കേരളത്തിലേക്കുളള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്

ദുബായ്: യുഎഇയിൽ നിന്ന് കേരളത്തിലേക്കുളള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്. നവംബർ മുതൽ കൊച്ചിയിലേക്ക് 8 അധിക സർവീസ് കൂടി പ്രഖ്യാപിച്ചു. 2024 ജനുവരി 1 മുതൽ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സർവീസുകൾ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു. അബുദാബി – കൊച്ചി സെക്ടറിലാണ് കൂടുതൽ സർവ്വീസുകൾ. എട്ട് അധിക സർവീസ് കൂടി എത്തുന്നതോടെ ആഴ്ചയിൽ 21 സർവീസ് ആയി ഉയരും. ശൈത്യകാല ഷെഡ്യൂൾ അനുസരിച്ച് സെപ്റ്റംബർ 15 മുതൽ ചെന്നൈയിലേക്ക് ഏഴ് അധിക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. […]

Continue Reading

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 8 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് […]

Continue Reading

അധിക്ഷേപ പോസ്റ്റ്; അച്ചു ഉമ്മന്റെ പരാതിയിൽ സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥൻ നന്ദകുമാറിനെതിരെ കേസ്

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോ​ഗസ്ഥൻ നന്ദകുമാറിനെതിരെ കേസ്. അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതി പ്രകാരമാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സൈബര്‍ അധിക്ഷേപത്തിൽ മാപ്പ് ചോദിച്ച് നന്ദകുമാര്‍ രം​ഗത്തെത്തിയിരുന്നു. അച്ചു ഉമ്മന്‍ ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ഖേദപ്രകടനം നടത്തിയത്. ‘ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിനു കീഴെ വന്ന […]

Continue Reading

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെലോ അലർട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ മിതമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു .

Continue Reading

കോഴിക്കോട് വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കില്‍പെട്ട് മരിച്ചു

കോഴിക്കോട് പുതുപ്പാടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഒഴുക്കില്‍പെട്ട് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്‌നീം (30)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശിയെ രക്ഷപ്പെടുത്തി.

Continue Reading

ഉത്രാട ദിനത്തിൽ വിറ്റത് 116 കോടിയുടെ മദ്യം; മുന്നിൽ ഇരിങ്ങാലക്കുട

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാട ദിനത്തിൽ നടന്നത് വൻ മദ്യ വിൽപ്പന. ബെവ്‌കോ ഔട്‌ലെറ്റ് വഴി ഉത്രാട ദിനത്തിൽ വിറ്റത് 116 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷം 112 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ നാലു കോടിയുടെ അധിക വില്പന നടന്നു. ഏറ്റവും കൂടുതൽ മദ്യം വിറ്റത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിൽ വിറ്റത്. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്‌ലെറ്റിലാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.

Continue Reading

സ്‌കൂള്‍ വിദ്യാർത്ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന് നിവിൻ പോളി; ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന് നടൻ നിവിൻ പോളി. താരത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നെടുമങ്ങാട് ഓണാഘോഷ പരിപാടിയില്‍ വച്ച് കണ്ടപ്പോഴായിരുന്നു നിവിൻ മന്ത്രിയോട് ആവശ്യം ഉന്നയിച്ചത്. അക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചതായി ശിവന്‍കുട്ടി പറഞ്ഞു. മന്ത്രി ശിവന്‍കുട്ടിയുടെ കുറിപ്പ്: ”കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിന്‍ പോളിയെ കണ്ടത്. സംസാരിച്ചപ്പോള്‍ നിവിന്‍ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ […]

Continue Reading

സൈബർ ആക്രമണം; പരാതി നൽകി അച്ചു ഉമ്മൻ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പരാതി നൽകി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. വനിതാ കമ്മീഷനിലും സൈബർ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലും ആണ് അച്ചു ഉമ്മൻ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ അച്ചു ഉമ്മനെ മോശമായി ചിത്രീകരിച്ച സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥൻ കെ നന്ദകുമാറിനെതിരെയും പരാതി നൽകിയിട്ടുണ്ട്. പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യങ്ങളിലെ വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി അച്ചു ഉമ്മൻ രംഗത്തെത്തിയിരുന്നു. പ്രഫഷനിൽ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും […]

Continue Reading

ഉത്സവ ലഹരിയിൽ മലയാളികൾ; ഇന്ന് തിരുവോണം

മലയാളികൾക്ക് ഇന്ന് തിരുവോണം. ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ആഘോഷിക്കുകയാണ്. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോൾ നാടും നഗരവും ആഘോഷത്തിലാണ്. തിരുവോണ ദിനത്തില്‍ മാവേലി മന്നനെ വരവേല്‍ക്കുന്നതിന് വേണ്ടി നാം തയ്യാറെടുത്ത് കഴിഞ്ഞു. തിരുവോണ ദിനമായ ഇന്ന് തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേകം ചടങ്ങുകളും നടക്കും. മഹാബലിയെ എതിരേല്‍ക്കുന്നതാണ് ഇതില്‍ പ്രധാന ചടങ്ങ്. മലയാളികൾക്ക് കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ സകലരും ആഘോഷിക്കുന്ന ഉത്സവം. ഓണസദ്യയും […]

Continue Reading

പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം നടത്താം; രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

കോട്ടയം: പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ കിറ്റ് വിതരണത്തിന് തടസമില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുതെന്നും മുന്നറിയിപ്പ് നൽകി. ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ പങ്കെടുപ്പിക്കരുത്. വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വ്യക്തമാക്കി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ കോട്ടയം […]

Continue Reading