സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനത്ത് ഇന്ന് തുടക്കം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയുയരും. ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഇന്ന് മുതൽ എട്ടു ദിവസം തലസ്ഥാന നഗരം കൗമാര കായിക കുതിപ്പിന് സാക്ഷിയാവും. 67-ാ മത് കായികമേള ഒളിമ്പിക്സ് മാതൃകയിലെ രണ്ടാം തവണത്തേതാണ്. ശിക്ഷക്സദൻ കേന്ദ്രമാക്കി 16 ഓളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദിവസങ്ങളായി ഒരുക്കങ്ങളുടെ തിരക്കാണ്. കായിക മത്സരങ്ങൾ നാളെ രാവിലെ മുതലായിരിക്കും തുടങ്ങുക.

Continue Reading

ക്ഷേമപെൻഷൻ ഉയർത്താൻ സർക്കാർ; 1800 രൂപയാക്കും, പ്രഖ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാൻ ആലോചന. 200 രൂപ കൂട്ടി പ്രതിമാസം 1800 രൂപയാക്കണമെന്ന നിർദ്ദേശമാണ് ധനവകുപ്പ് പരിഗണിക്കുന്നത്. പെൻഷൻ വര്‍ദ്ധനവടക്കം വിവിധ ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാകുമെന്നാണ് വിവരം. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് 2021ലാണ് അവസാനമായി പെൻഷൻ കൂട്ടി 1600 രൂപയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പിന്നീട് വർദ്ധനവൊന്നും ഉണ്ടായില്ല.

Continue Reading

കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവം; പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. അറസ്റ്റിലായ ലോറി ഡ്രൈവർ തന്നെയാണ് പ്രതി. തമിഴ്നാട് മധുര സ്വദേശിയായ ബെഞ്ചമിനെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞത്. ഇന്ന് നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം നടത്തുന്നതിനായാണ് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രദേശത്തെ മറ്റ് വീടുകളിൽ പ്രതി മോഷണത്തിനായി കയറുന്ന CCTV ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു.

Continue Reading

സംസ്ഥാനത്തെ മെഡി. കോളജ്​ ഡോക്ടർമാർ ഇന്ന്​ ഒ.പി ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടേഴ്സ് ഇന്ന് ഒപി ബഹിഷ്കരിക്കും. ലേബർ റൂം , തീവ്രപരിചരണ വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ള മുഴുവൻ ഡ്യൂട്ടിയിൽ നിന്നും വിട്ടുനിൽക്കും. ശമ്പള കുടിശിക ഉൾപ്പെടെ വിവിധ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം. ശമ്പള-ക്ഷാമബത്ത കുടിശ്ശിക നൽകുക, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളനിർണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജൂനിയര്‍ ഡോക്ടര്‍മാരുടെയും പിജി ഡോക്ടര്‍മാരുടെയും സേവനം മെഡിക്കല്‍ കോളജുകളില്‍ ഉണ്ടായിരിക്കും.

Continue Reading

തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളെ കാറ്റഗറികളാക്കി തിരിച്ച് ചുമതല നൽകി BJP

തദ്ദേശ തെരഞ്ഞെടുപ്പ് പിടിക്കാൻ വാർഡുകളെ കാറ്റഗറികളാക്കി തിരിച്ച് ചുമതല നൽകി ബിജെപി. C1 മുതൽ C5 വരെ അഞ്ച് കാറ്റഗറികളായി തിരിച്ച് പ്രവർത്തനം വ്യാപിപ്പിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി ലീഡ് ചെയ്ത 5000 വാർഡുകളാണ് C1 കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ഈ വാർഡുകളിൽ പാർട്ടി പ്രത്യേകം നൽകുന്നത് ഒരു ലക്ഷം രൂപ ന‍ൽകും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനാണ് ചുമതല. സംഘടന ശക്തികൊണ്ട് വിജയിക്കേണ്ട വാർഡുകൾ C2 കാറ്റഗറിയിൽ ഉൾപ്പെടുന്നത്. കോൺഗ്രസിൽ നിന്നും പിടിച്ചെടുക്കേണ്ട […]

Continue Reading

പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. തൃശൂര്‍ ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി. നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ പൂജാരിയാണ്. ഹൈക്കോടതിയുടെ കൃത്യമായ മേല്‍നോട്ടത്തിലാണ് ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ ഇളംമുറക്കാരായ കശ്യപ് വര്‍മ്മയാണ് നറുക്കെടുത്തത്. മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം കൂട്ടിക്കട സ്വദേശി എം ജി മനു നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. മൈഥിലി വര്‍മയാണ് നറുക്കെടുത്തത്. ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ്. നടപ്പന്തലിലും തീര്‍ത്ഥാടകരുടെ നീണ്ട നിരയുണ്ട്. അന്‍പതിനായിരം പേരാണ് വെര്‍ച്വല്‍ […]

Continue Reading

കാലിക്കറ്റ് സർവകലാശാലയിലെ ക്ലാസുകൾ 21 ന് പുനരാരംഭിക്കും

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് അടച്ച കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകളിലെ ക്ലാസുകൾ ഈ മാസം 21 ന് പുനരാരംഭിക്കും. കോളജ് ഹോസ്റ്റലുകൾ 20 ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചിരുന്നു.

Continue Reading

ഗുരുവായൂരിൽ തുലാം ഒന്നുമുതൽ ദർശന സമയം കൂട്ടി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശന സമയം കൂട്ടി ദേവസ്വം ഭരണസമിതി. നാളെ മുതൽ പുലർച്ചെ മൂന്നിന് നടതുറന്നാൽ വൈകിട്ട് മൂന്നിനേ അടയ്ക്കൂ. ഉച്ചയ്ക്ക് ക്ഷേത്രം ഒരു മണിക്കൂർ മാത്രമാണ് അടയ്ക്കുക. വെെകിട്ട് നാലിന് നടതുറന്ന് രാത്രി ഒമ്പത് വരെ ദർശനം തുടരും. തിരക്ക് കണക്കിലെടുത്ത് തന്ത്രിയുടെ നിർദ്ദേശംകൂടി പരിഗണിച്ചാണ് പുതിയ സമയക്രമീകരണം.

Continue Reading

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 12 മണിക്കുള്ളില്‍ ഇയാളെ റാന്നി കോടതിയില്‍ ഹാജരാക്കും. ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ച തെളിവുകള്‍ നിരത്തിയാണ് പോറ്റിയെ വിശദമായി ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

Continue Reading

പോറ്റി ചോദ്യമുനയിൽ, നിർണായക വഴിത്തിരിവ്, ശബരിമല സ്വർണക്കൊള്ളയിൽ നടപടി; ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; അറസ്റ്റ് ചെയ്യാൻ സാധ്യത

ശബരിമല സ്വർണ്ണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നു. SIT സംഘം കസ്റ്റഡിയിൽ എടുത്താണ് ചോദ്യം ചെയ്യൽ. അറസ്റ്റ് ചെയ്യാൻ സാധ്യത. രഹസ്യ കേന്ദ്രത്തിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ. സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

Continue Reading