വന്‍ സ്‌ഫോടനം: 30 പേര്‍ കൊല്ലപ്പെട്ടു, 70 ലധികം പേര്‍ക്ക് പരിക്ക്

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 70 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും (ഡിഎസ്പി) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആളുകള്‍ ഒത്തുകൂടിയ ബലൂചിസ്ഥാനിലെ മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമാണ് സ്ഫോടനം നടന്നത്. വലിയ സ്‌ഫോടനമാണ് നടന്നതെന്ന് മസ്തുങ് അസിസ്റ്റന്റ് കമ്മീഷണര്‍ അത്താ ഉള്‍ മുനിം പറഞ്ഞു. മസ്തുങ് ഡിഎസ്പി നവാസ് ഗഷ്‌കോരി കൊല്ലപ്പെട്ടതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. […]

Continue Reading

യുക്രെയ്‌ൻ പ്രസിഡന്റ് സെലെൻസ്‌കി കാനഡയിലേക്ക്

ഒട്ടാവ: യുക്രെയ്‌ൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കി കാനഡ സന്ദർശിക്കുന്നു. വെള്ളിയാഴ്ച അദ്ദേഹം കനേഡിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യും. റഷ്യൻ അധിനിവേശത്തിനെതിരായ യുക്രെയ്‌ന്റെ ചെറുത്തുനിൽപ്പിന് പാശ്ചാത്യ സഖ്യകക്ഷികളുടെ പിന്തുണ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് സെലൻസ്കിയുടെ സന്ദർശനം. യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലെൻസ്‌കി ഒട്ടാവയിലെത്തുകയെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസ് അറിയിച്ചു. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ അധിനിവേശം നടത്തിയതിന് ശേഷമുള്ള സെലെൻസ്‌കിയുടെ ആദ്യ സന്ദർശനമാണിത്. 2019ൽ സെലെൻസ്‌കി കാനഡ സന്ദർശിച്ചിരുന്നു. കാനഡയിൽ യുക്രെയ്‌ൻ വംശജരായ […]

Continue Reading

കനേഡിയന്‍ പൗരന്‍മാര്‍ക്ക് വീസ നല്‍കാതിരിക്കാനുള്ള തീരുമാനം; കുഴപ്പത്തിലാകുന്നത് ഇന്ത്യന്‍ പ്രവാസികള്‍

ഖലിസ്ഥാന്‍ ഭീകര ആരോപണത്തില്‍ ഉലഞ്ഞ ഇന്ത്യ- കാനഡ ബന്ധത്തെ തുടർന്ന് കനേഡിയന്‍ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നതടക്കം ഇന്ത്യ ഗവണ്‍മെന്റ് നിര്‍ത്തലാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് പ്രവാസികള്‍ പറയുന്നത്. കാനഡക്കാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്താനുള്ള ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനം ഇന്ത്യക്കാര്‍ക്ക് വിപരീത ഫലമുണ്ടാക്കും. കാനഡ എല്ലാ സാധ്യതകളിലും ടിറ്റ് ഫോര്‍ ടാറ്റ് നടപടികളിലേക്ക് നീങ്ങും. കാനഡയുമായുള്ള നയതന്ത്ര തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ അത് […]

Continue Reading

നായ്ക്കളെ ഭക്ഷിക്കുന്നത് നിരോധിക്കാൻ ദക്ഷിണ കൊറിയ

നായ മാംസത്തിന്റെ വിൽപ്പനയും ഉപഭോഗവും നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണം അവതരിപ്പിക്കാൻ ദക്ഷിണ കൊറിയൻ നിയമനിർമ്മാതാക്കൾ പദ്ധതിയിടുന്നു. പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ പ്രകാരം , പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി വ്യാഴാഴ്ച ഈ നിയമം നിർദ്ദേശിച്ചു. ഉടൻ തന്നെ ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടിയിൽ നിന്ന് പിന്തുണ നേടി, ഇത് ബിൽ പാസാക്കുന്നതിന് ആവശ്യമായ വോട്ടുകൾ കൊണ്ടുവരും.

Continue Reading

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പവന്‍ കുമാര്‍ റായിയെ കാനഡ പുറത്താക്കി. ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപിച്ചാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാർ ഏജന്‍റുകൾക്ക് പങ്കുണ്ടെന്ന ആരോപണം കനേഡിയൻ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു. ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കുമെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളി ചൂണ്ടിക്കാട്ടി. ഇത് ഇരുരാജ്യങ്ങൾ തമ്മിൽ […]

Continue Reading

19 മലയാളി നഴ്സുമാരടക്കം മുപ്പത് ഇന്ത്യക്കാർ കുവൈറ്റിൽ അറസ്റ്റിൽ

കുവൈറ്റ്സിറ്റി: കുവൈറ്റില്‍ പത്തൊന്‍പത് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മുപ്പത് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മലയാളി നഴ്സുമാർ പിടിയിലായത്. ഇറാനി പൗരന്റെ ഉടമസ്ഥതയില്‍ മാലിയയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലെ ജീവനക്കാരാണ് ഇവർ. സ്‌പോണ്‍സറും ഉടമയുമായുള്ള തര്‍ക്കമാണ് അറസ്റ്റിന് കാരണമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അറസ്റ്റിലായവരിൽ അഞ്ച് മലയാളികള്‍ കൈക്കുഞ്ഞുങ്ങളുളള അമ്മമാരാണ്. എന്നാല്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനു വേണ്ടി സജ്ജീകരിച്ച ശസ്ത്രക്രിയ റൂമില്‍ ലൈസന്‍സില്ലാതെ ജോലി ചെയ്തവരെയാണ് അറസ്റ്റ് ചെയ്തതെന്ന് കുവൈറ്റ് ആഭ്യന്തര […]

Continue Reading

ബ്രസീലിൽ വിമാനം തകർന്നുവീണു; 14 മരണം

റിയോ ഡി ജനീറോ: ബ്രസീലിൽ വിമാനം തകർന്ന് വീണ് 14പേർ മരിച്ചു. വടക്കൻ പട്ടണമായ ബാഴ്‌സലോസിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച വിമാനം തകർന്ന് 14 പേർ കൊല്ലപ്പെട്ടെന്ന് ആമസോണസ് സ്റ്റേറ്റ് ഗവർണർ അറിയിച്ചു. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ച ഇരട്ട എഞ്ചിൻ വിമാനമായ EMB-110 വിമാനമാണ് തകർന്നുവീണത്. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ആണ് വിവരം. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സംസ്ഥാന തലസ്ഥാനമായ മനൗസിൽ നിന്ന് ബാഴ്‌സലോസിലേക്കുള്ള വഴിയായിരുന്നു വിമാനം. സ്‌പോർട്‌സ് ഫിഷിംഗിനായി പോകുന്ന യാത്രക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് […]

Continue Reading

മൊറോക്കോ ഭൂകമ്പം; മരണസംഖ്യ 1000 കടന്നു

റബറ്റ്: മൊറോക്ക ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. 1,037 പേർക്ക് മരിച്ചതായാണ് റിപ്പോർട്ട്‌. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കുടുങ്ങി കിടക്കുന്ന ആളുകൾക്കായുള്ള തിരച്ചിലുകൾ തുടരുകയാണ്. ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനും പ്രയാസം അനുഭവപ്പെടുന്നുണ്ട്. ഭൂകമ്പത്തിൽ 1,204 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ 700 ൽ അധികം പേരുടെ നില ഗുരുതരമാണ്. ചരിത്ര ന​ഗരമായ മറാക്കഷിലയിലും അടുത്തുള്ള പ്രാവശ്യകളിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളും മൊറോക്കോക്ക് സഹായവുമായി […]

Continue Reading

മോറോക്കോയിൽ വൻ ഭൂചലനം: 296 മരണം

റബറ്റ്: മോറോക്കോയിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തു. 296 പേരാണ് ഭൂചലനത്തിൽ മരിച്ചത്. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. മറാകേഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ രാത്രി 11:11ന് ഉണ്ടായത്. 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു തുടർചലനവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ഹൈ അറ്റ്ലാസ് പർവത നിരയാണെന്നാണ് വിവരം. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, […]

Continue Reading

സൗദിഅറേബ്യയില്‍ വീടിന് തീപിടിച്ച്‌ ഒരു കുടുംബത്തില്‍ മൂന്നു മരണം

സൗദി അറേബ്യയിലെ തബൂക്കില്‍ വീടിന് തീപിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. തബൂക്ക് പ്രവിശ്യയിലെ ഹഖ്ല്‍ ഗവര്‍ണറേറ്റിലാണ് സംഭവം.നാലുപേര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൗദി സിവില്‍ ഡിഫൻസ് അറിയിച്ചു. അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.അപകടകാരണം അന്വേഷിച്ചുവരുകയാണെന്ന് സിവില്‍ ഡിഫൻസ് വ്യക്തമാക്കി.കഴിഞ്ഞ ജൂലായില്‍ കിഴക്കൻ സൗദിയിലെ അല്‍ അഹ്സ ഗവര്‍ണറേറ്റില്‍ ഒരു വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് കുട്ടികള്‍ മരിച്ചിരുന്നു.

Continue Reading