ഹെലികോപ്റ്റർ അപകടം; ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ട് പൂർണമായി കത്തി നശിച്ചു. അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു. പൂർണമായി കത്തി നശിച്ച ഹെലികോപ്റ്ററിൽ ആരും തന്നെ അവശേഷിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു. പ്രതികൂല കാലാവസ്ഥ കാരണം മലയിടുക്കിൽ തട്ടിയതാവാം അപകട കാരണമെന്ന് വിലയിരുത്തുന്നു.
Continue Reading