തിരുവോണം ബമ്പറിന്റെ ഈ വർഷത്തെ ടിക്കറ്റ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള ലോട്ടറിയുടെ തിരുവോണം ബമ്പറിന്റെ ഈ വർഷത്തെ ടിക്കറ്റ് പ്രകാശനം ചെയ്തു. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി രണ്ടാം സമ്മാനഘടനയിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് […]

Continue Reading

വൈക്കം ടൗൺ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജില്ലാ പ്രോജക്ടിന്റെ ഉദ്ഘാടനവും നടന്നു

വൈക്കം: ടൗൺ റോട്ടറി ക്ലബ്ബിന്റെ 2023 – 24-ലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും, ജില്ലാ പ്രോജക്ടിന്റെ ഉദ്ഘാടനവും ക്ലബ്ബ് ഹാളിൽ പ്രസിഡന്റ് ടി.കെ. ശിവപ്രസാദിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടന്നു. പുതിയ പ്രസിഡന്റായി പി.എ.സുധീരനും സെക്രട്ടറിയായി ജോയി മാത്യുവും ട്രഷററായി എൻ.കെ.സെബാസ്‌റ്റ്യനും ചാർജ്ജടുത്തു. റോട്ടറി ഇന്റർനാഷണലിന്റെയും ഡിസ്ടിക്ടിന്റെയും ഈ വർഷത്തെ പ്രോജക്ടുകൾ വൈക്കം പ്രദേശത്ത് നടപ്പിലാക്കുന്നതാണെന്നും ആയതിന് അംഗങ്ങളുടെ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും പുതിയ പ്രസിഡന്റ് പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ നിയുക്ത ഗവർണർ റൊട്ടേറിയൻ സുധി ജബ്ബാർ […]

Continue Reading

സോഷ്യൽ മീഡിയ തട്ടിപ്പുകൾക്കെതിരെ ജാഗ്രത നിർദേശവുമായി പൊലീസ്

സോഷ്യല്‍ മീഡിയ വഴി തട്ടിപ്പുകൾ വ്യാപകമാകുകയാണ്. പുതിയ രീതിയിൽ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരളപൊലീസ്. അപരിചിതരില്‍ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളിന് ക്ഷണിച്ചു കൊണ്ടും ആളുകളെ കെണിയില്‍ വീഴ്ത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു. കേരളപൊലീസിന്റെ ഫേസ്ബുക് പേജ് വഴിയാണ് പൊലീസ് തട്ടിപ്പിനെ കുറിച്ച് വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ […]

Continue Reading

കല്ല് വിതരണത്തിൽ നിയന്ത്രണം; വിഴിഞ്ഞം തുറമുഖ നിർമാണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രതിസന്ധിയിലെന്ന് അദാനി ഗ്രൂപ്പ്. നിർമാണത്തിനുള്ള കല്ല് കൊണ്ടു വരുന്ന വാഹനങ്ങള്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. വിഷയം അടുത്ത ബുധനാഴ്ച നടക്കുന്ന അവലോകന യോഗത്തില്‍ ഉന്നയിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. കാലവർഷം കഴിയുമ്പോള്‍ ആവശ്യമായി വരുന്ന കല്ല് പരമാവധി ശേഖരിക്കുകയാണ് അദാനി ഗ്രൂപ്പ് ചെയ്തിരിക്കുന്നത്. നിർമാണത്തിനുള്ള കല്ല് തമിഴ്നാട്ടിൽ നിന്നാണ് എത്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ വരുന്ന വാഹനങ്ങള്‍ക്കും സഞ്ചരിക്കുന്ന പാതകള്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് നിർമാണത്തിന് തടസ്സമായത്. ഇത് നിര്‍മാണ […]

Continue Reading

തൃശൂർ വടക്കേക്കാട് വൃദ്ധ ദമ്പതികളെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

വടക്കേക്കാട്: തൃശ്ശൂരിൽ വൃദ്ധ ദമ്പതികളെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വടക്കേക്കാട് വൈലത്തൂരിലാണ് സംഭവം. വൈലത്തൂർ അണ്ടിക്കോട്ട് കടവ് പനങ്ങാവിൽ അബ്ദുള്ള(75), ഭാര്യ ജമീല (64) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കൊച്ചുമകൻ മുന്ന എന്ന ആഗ്മൽ ഒളിവിലാണ്. ഗുരുവായൂർ എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊച്ചുമകനും താമസിച്ചിരുന്നത്. ആഗ്മലിനു മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക […]

Continue Reading

ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിനകത്ത് അതൃപ്തി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിനകത്ത് നേതാക്കൾക്ക് അതൃപ്തി. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ പിണറായി വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. മുതിർന്ന നേതാക്കളുടെ സമ്മർദ്ദം മൂലമാണ് പിണറായി വിജയനെ ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിക്കണമെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു. […]

Continue Reading

മൈസൂരിൽ വിനോദയാത്രാ സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; മലപ്പുറം സ്വദേശികളായ പിതാവും മകനും മരിച്ചു

മൈസൂരു: മൈസൂരുവിലേക്കു വിനോദയാത്രാ സംഘത്തിന്റെ കാർ അപകടത്തിൽപ്പെട്ട് മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശികളായ പിതാവും മകനും മരിച്ചു. കർണാടകയിലെ നഞ്ചൻകോട്ട് ‌ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പള്ള്യാളി നാസർ (45), മകൻ നഹാസ് (15) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നാസറിന്റെ മൂത്ത മകൻ നവാസ് (23) നഞ്ചൻകോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10.30നാണ് അപകടം നടന്നത്. കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞാണ് അപകടം. നാസറിന്റെ ഭാര്യയും സഹോദരിമാരും അവരുടെ കുട്ടികളുമാണ് യാത്ര പോയത്. […]

Continue Reading

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കും. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലകളില്‍ ശക്തമായ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വലക്ക് ഏര്‍പ്പെടുത്തി. തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം. […]

Continue Reading

ലോറി ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ച് ആസ്സാം സ്വദേശികൾ അറസ്റ്റിൽ

കോതമംഗലം: ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് ആസ്സാം സ്വദേശികൾ അറസ്റ്റിൽ. ബഹ്റുൽ ഇസ്ലാം (18), ജനനത്തുൽ ഹക്ക് (20), മൂർഷിദുൽ ഇസ്ലാം (19), അനാറുൾ ഇസ്ലാം (25), ദിൻ ഇസ്ലാം (22) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പോത്ത്കല്ല് സ്വദേശി നൗഫലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വാരപ്പെട്ടിയിലുള്ള പ്ലൈവുഡ് കമ്പനിയിൽ ലോറിയുമായി എത്തിയ നൗഫൽ പ്ലൈവുഡ് ലോഡ് ലോറിയിൽ കയറ്റിയിരുന്നു. തുടർന്ന് ലോഡ് പടുതയിട്ട് മൂടി കെട്ടി മുറുക്കുന്ന ജേലി […]

Continue Reading

മുസ്‌ളീം ലീഗിന്റെ നേതൃത്വത്തില്‍ ഉള്ള സിവില്‍കോഡ് വിരുദ്ധ സെമിനാറില്‍ സി പി എം പങ്കെടുക്കും

കേരളത്തിൽ മുസ്‌ളീം ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏക സിവില്‍കോഡ് വിരുദ്ധ സെമിനാറില്‍ സി പി എം പങ്കെടുക്കും മുസ്‌ളീം കോ ഓര്‍ഡിനേഷന്‍ കമ്മിററിയുടെ നേതൃത്വത്തിലാണ് ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേതല്ലെന്നും എല്ലാ മതസംഘടനകളെയും ക്ഷണിച്ചിട്ടുണ്ടെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. സി പി എമ്മിനെയും ജമാ അത്ത്ഇസ്‌ളാമി അടക്കമുളള് മുസ്‌ളീം സംഘടനകളെയും സെമിനാറിലേക്ക് ക്ഷണിച്ചിരുന്നു. നമ്മുടെ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമത്തെ തടയാന്‍ ആരുമായും കൈകോര്‍ക്കും എന്നാണ് സി പി എം വ്യക്തമാക്കിയിട്ടുള്ളത്. […]

Continue Reading