സംസ്ഥാന വ്യാപകമായ പരിശോധനയില്‍ 929 ഭക്ഷ്യ സ്ഥാപനങ്ങള്‍ പൂട്ടി
സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 929 ഭക്ഷ്യ വില്‍പ്പന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉത്തരവ്. 756 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് നോട്ടീസും നല്‍കി. ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നടപടി. ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍ നടത്തിയെന്നും 458 സ്ഥാപനങ്ങള്‍ ലൈസന്‍സിന് പകരം രജിസ്ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടതിനാല്‍ അവര്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നല്‍കിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി […]
Continue Reading