൽ. സർക്കാർ സ്കൂൾ അധ്യാപകനായ രഞ്ജിത്ത്, ഭാര്യ രശ്‌മി, മകൻ ആദി , മകൾ ആദ്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. രഞ്ജിത്തിനെയും കുടുംബത്തെയും പുറത്തു കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പ് ലഭിച്ചു. നാല് മൃതശരീരങ്ങളും മെഡിക്കൽ കോളേജിന് വൈദ്യപരിശോധനക്ക് നൽകണമെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ടായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.

Continue Reading

സംസ്ഥാനത്ത് നാളെ പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകം

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. നാളെ ബാങ്കുകൾക്കും അവധിയാണ്. ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്പ്. 13 ന് രാവിലെയാണ് പൂജയെടുപ്പ്.

Continue Reading

കോഴിക്കോട് ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: തിരുവമ്പാടി കളിയാമ്പുഴ പാലത്തിൽ നിന്ന് കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് വൻ അപകടം. രണ്ടു പേർ മരിച്ചു. നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരി തകർത്താണ് തലകീഴായി പുഴയിലേക്ക് മറിഞ്ഞത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ബസിൽ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമല്ല. ബസിനകത്ത് കുടുങ്ങിയവരെ നാട്ടുകാരും ഫയർഫോഴ്‌സുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വരികയാണ്.

Continue Reading

എറണാകുളം-കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: എറണാകുളം മുതൽ കൊല്ലം വരെയുള്ള റൂട്ടിൽ പ്രത്യേക ട്രെയിൻ സർവിസുകൾ റെയിൽവേ അനുവദിച്ചു. ഈ മാസം ഏഴാം തീയതി മുതൽ സെർവീസുകൾ ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ 5 ദിവസമാണ് ഈ സർവീസ് ഉണ്ടാവുക. വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും സൗകര്യപ്രദമാകുന്ന വിധത്തിലാണ് സർവീസ് നടത്തുന്നത്. പ്രവൃത്തി ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചത്.

Continue Reading

അർജുന്റെ ലോറി ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തി, ക്യാബിനുള്ളിൽ നിന്ന് മൃതദേഹം പുറത്തെടുത്തു

അങ്കോള: മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മൃതദേഹം കണ്ടെത്തി. ലോറിക്കകത്തായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ലോറി ഉടമ മനാഫ് ലോറി അർജുൻ ഓടിച്ചിരുന്നത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. കാണാതായി ഇന്ന് 71 ആം ദിവസമാണ് കണ്ടെത്തിയത്. കരുതിയിരുന്നത് പോലെ തന്നെ അഴുകിയ നിലയിലായിരുന്നു മൃതദേഹം.

Continue Reading

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. 49 പള്ളിയോടങ്ങളാണ് ഇത്തവണ വള്ളം കളിക്ക് മാറ്റുരക്കുന്നത്. ഉച്ചക്ക് 2 മണിക്കാണ് വള്ളംകളി തുടങ്ങുന്നത്. ജലമേള പ്രമാണിച്ച് ഇന്ന് പത്തനംതിട്ട ജില്ലക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

Continue Reading