ഹമാസ് ഭീകര സംഘടനയെന്ന് ഇസ്രയേല്‍; സൈനിക സഹായമൊരുക്കി അമേരിക്ക

ജെറുസലേം: ഇസ്രയേല്‍ തയ്യാറെടുപ്പുകള്‍ കരയുദ്ധത്തിന് കൂടിയെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍-ഹമാസ് യുദ്ധം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യുഎന്‍ രക്ഷാകൗണ്‍സില്‍ യോഗം സംയുക്ത പ്രസ്താവന ഇറക്കുന്നതില്‍ പരാജയപ്പെട്ടു. ഹമാസ് ആക്രമണത്തെ യുഎന്‍ കൗണ്‍സില്‍ രൂക്ഷമായി അപലപിക്കണമെന്ന് അമേരിക്ക യോഗത്തില്‍ ആവശ്യപ്പെട്ടു. ഹമാസ് ഭീകരസംഘടനയായ ഐഎസ്ഐഎസിനും അല്‍ഖ്വയ്ദയ്ക്കും തുല്യമാണെന്ന് യുഎന്നിലെ ഇസ്രയേല്‍ സ്ഥിരം പ്രതിനിധി ഗിലാര്‍ഡ് എര്‍ദന്‍ പറഞ്ഞു. ഇത്തരം ക്രൂരതകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഹമാസ് എന്ന ഭീകര സംഘടനയെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള സമയമാണിത്. ഇത് ഇസ്രായേലിനെതിരെ മാത്രമുള്ള യുദ്ധമല്ല. ഇത് […]

Continue Reading

ഇസ്രായേൽ ഹമാസ് സംഘർഷം; ഇരുപക്ഷത്തുമായി മരണം 1200 കടന്നു

ടെൽ അവീവ് : ഇസ്രായേൽ – പലസ്തീൻ സംഘർഷം അതി രൂക്ഷിതമായി തുടരുകയാണ്. ഇരു രാജ്യങ്ങളിലുമായി മരണം 1200 ആയി. ഇസ്രയേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450 ഓളം പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിനും പരിക്കേറ്റു. ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 […]

Continue Reading

ഇസ്രയേലിലെ റോക്കറ്റ് അക്രമണം; മലയാളി നഴ്സിന് പരിക്ക്

ജറുസലേം: ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരിക്ക്. കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ ഷീജ ആനന്ദിനാണ് പരിക്കേറ്റത്. ഇസ്രയേലിലെ അഷ്കലോണിലാണ് ഷീജ ജോലി ചെയ്യുന്നത്. അപകടനില തരണം ചെയ്തതായാണ് വിവരം. അതേസമയം പലസ്തീനുമായുള്ള സംഘർഷത്തിൽ യുക്രൈൻ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു. യുക്രൈൻ പ്രസിഡൻ്റ് വ്ലോദിമിർ സെലൻസ്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചാണ് പിന്തുണ അറിയിച്ചത്. ഇക്കാര്യം സെലൻസ്കി തന്നെ വെളിപ്പെടുത്തി. “കടുത്ത ആക്രമണം നേരിടുന്ന ഇസ്രയേലിനോട് യുക്രൈൻ ഐക്യപ്പെടുന്നു എന്നറിയിക്കാൻ ഞാൻ നെതന്യാഹുവുമായി സംസാരിച്ചു. […]

Continue Reading

അഫ്ഗാനിസ്താന്‍ ഭൂചലനം: മരണം 1000 കടന്നു

പടിഞ്ഞാറന്‍ അഫ്ഗാനിസ്താനിലുണ്ടായ തുടര്‍ച്ചയായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.ശനിയാഴ്ച അതിര്‍ത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ ചലനങ്ങളും വന്‍ നാശനഷ്ടമാണ് അഫ്ഗാനിസ്താനില്‍ വിതച്ചത്. നിര്‍ഭാഗ്യവശാല്‍, മരണനിരക്ക് വളരെ കൂടുതലാണ്. മരണസംഖ്യ ആയിരത്തിലധികം കവിഞ്ഞു’-സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരിമി എഎഫ്പിയോട് പറഞ്ഞു. ഭൂകമ്ബത്തില്‍ 465 വീടുകള്‍ തകരുകയും 135 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി രാത്രി […]

Continue Reading

ഈജിപ്തിൽ രണ്ട് ഇസ്രയേൽ വിനോദസഞ്ചാരികളെ പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചുകൊന്നു

കെയ്റോ: ഈജിപ്തിൽ രണ്ട് ഇസ്രയേൽ വിനോദസഞ്ചാരികളെയും ഒരു ഈജിപ്ഷ്യൻ പൗരനെയും പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചുകൊന്നു. അലക്സാൻഡ്രിയ നഗരം സന്ദർശിക്കാനെത്തിയ ഇസ്രയേലി വിനോദസഞ്ചാരികളെയാണ് പൊലീസ് ഉദ്യോഗസ്ഥൻ വെടിവെച്ചത്. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈജിപ്ഷ്യൻ സർക്കാരുമായി ചേർന്ന് ഇസ്രയേലികളെ നാട്ടിലെത്തിക്കാൻ ഇസ്രായേൽ അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

വി​മാ​ന സ​ര്‍​വീ​സുകള്‍ നി​ര്‍​ത്തി​

ഡ​ല്‍​ഹി: ടെ​ല്‍​അ​വീ​വി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സ് എ​യ​ര്‍ ഇ​ന്ത്യ റദ്ദാക്കി. ഈ ​മാ​സം 14 വ​രെ ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് ടെ​ല്‍​അ​വീ​വി​ലേ​ക്കും തി​രി​ച്ചും സ​ര്‍​വീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. തി​ങ്ക​ള്‍, ചൊ​വ്വ, വ്യാ​ഴം, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി ടെ​ല്‍​അ​വീ​വി​ല്‍​നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ​യു​ടെ സ​ര്‍​വീ​സു​ക​ള്‍ ഉ​ള്ള​ത്. ഈ ​സ​ര്‍​വീ​സു​ക​ളെ​ല്ലാം നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​ന​മെ​ന്നും എ​യ​ര്‍ ഇ​ന്ത്യ അ​റി​യി​ച്ചു.

Continue Reading

ഇന്ത്യയുമായി സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

ഒട്ടാവ: ഇന്ത്യയുമായി സ്ഥിതിഗതികള്‍ വഷളാക്കാന്‍ തന്റെ രാജ്യം ഉദ്ദേശിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡ ന്യൂഡല്‍ഹിയുമായി ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും ഇടപഴകുന്നത് തുടരും. ഒക്ടോബര്‍ 10നകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം.

Continue Reading

ഭൗതിക ശാസ്ത്രത്തില്‍ നൊബേൽ സമ്മാനം 3 പേർക്ക്

സ്റ്റോക്ഹോം: 2023ലെ ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. 3 പേര്‍ക്കാണ് സമ്മാനം ലഭിക്കുക. യുഎസ് ഗവേഷകൻ പിയറി അഗോസ്തിനി, ജർമൻ ഗവേഷകൻ ഫെറൻ ക്രൗസ്, സ്വീഡിഷ് ഗവേഷക ആൻ ലൂലിയെ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഭൗതിക ശാസ്ത്ര നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആൻ. ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട പരീക്ഷണത്തിനാണ് പുരസ്കാരം.

Continue Reading

വൈദ്യശാസ്ത്ര നൊബേല്‍ കാതലിന്‍ കാരിക്കോയ്ക്കും ഡ്രൂ വീസ്മാനും

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനു ഹംഗേറിയന്‍- അമേരിക്കന്‍ ബയോകെമിസ്റ്റായ കാതലിന്‍ കാരിക്കോയ്ക്കും അമേരിക്കന്‍ സ്വദേശിയായ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വീസ്മാനും അർഹരായി. ഇരുവരുടെയും കണ്ടുപിടിത്തങ്ങളാണ് കോവിഡ് 19 നെതിരായ എംആര്‍എന്‍എ വാക്സിന്‍ വികസിപ്പിക്കുന്നതിലേക്ക് നയിച്ചത്. സാഹിത്യം, സമാധാനം ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങളിലെ നൊബേല്‍ പുരസ്‌കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഹംഗറിയിലെ സഗാന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ് കാറ്റലിന്‍ കരീക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറാണ് ഡ്രൂ വീസ്മാന്‍. ഇവര്‍ പെനില്‍സില്‍വാനിയ സര്‍വകലാശാലയിലാണ് കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിനു നിർണായക പരീക്ഷണം […]

Continue Reading

കാലിത്തീറ്റയ്‌ക്കൊപ്പം പോത്ത് രണ്ടര പവൻ സ്വർണം തിന്നു; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കാലിത്തീറ്റയ്‌ക്കൊപ്പം പോത്ത് രണ്ടര പവൻ സ്വർണം തിന്ന സംഭവമാണ് വാഷിമിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട കർഷകൻ ലക്ഷങ്ങൾ വിലമതിക്കുന്ന പോത്തിനെ ഓപ്പറേഷൻ ചെയ്ത് വയറ്റിൽ നിന്ന് സ്വർണം പുറത്തെടുത്തു. വാഷിമിലെ സരസി ഭോയറിലെ കർഷകനായ രാമകൃഷ്ണ ഭോയറിന്റെ കുടുംബത്തിലാണ് സംഭവം നടന്നത്. സംഭവം ഇങ്ങനെ. സോയാബീൻ കായകളിൽ നിന്ന് വിത്ത് വേർതിരിച്ചെടുക്കുന്ന ജോലിയായിരുന്നു കുടുംബത്തിന്. ജോലി സമയം ഭോയറിന്റെ ഭാര്യയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല സോയാബീൻസിന്റെ ഷെല്ലിൽ വീഴുകയും ഇതറിയാതെ സോയാബീൻ വേസ്റ്റ് രാവിലെ പോത്തിന് തീറ്റ […]

Continue Reading