ബോളിവുഡിലെ സൂപ്പർ നായിക മന്ദിര ബേദി ‘ഐഡന്റിറ്റി’യിലൂടെ മോളിവുഡിലേക്ക്

ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി പ്രഖ്യാപനസമയം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ചിത്രമാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ ഓരോ പുതിയ അപ്ഡേറ്റുകളും ഐഡന്റിറ്റിയുടെ ക്യാൻവാസ് വലുതാക്കുകയാണ്. ഇപ്പോൾ ചിത്രത്തിൻറെ താരനിരയിലേക്ക് ബോളിവുഡിന്റെ സൂപ്പർ നായിക മന്ദിര ബേദികൂടി എത്തിയിരിക്കുകയാണ്. ബോളിവുഡ് സിനിമ ലോകത്ത് സൂപ്പർ നായികയായും ടെലിവിഷൻ അവതാരികയായും സീരിയൽ താരമായും ഏറെ ജനപ്രീതിയുള്ള താരമാണ് മന്ദിര ബേദി. പ്രഭാസ് ചിത്രമായ […]

Continue Reading

‘നടികര്‍ തിലകം’ചിത്രീകരണത്തിനിടെ നടൻ ടൊവീനോയുടെ കാലിന് പരിക്കേറ്റു

‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്കേറ്റു. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്ബാവൂരിനടുത്ത് മാറമ്ബള്ളിയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി. ടൊവിനോയുടെ നടികര്‍ തിലകം ഗോഡ്‍സ്‍പീഡിന്റെ ബാനറില്‍ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് നിര്‍മിക്കുന്നത്. മൈത്രി […]

Continue Reading

സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി

കൊച്ചി: മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹനും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍റെ മകള്‍ അഭിരാമിയും വിവാഹിതരായി. എറണാകുളം ചേരാനെല്ലൂർ വേവ് വെഡ്ഡിം​ഗ് സെന്ററിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം വിവാഹത്തില്‍ പങ്കെടുക്കാനെത്തി. സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ​ഗോപി, ഉണ്ണി മുകുന്ദൻ, രഞ്ജി പണിക്കർ, മേജർ രവി, അനുശ്രീ, അതിഥി രവി, സൈജു കുറുപ്പ് സംവിധായകന്‍ സത്യൻ അന്തിക്കാട്, തുടങ്ങിയവർ വിവാഹത്തിനെത്തിയിരുന്നു. കൂടാതെ […]

Continue Reading

റസൂൽ പൂക്കുട്ടി ചിത്രം ‘ഒറ്റ’ റിലീസ് ഒക്ടോബർ 27ന്

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം ‘ഒറ്റ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 27 ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.അമിതാഭ് ബച്ചൻ, എ ആർ റഹ്മാൻ എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ആസിഫ് അലി നായകനായ ചിത്രത്തിൽ മലയാളം – തമിഴ് – കന്നഡ സിനിമകളിലെ മുൻനിര താരങ്ങൾ അണിനിരക്കുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം റസൂൽ പൂക്കുട്ടിയുടെ ഏറെ കാലത്തെ […]

Continue Reading

ജയിലറിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം രജനികാന്തിന്‍റെ താരപരിവേഷത്തെ പുതുക്കി അവതരിപ്പിച്ച ചിത്രമാണ്. മറുഭാഷകളിലെ ജനപ്രിയ താരങ്ങളെ അതിഥിവേഷങ്ങളില്‍ അവതരിപ്പിച്ചതും ചിത്രത്തിന്‍റെ കളക്ഷന്‍ വര്‍ധിപ്പിച്ച ഘടകമാണ്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ച ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഓഗസ്റ്റ് 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പോസിറ്റീവ് അഭിപ്രായങ്ങളും മികച്ച […]

Continue Reading

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയർമാൻ ആയി നടന്‍ മാധവന്‍

ന്യൂഡല്‍ഹി: നടൻ ആര്‍ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനും മാധവനാണ്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുൻ ചെയര്‍മാൻ ശേഖര്‍ കപൂറിന്റെ കാലാവധി 2023 മാര്‍ച്ച്‌ മൂന്നിന് അവസാനിച്ചിരുന്നു. നടൻ അനുപം ഖേര്‍ ഒരു വര്‍ഷം ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. സ്ഥാനലബ്ധിയില്‍ മാധവനെ അഭിനന്ദിച്ചുകൊണ്ട് എക്സില്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അദ്ദേഹത്തിന്‍റെ അനുഭവ പരിചയം സ്ഥാപനത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. […]

Continue Reading

സിനിമാ– സീരിയൽ താരം അപർണ നായർ മരിച്ചനിലയിൽ

തിരുവനന്തപുരം: സിനിമാ– സീരിയൽ താരം അപർണ നായരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു അപർണയെ കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. വൈകിട്ട് ഏഴരയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തുന്നത്. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു. മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ […]

Continue Reading

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച്‌ ദുബായ് കിരീടാവകാശിയുടെ ഓണാശംസ, വൈറലായി ചിത്രം

ലണ്ടന്‍: ഓണസദ്യയുടെ ചിത്രം പങ്കുവെച്ച്‌ ദുബായ് കിരീടാവകാശിയുടെ ഓണാശംസ. യു കെയില്‍ അവധിയാഘോഷിക്കുന്ന ഷെയ്ഖ് ഹംദാന്‍ നാക്കിലയില്‍ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇന്‍സറ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ ഈ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. യു.കെയില്‍ അവധിക്കാലം ചെലവഴിക്കുന്ന ഷെയ്ഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച അദ്ദേഹത്തിന്റെ ഓണാശംസകള്‍ മലയാളികളുടെ മനം കവര്‍ന്നു. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 160 ലക്ഷം ഫോളോവേഴ്‌സുള്ള ഭരണാധികാരിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ […]

Continue Reading

ദളപതി വിജയ്‍യെ നായകന്‍ ആക്കാന് ഒരുങ്ങി സംവിധായകൻ വെട്രിമാരൻ

ദളപതി വിജയ്‍യെ നായകനാക്കാൻ ആഗ്രഹിക്കാത്ത സംവിധായകര്‍ വിരളമായിരിക്കും. കാമ്ബുള്ള ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത വെട്രിമാരനും വിജയ്‍യെ നായകനാക്കി ഒരു ചിത്രം ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. ഒരു വിജയ് ചിത്രം ഒരുക്കുകയെന്നത് സംവിധായകൻ വെട്രിമാരൻ ഉപേക്ഷിച്ചിട്ടില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ഇക്കാര്യം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിരിക്കുന്നത്. വളരെക്കാലമായി വിജയ് വെട്രിമാരൻ പ്രൊജക്റ്റ് പറഞ്ഞു കേള്‍ക്കുന്നതാണ്. എന്നാല്‍ അതിന് ഇതുവരെ സമയമായിരുനനില്ല. പക്ഷേ അപ്പോഴും അത് ആലോചനയിലുണ്ട്. എന്തായാലും അവര്‍ ഒന്നിച്ചുള്ള […]

Continue Reading

ലണ്ടനില്‍ ഷോപ്പിങ്ങിനിടെ നടന്‍ ജോജുവിന്റെ പണവും പാസ്പോര്‍ട്ടും മോഷണം പോയി

ലണ്ടന്‍: ലണ്ടനില്‍ ഷോപ്പിങ്ങിനിടെ നടൻ ജോജു ജോര്‍ജിന്റെ പാസ്പോര്‍ട്ടും പണവും ഉള്‍പ്പെടെ മോഷണം പോയി. ജോജുവിന് പുറമെ ‘ആന്റണി’ സിനിമയുടെ നിര്‍മാതാവ് ഐൻസ്റ്റീൻ സാക്ക് പോള്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫ് എന്നിവരുടെ പണവും പാസ്പോര്‍ട്ടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ജോജുവിന്റെ 2000, ഐൻസ്റ്റീന്റെ 9000, ഷിജോയുടെ 4000 പൗണ്ട് വീതം ആകെ 15000 പൗണ്ടാണ് നഷ്ടപ്പെട്ടത്. ലണ്ടനിലെ ഒക്സ്ഫോഡിലെ ബിസ്റ്റര്‍ വില്ലേജില്‍ ഷോപ്പിങ്‌ നടത്താൻ കയറിയപ്പോഴാണ് ഇവര്‍ സഞ്ചരിച്ച ഡിഫൻഡര്‍ വാഹനത്തില്‍നിന്ന് പണം നഷ്ടപ്പെട്ടത്. ജോജുവിന് പിന്നീട് ഇന്ത്യൻ […]

Continue Reading