വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊക്കയാർ കനകപുരം ഭാഗത്ത് പ്ലാന്തറ വീട്ടിൽ സുജിത് സുരേന്ദ്രൻ (30) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് ഏന്തയാർ ടൗണിൽ വച്ച് വീട്ടമ്മയോട് ലൈംഗിക ചുവയോടുള്ള ആംഗ്യം കാണിച്ച്, അപമര്യാദയായി പെരുമാറുകയായിരുന്നു. വീട്ടമയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ഷൈൻ കുമാർ എ, എസ്.ഐ […]

Continue Reading

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തൃക്കൊടിത്താനം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി തെങ്ങണ ഭാഗത്ത് ആനന്ദഭവനം വീട്ടിൽ വിനോദ് കുമാർ (37) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തൃക്കൊടിത്താനത്ത് താമസിക്കുന്ന യുവതിക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് ജി.യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Continue Reading

‘നടികര്‍ തിലകം’ചിത്രീകരണത്തിനിടെ നടൻ ടൊവീനോയുടെ കാലിന് പരിക്കേറ്റു

‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്കേറ്റു. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്ബാവൂരിനടുത്ത് മാറമ്ബള്ളിയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി. ടൊവിനോയുടെ നടികര്‍ തിലകം ഗോഡ്‍സ്‍പീഡിന്റെ ബാനറില്‍ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് നിര്‍മിക്കുന്നത്. മൈത്രി […]

Continue Reading

കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം; സ്ഥലം ഉടമ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം

തൃശ്ശൂർ: കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിന്റെ ഉടമ ശിവരാമൻ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. മേഖലയിലെ ഒരു യുവാവിനെ കാണാതായിട്ടുണ്ട്. നാട്ടുകാർ ആണ് മൃതദേഹം ആദ്യം കണ്ടത്. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്.

Continue Reading

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

ആലപ്പുഴ: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.6 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. 1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം […]

Continue Reading

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; 14ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എസി മൊയ്തീൻ

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഈ മാസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എ സി മൊയ്തീൻ ഇഡിയോട് അറിയിച്ചു. ഓഡിറ്റ് നടക്കുന്നതിനാലാണ് ഹാജരാകുന്നതില്‍ താമസം നേരിടുന്നതെന്ന് മൊയ്തീന്‍ വ്യക്തമാക്കി. നേരത്തെ പണമിടപാട് രേഖകള്‍ ഇഡി എസി മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനായി മൊയ്തീന് വീണ്ടും നോട്ടീസയക്കാനാണ് ഇഡിയുടെ തീരുമാനം. ഓഗസ്റ്റ് ഒന്നിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ആദ്യം ഇഡി നോട്ടീസയച്ചത്. അന്ന് ഹാജരാവാനാവില്ലെന്ന് മൊയ്തീൻ അറിയിച്ചിരുന്നു. പിന്നീട് സെപ്റ്റംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ […]

Continue Reading

ഭക്ഷ്യവിഷബാധയേറ്റ് നാല് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരത്ത് നാല് വയസുകാരന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. മലയിന്‍കീഴ് മലയത്ത് പ്ലാങ്കൊട്ട്മുകള്‍ അശ്വതി ഭവനില്‍ അനീഷ്-അശ്വതി ദമ്ബതികളുടെ മകന്‍ അനിരുദ്ധ് ആണ് മരിച്ചത്. ഗോവയില്‍ നിന്ന് കഴിച്ച ഭക്ഷണമാണ് മരണത്തിന് കാരണമായതെന്ന് സംശയമുണ്ട്. ഓണം അവധിക്കാണ് അനീഷും കുടുംബവും ഗോവയ്ക്ക് പോയത്. ഉത്രാട ദിനത്തിലായിരുന്നു യാത്ര. ഗോവയില്‍ നിന്ന് തിരികെ വരുന്നതിനിടെ ട്രെയിനില്‍വെച്ച്‌ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വീട്ടില്‍ എത്തിയ ശേഷവും കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Continue Reading

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് വീണ്ടും മാറ്റി സുപ്രീം കോടതി

ഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12 -നാണ് കേസ് വീണ്ടും പരിഗണിക്കുക. കെ ബാബുവിന്റെ അഭിഭാഷകന്‍ ഇന്ന് ഹാജരാകുന്നതില്‍ അസൗകര്യം അറിയിച്ചതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. എന്നാല്‍ കേസ് ഇനി അനന്തമായി നീട്ടരുതെന്ന് എം സ്വരാജിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ അവശ്യപ്പെട്ടു. ജനപ്രാതിനിത്യനിയമം അനുസരിച്ച്‌ ആറ് മാസത്തിനുള്ളില്‍ ഇത്തരം കേസുകള്‍ തീര്‍പ്പാക്കണമെന്ന് എം സ്വരാജിന്റെ അഭിഭാഷകന്‍ കോടതിയോട് അവശ്യപ്പെട്ടു. എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന കേരളാ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ […]

Continue Reading

ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം

കൊച്ചി: ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് സംഭവം നടന്നത്.ഹേബിയസ് കോര്‍പ്പറസ് ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലാണ് സംഭവം ഉണ്ടായത്. വിഷ്ണുവും നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതിയെ വിട്ടുകിട്ടണമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ എതിര്‍കക്ഷിയായിരുന്നു യുവാവ്. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച്‌ യുവതിയും യുവാവും കോടതിയില്‍ എത്തി. വാദത്തിനിടെ യുവാവിനൊപ്പം പോകാന്‍ താത്പര്യമുണ്ടോ എന്ന് […]

Continue Reading

വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പ്: അറസ്റ്റിലായവരില്‍ കരസേന ഉദ്യോഗസ്ഥനും ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും

വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായവരില്‍ കരസേന ഉദ്യോഗസ്ഥനും ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും. കരസേന ക്ലര്‍ക്കും രണ്ട് ഡിആര്‍ഡിഒ ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ ഇതുവരെ പത്ത് പ്രതികളാണ് അറസ്റ്റിലായതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ ഒളിവിലാണ്. റിമാന്‍ഡിലായിരുന്ന ആറ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

Continue Reading