ബഹ്‌റൈനിൽ വാഹനാപകടം: നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് മരണം

മനാമ: ബഹ്റൈനിൽ വാഹനാപകടത്തിൽ അഞ്ച് മരണം. ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേരാണ് മരിച്ചത്. അലിയിലെ ഷെയ്ഖ് സൽമാൻ ഹൈവേയിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് മരിച്ചത്. സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, […]

Continue Reading

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച്‌ ദുബായ് കിരീടാവകാശിയുടെ ഓണാശംസ, വൈറലായി ചിത്രം

ലണ്ടന്‍: ഓണസദ്യയുടെ ചിത്രം പങ്കുവെച്ച്‌ ദുബായ് കിരീടാവകാശിയുടെ ഓണാശംസ. യു കെയില്‍ അവധിയാഘോഷിക്കുന്ന ഷെയ്ഖ് ഹംദാന്‍ നാക്കിലയില്‍ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇന്‍സറ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ ഈ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. യു.കെയില്‍ അവധിക്കാലം ചെലവഴിക്കുന്ന ഷെയ്ഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച അദ്ദേഹത്തിന്റെ ഓണാശംസകള്‍ മലയാളികളുടെ മനം കവര്‍ന്നു. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 160 ലക്ഷം ഫോളോവേഴ്‌സുള്ള ഭരണാധികാരിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ […]

Continue Reading

കേരളത്തിലേക്കുളള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്

ദുബായ്: യുഎഇയിൽ നിന്ന് കേരളത്തിലേക്കുളള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്. നവംബർ മുതൽ കൊച്ചിയിലേക്ക് 8 അധിക സർവീസ് കൂടി പ്രഖ്യാപിച്ചു. 2024 ജനുവരി 1 മുതൽ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സർവീസുകൾ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു. അബുദാബി – കൊച്ചി സെക്ടറിലാണ് കൂടുതൽ സർവ്വീസുകൾ. എട്ട് അധിക സർവീസ് കൂടി എത്തുന്നതോടെ ആഴ്ചയിൽ 21 സർവീസ് ആയി ഉയരും. ശൈത്യകാല ഷെഡ്യൂൾ അനുസരിച്ച് സെപ്റ്റംബർ 15 മുതൽ ചെന്നൈയിലേക്ക് ഏഴ് അധിക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. […]

Continue Reading

മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശിക്ഷ മരവിപ്പിച്ചു

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശിക്ഷ മരവിപ്പിച്ചു. തോഷഖാനാ അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി, ഇമ്രാന്‍ ഖാനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതാണ് ഇസ്ലാമാബാദ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചത്. ഇമ്രാന്‍ ഉടന്‍ ജയില്‍ മോചിതനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

കുട്ടികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് ജയില്‍ ശിക്ഷ; കടുത്ത നടപടിക്കൊരുങ്ങി സൗദി

ജിദ്ദ: കുട്ടികള്‍ ക്ലാസ് മുടങ്ങിയാൽ മാതാപിതാക്കൾക്ക് ജയില്‍ ശിക്ഷ വിധിക്കാനൊക്കൊരുങ്ങി സൗദി അറേബ്യ. 20 ദിവസം കുട്ടി സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാവിന്റെ വിവരങ്ങള്‍ വിദ്യാഭ്യാസമന്ത്രാലയത്തിന് പ്രിന്‍സിപ്പൽ കൈമാറണം. മതിയായ കാരണമില്ലാതെ 20ദിവസത്തോളം അവധിയെടുത്താലാണ് മാതാപിതാക്കള്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരിക. മാതാപിതാക്കളുടെ പിഴവ് കൊണ്ടാണ് കുട്ടി ക്ലാസില്‍ വരാതിരുന്നതെന്ന് തെളിഞ്ഞാല്‍ തടവ് ഉള്‍പ്പെടെ മതിയായ ശിക്ഷ ജഡ്ജിക്ക് വിധിക്കാമെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥി മൂന്ന് ദിവസം ക്ലാസിലെത്താതിരുന്നാല്‍ ആദ്യ മുന്നറിയിപ്പ് നല്‍കും. ഒപ്പം സ്‌കൂളിലെ വിദ്യാര്‍ഥിയുടെ മെന്ററിന് വിവരം കൈമാറും. അഞ്ച് ദിവസം […]

Continue Reading

ആകാശത്ത് വാഴയിലയിൽ ഓണസദ്യ ഉണ്ണാം; പ്രഖ്യാപനവുമായി വിമാനക്കമ്പനി

യാത്രക്കാർക്ക് ആകാശത്ത് ഓണ സദ്യ ഒരുക്കാനുള്ള തീരുമാനവുമായി യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്ക് ഇലയിൽ ഓണ സദ്യ തന്നെ വിളമ്പുമെന്നാണ് കമ്പനി അറിയിപ്പ്. ശർക്കര ഉപ്പേരി, കായ വറുത്തത്, കാളൻ, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, പാലട പ്രഥമൻ, കൂടാതെ നോൺ വെജ് വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പർ ഫ്രൈയുമുണ്ട്. ഓണത്തിന് എമിറേറ്റ്സ് എയർലൈൻസിന്റെ സർപ്രൈസ് […]

Continue Reading

ഇറ്റലിയിലെ സിസിലി ദ്വീപിൽ സ്ഥിതിചെയ്യുന്ന എറ്റ്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

ഇറ്റലിയിലെ സിസിലി ദ്വീപിൽ സ്ഥിതിചെയ്യുന്ന എറ്റ്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു . അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ തെക്കൽ ഇറ്റലിയിലെ വിനോദസഞ്ചാര കേന്ദ്രമായ സിസിലിയിലെ കതാനിയ വിമാനത്താവളം അടച്ചു. ലാവ സമീപത്തെ പ്രദേശങ്ങളിലേക്ക് ഒഴുകിയതോടെയാണ് എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതെന്ന് അധികൃതർ അറിയിച്ചു. അഗ്നിപർവ്വതത്തിൻ്റെ തെക്കുകിഴക്കൻ ഗർത്തത്തിൽ നിന്ന് 2,800 മീറ്റർ ഉയരത്തിലാണ് ലാവ കുതിച്ചുയർന്നത് . പൊട്ടിത്തെറിയെത്തുടർന്ന് സിസിലിയുടെ തെക്കുകിഴക്കൻ പ്രദേശത്താകെ ചാരം നിറഞ്ഞ അവസ്ഥയിലാണ്. ചാരം വ്യാപിച്ചതോടെ നിരവധി പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം അപകടകരമായ അവസ്ഥയിലാണെന്ന് കതാനിയ മേയർ അറിയിച്ചു

Continue Reading

ടൈറ്റാനിക്കിലെ റോസിന്റെ ഓവർകോട്ട് ലേലത്തില്‍

ടൈറ്റാനിക് ചിത്രത്തിലെ നായികയായ റോസ് ധരിച്ചിരുന്ന ഓവർകോട്ട് ലേലം ചെയ്യുന്നു. സെപ്റ്റംബർ 13ന് ഓൺലൈനായി വസ്ത്രം ലേലം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. 34,000 ഡോളറാണ് നിലവിലെ ലേലത്തുക. കറുത്ത എംബ്രോയ്ഡറിയോടു കൂടിയ പിങ്ക് ഓവർകോട്ടാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ‘ഗോൾഡിൻ’ എന്ന ഓക്ഷൻ ഹൗസാണ് ലേലലം നടത്തുന്നത്. ചിത്രത്തിലെ വസ്ത്രങ്ങൾ രൂപകൽപന ചെയ്‌തത് ഡെബോറ ലിൻ സ്കോട്ടാണ്. വൂളന്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ച ഓവര്‍കോട്ട് രൂപകല്‍പന ചെയ്തത്. ‘ടൈറ്റാനിക്കിലെ’ വസ്ത്രങ്ങൾക്ക് ലിൻ സ്കോട്ടിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ അവാർഡും […]

Continue Reading

കനത്ത മഴയെ തുടർന്ന് ഒമാനിൽ ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട്

കനത്ത മഴയെ തുടർന്ന് ഒമാനിൽ ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട്. പൊടുന്നനെ രൂപം കൊണ്ട വെള്ളപ്പാച്ചിലിലാണ് ഒരാൾ മരണപ്പെടുകയും രണ്ട് പേരെ കാണാതാവുകയും ചെയ്‌തത്‌. കാണാതായവർക്കുള്ള തെരച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലിൽ വെള്ളപ്പാച്ചിലിൽപ്പെട്ട മരിച്ചയാളെ കണ്ടെത്തിയിട്ടുണ്ട്.

Continue Reading

അന്യഗ്രഹ ജീവിയാകുവാൻ ശരീര അവയവങ്ങൾ മുറിച്ചുമാറ്റി യുവാവ്

നിരവധി ആളുകളാണ് ശരീരത്തിൽ കൃത്രിമത്തങ്ങൾ നടത്തി ശരീരത്തെ ഇഷ്ടമുള്ള രീതിയിലേക്ക് മാറ്റുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ വിചിത്രമായ ഒരു സംഭവമാണ് ഫ്രാൻസിൽ നടന്നത്. 35 കാരനായ ആന്റണി ലോഫ്രെഡ എന്ന യുവാവ് കറുത്ത ഏലിയന്റെ രൂപത്തിലേക്ക് മാറുന്നതിനായി വൻതോതിലുള്ള ശരീരപരിവർത്തനങ്ങളാണ് ഇയാൾ ചെയ്തത്. തന്റെ സ്വപ്ന രൂപം കൈവരിക്കാൻ രണ്ട് ചെവികളും മൂക്കും രണ്ടു വിരലുകളും സ്വമേധയാ മുറിച്ചുമാറ്റിയാണ് മാധ്യമങ്ങളിൽ ഇടം പിടിച്ചത്. കൂടാതെ ശരീരം മുഴുവൻ കറുത്ത നിറത്തിലേക്ക് മാറ്റാൻ കണ്ണ് ഉൾപ്പെടെ ശരീരത്തിന് മുഴുവൻ […]

Continue Reading