സാൻ ഫെർണാണ്ടോയെ സ്വീകരിച്ച് വിഴിഞ്ഞം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തുന്ന മദർഷിപ് സാൻ ഫെർണാണ്ടോയെ ഔദ്യോഗികമായി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സർവനാന്ത സോനാവാളും ചേർന്നാണ് മദർഷിപ്പിനെ ഔദ്യോഗികമായി വരവേറ്റത്. കപ്പലിലെ ജീവനക്കാർക്കും ക്യാപ്റ്റനും മന്ത്രിമാർ ഉപഹാരം നൽകി. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കത്തിന് നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Continue Reading

ബ്രിട്ടീഷ് പാർലമെന്റിൽ മലയാളി എം പി; ചരിത്രം കുറിച്ച് കോട്ടയംകാരൻ

ലണ്ടൻ: ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ ബ്രിട്ടനിൽ അധികാരത്തിലേക്ക് കടക്കുമ്പോൾ മലയാളികൾക്ക് അഭിമാനമായി കോട്ടയംകാരനായ സോജൻ ജോസഫ്. ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മലയാളി എം പി ആയാണ് സോജൻ ജോസഫ് വിജയിച്ചത്. കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജൻ. ആഷ്‌ഫെഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്‌എസിൽ മെന്റൽ ഹെൽത്ത് നഴ്‌സിംഗ് മേധാവിയുമാണ് അദ്ദേഹം.

Continue Reading

ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ

ബ്രിട്ടൺ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ കയറി. 650 സീറ്റുകളിൽ 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്‌തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പറഞ്ഞു. മാറ്റം ഇവിടെ തുടങ്ങുകയാണെന്നും സ്റ്റാർമർ അറിയിച്ചു.

Continue Reading

ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ജൂൺ 5- ലോക പരിസ്ഥിതി ദിനം. ഭൂമിയെ വീണ്ടെടുക്കുക (Land Restoration), മരുവൽക്കരണവും (Desertification), വരൾച്ചയും (Drought), പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയം. ലോകമാകെ പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വലുതാണ്.

Continue Reading

ഹെലികോപ്റ്റർ അപകടം; ഇറാൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ട് പൂർണമായി കത്തി നശിച്ചു. അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു. പൂർണമായി കത്തി നശിച്ച ഹെലികോപ്റ്ററിൽ ആരും തന്നെ അവശേഷിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു. പ്രതികൂല കാലാവസ്ഥ കാരണം മലയിടുക്കിൽ തട്ടിയതാവാം അപകട കാരണമെന്ന് വിലയിരുത്തുന്നു.

Continue Reading

പാർശ്വ ഫലങ്ങൾ എന്ന റിപ്പോർട്ടിന് പിന്നാലെ കോവിഡ് വാക്സിൻ നിരോധിച്ച് അസ്ട്രസെനക

അസ്ട്രസെനക യുടെ കോവിഡ് വാക്സിനുകൾ വിപണിയിൽ നിന്നും നിരോധിച്ചു. കോവിഷിൽഡ് വാക്‌സിൻ എടുത്തവരിൽ രക്തം കട്ട പിടിക്കാനും പ്ലേറ്റ്ലൈറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയിൽ സമ്മതിച്ചിരുന്നു . അതിനു പിന്നാലെയാണ് ഈ നീക്കം. യു കെ യിൽ ഉള്ള ഒരാൾ തനിക്ക് കോവിഷിൽഡ് വാക്‌സിൻ സ്വീകരിച്ചതിനു ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി കോടതിയിൽ സമീപിച്ചു. അതിനു ശേഷമായിരുന്നു അന്വേഷണം.

Continue Reading

സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏർപ്പെടുത്തി; കാനഡയിലേക്ക് പോകാനിരിക്കുന്ന മലയാളികൾ ആശങ്കയിൽ

വിദേശ വിദ്യാർത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ. 2 വർഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന സൗകര്യങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും വർദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് താത്കാലികമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാതെ വിദേശ വിദ്യാർത്ഥികളെ രാജ്യത്തേക്ക് ക്ഷണിക്കുകയും മതിയായ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കാതെ കാനഡയിലെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് മോശം പ്രതിച്ഛായയുമായി അവർ മടങ്ങേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറയുന്നു.

Continue Reading

കാശും കൊണ്ട് ഇനി പറക്കേണ്ട; ഗൂഗിള്‍ പേ ഇനി വിദേശത്തും ഉപയോഗിക്കാം

ഇന്ത്യക്കാര്‍ക്ക് ഇനി വിദേശത്തും ഗൂഗിള്‍ പേ ഉപയോഗിക്കാം. വിദേശയാത്ര നടത്തുമ്പോള്‍ കൈയില്‍ കറന്‍സി നോട്ടുകള്‍ കരുതുന്നത് ഇതുവഴി ഒഴിവാക്കാനാകും. ഇന്ത്യക്ക് പുറത്തും പേയ്‌മെന്റുകള്‍ സാധ്യമാക്കാന്‍ ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) ഇന്റര്‍നാഷണല്‍ പേയ്മെന്റും തമ്മില്‍ ധാരണായായി. ഇതോടെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഗൂഗിള്‍ പേ (Gpay) വഴി മറ്റ് രാജ്യങ്ങളില്‍ പണമിടപാടുകള്‍ നടത്താനാകും. ഇത് യാത്രക്കാര്‍ക്ക് കൈയില്‍ കറന്‍സി നോട്ടുകള്‍ കരുതുമ്പോളുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നു.

Continue Reading

തിളങ്ങി നില്‍ക്കുന്ന ഹ്യൂണ്ടായ് എക്സ്റ്റര്‍

ഹ്യൂണ്ടായ് എക്‌സ്‌റ്റർ മൈക്രോ എസ്‌യുവി, ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളുടെ വിൽപ്പനയുടെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ, ഹ്യൂണ്ടായ് എക്‌സ്‌റ്ററിന്റെ 23,000 യൂണിറ്റുകൾ വിറ്റു. ജൂലൈയിൽ 7,000 യൂണിറ്റുകളും ഓഗസ്റ്റിൽ 7,430 യൂണിറ്റുകളും സെപ്റ്റംബറിൽ 8,647 യൂണിറ്റുകളും വിറ്റു. എഡിഎഎസ് സാങ്കേതികവിദ്യയും 360-ഡിഗ്രി ക്യാമറയും പോലെയുള്ള നൂതന സവിശേഷതകളും. കൂടാതെ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഹ്യൂണ്ടായ് എസ്‌യുവി, വെന്യു, 2025-ൽ ഒരു തലമുറ മാറ്റത്തിന് വിധേയമാകും. പ്രതിവർഷം 1,50,000 യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കാൻ […]

Continue Reading

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം യുഎഇയിലെ ദിബ്ബയിലാണ് അനുഭവപ്പെട്ടത്. ഫുജൈറയില്‍ രാവിലെ 6.18ന് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ മെറ്റീരിയോളജി സെന്റര്‍ അറിയിച്ചു. നിരവധി താമസക്കാര്‍ നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഭൂചലനം മൂലം കാര്യമായ ആഘാതങ്ങളൊന്നും രാജ്യത്ത് ഉണ്ടായിട്ടില്ല. അല്‍ ബദിയ ഏരിയയില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തിട്ടുണ്ട്. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇത്തരത്തില്‍ നേരിയ […]

Continue Reading