എം എസ് സി കപ്പൽ പൂർണമായി കടലിൽ നിന്ന് ഉയർത്താൻ ശ്രമം

കേരള തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പൽ പൂർണമായും ഉയർത്താനുള്ള ദൗത്യം എളുപ്പമല്ലെന്ന് കമ്പനി. ദൗത്യം ഒരു വർഷത്തോളം നീളുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കപ്പലിനുള്ളിലെ എണ്ണ നീക്കം ചെയ്യുന്നത് ഒരാഴ്ചക്കുള്ളിൽ പൂത്തിയാകുമെന്ന് അറിയിച്ചു. മെയ് 24 നാണ് എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

വി എസിന് നിയമസഭയുടെ ആദരം; നിയമസഭാ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമായി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്ക് നിയമസഭ ചാരമോപചാരം അറിയിച്ചു. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക. പൊതുവിൽപന നികുതി ഭേദഗതി ബിൽ, സംഘങ്ങൾ റജിസ്ട്രേഷൻ ബിൽ, ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ, കയർ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബിൽ എന്നിവയ്ക്കു പുറമേ വനം […]

Continue Reading

പദ്മനാഭ സ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇമെയിൽ വഴിയാണ് പദ്മനാഭ ക്ഷേത്രത്തിലേക്ക് ബോംബ് ഭീഷണി സന്ദേശം വന്നത്. രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകിട്ടോടെ സ്ഫോടനം ഉണ്ടാകുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. സന്ദേശം കിട്ടിയതിനെ തുടർന്ന് റാൻഡ് ക്ഷേത്രത്തിലും പോലീസും ബോംബ് സ്‌ക്വാഡും ഉൾപ്പെടെയുള്ള സംഘം പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല എന്നാണ് അറിയിച്ചത്. വ്യാജ സന്ദേശമാണെന്നാണ് പോലീസിന്റെ നിഗമനം.

Continue Reading

നായർ മഹാ സമ്മേളനത്തിന് ഒരുങ്ങി വൈക്കം

താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് നടത്തുന്ന നായർ മഹാസമ്മേളനത്തിനു നഗരം ഒരുങ്ങി. 25000 പേരെ സമ്മേളനത്തിന് പ്രതീക്ഷിക്കുന്നുണ്ട്. 10000 പേർക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. വൈക്കം നഗരം വൈദ്യുത ദീപങ്ങളും എൻ എസ് എസ് പതാകകളും ഉപയോഗിച്ച് അലങ്കരിച്ചു. കുടിവെള്ളം, ലഘു ഭക്ഷണം, ഡോക്ടർ, ആംബുലൻസ്, അഗ്നിശമന സേന എന്നിവരുടെ സേവനം ഉണ്ടായിരിക്കും. കൂടാതെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ടായിരിക്കും.

Continue Reading

അഷ്ടമിരോഹിണി ആഘോഷത്തിനായി ഒരുങ്ങി ഗുരുവായൂർ

ഗുരുവായൂർ: അഷ്ടമിരോഹിണി ആഘോഷത്തിനായി ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. 14 നു ആണ് അഷ്ടമിരോഹിണി. ക്ഷേത്രത്തിലെ ചടങ്ങുകൾക്കും സദ്യയ്ക്കുമായി 38.47 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണസമിതി അംഗീകരിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. രാവിലെ 6 മുതൽ വിഐപി ദർശനം ഇല്ല. ക്യൂ നിൽക്കുന്നവരെ കൊടിമരം വഴി നേരിട്ടു പ്രവേശിപ്പിക്കും. മുതിർന്ന പൗരന്മാർക്ക് രാവിലെ 4.30നും വൈകിട്ട് 5നും തുടങ്ങി ഒരു മണിക്കൂർ ദർശന സൗകര്യമുണ്ട്.

Continue Reading

വോട്ടർപട്ടിക പരിഷ്കരണത്തിന് ഇനി ആധാർ ഉപയോഗിക്കാം; തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുതിയ തീരുമാനം

തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേര് ചേർക്കാനും വിവരങ്ങൾ തിരുത്താനും ഇനി ആധാർ കാർഡ് ഒരു രേഖയായി ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനും വോട്ടർമാരുടെ വിവരങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ നിർദേശം നൽകിയിരിക്കുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന 11 രേഖകൾക്ക് പുറമെ 12-ാമത്തെ രേഖയായിട്ടാണ് ആധാർ കാർഡ് കണക്കാക്കുന്നത്.

Continue Reading

മുന്‍ മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായിരുന്ന പി.പി. തങ്കച്ചന്‍ അന്തരിച്ചു

ആലുവ: മുൻ മന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി.തങ്കച്ചന്‍ (86) അന്തരിച്ചു. ഏറെ കാലമായി അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു. ആലുവയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 2004 മുതൽ 2018 വരെ 13 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. കെപിസിസി പ്രസിഡന്‍റ്, സ്പീക്കര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

കാസർകോട് ക്രെയിൻ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു

കാസർകോട്: മൊഗ്രാലിൽ ദേശീയപാത നിർമാണത്തിനിടെ ക്രെയിൻ പൊട്ടി വീണ് തൊഴിലാളികൾ മരിച്ചു. ദേശീയപാത 66 ൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. വടകര സ്വദേശികളായ അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്.

Continue Reading

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക്മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിനിയായ 10 വയസുകാരിക്കും,രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയായ 10 വയസുകാരിയുടെ രോഗം ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Continue Reading

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. 9 ജില്ലകളിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചത്.

Continue Reading