ഓസ്കാറിലേക്ക് ഇന്ത്യയുടെ ഒൌദ്യോഗിക എന്‍ട്രിയായി ജൂഡ് ആന്റണി ചിത്രം ‘2018’

കൊച്ചി> 2024 ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്ട്രിയായി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018.വിദേശ ഭാഷ വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക.കേരളത്തില് 2018ല് ഉണ്ടായ പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് 2018. 2024 മാര്ച്ച്‌ പത്തിനാണ് ഓസ്കര് പ്രഖ്യാപനം. 30 കോടി മുതല് മുടക്കില് ഒരുക്കിയ ചിത്രം ബോക്സ്‌ഓഫീസില് 200 കോടി സ്വന്തമാക്കിയിരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, ഇന്ദ്രന്സ്, ലാല്, നരേന്, അപര്ണ്ണ ബാലമുരളി, […]

Continue Reading

‘ജവാൻ’ 1000 കോടി ക്ലബിൽ ഇടം നേടി

ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് ചിത്രം ‘ജവാൻ’ 1000 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ഈ മാസം ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം മുതൽ ​ഗംഭീര കളക്ഷനോടെ തുടങ്ങി 1000 കോടിയിലേക്ക് എത്തുമ്പോൾ ഷാരൂഖ് റെക്കോർഡ് സൃഷ്ടിക്കുന്ന രണ്ടാം ചിത്രമാവുകയാണ്. ഇദ്ദേശത്തിന്റെ ‘പഠാൻ’ ആണ് ഇതിന് മുൻപ് 1000 കോടി മറികടന്ന ചിത്രം. ഇതിനോടകം 1004.92 കോടി രൂപ ജവാൻ സ്വന്തമാക്കിയ വാർത്ത സിനിമയുടെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് പങ്കുവെച്ചിരുന്നു. ഹിന്ദി കൂടാതെ […]

Continue Reading

ഹണി റോസ് ടീച്ചൻ ആയിരുന്നെങ്കിൽ കുട്ടികൾ ദിവസവും സ്‌കൂളിൽ പോയേനെയെന്ന് ധ്യാൻ ശ്രീനിവാസൻ

കൊച്ചി: ഹണി റോസ് ടീച്ചൻ ആയിരുന്നെങ്കിൽ കുട്ടികൾ ദിവസവും സ്‌കൂളിൽ പോയേനെ എന്ന് ധ്യാൻ ശ്രീനിവാസൻ. സഹപ്രവർത്തകരെ കുറിച്ചും മറ്റ് താരങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിച്ചാണ് ധ്യാൻ സംസാരിച്ചത്. ഹണി റോസിനെ കുറിച്ചുള്ള ചോദ്യത്തിന് പേഴ്‌സണലി അറിയില്ലെന്ന് പറഞ്ഞാണ് ധ്യാൻ സംസാരിച്ചത്. അവരെ തനിക്ക് പേഴ്സണലി അറിയില്ല. അതുകൊണ്ട് അത്തരത്തിൽ പറയാൻ കഴിയില്ല എന്നായിരുന്നു ധ്യാനിന്റെ ആദ്യ മറുപടി. എന്നാലും ഹണി റോസിനെ ആരായി കാണണം എന്ന ചോദ്യത്തോട് രസകരമായാണ് ധ്യാൻ പ്രതികരിച്ചത്. അവർ നല്ല സൗന്ദര്യം […]

Continue Reading

പുതുമുഖങ്ങൾക്കിടമൊരുക്കിയ ബഹുമുഖ പ്രതിഭ ‘സൂരജ് സൂര്യ’

മലയാള സിനിമ എല്ലായിപ്പോഴും അനന്തമായ പരീക്ഷണങ്ങളുടെ കൂടി ഇടമാണ്. ചലച്ചിത്ര മേഖലയെ ജീവനും ജീവിതവുമായി കാണുന്ന ഒട്ടേറെ പേർ നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്. സിനിമാ മോഹവുമായി സ്വപ്നങ്ങൾക്ക് പിന്നാലെ അലയുന്ന അനേകായിരം കലാകാരന്മാർക്ക് അവരുടെ ലക്ഷ്യത്തിലേക്കുള്ള പാത തുറന്നിരിക്കുകയാണ് പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും നടനുമൊക്കെയായ സൂരജ് സൂര്യ. 1999 ൽ പുറത്തിറങ്ങിയ കലാഭവൻ മണി തകർത്ത് അഭിനയിച്ച എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലൂടെയാണ് സൂരജ് മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. […]

Continue Reading

ഗ്ലിസറിൻ ഇട്ട് അഭിനയിച്ചിട്ട് 25 വർഷം, തുറന്നുപറഞ്ഞ് മമ്മൂട്ടി

സ്വയം നമ്മൾ അപ്ഡേറ്റ് ആയില്ലെങ്കിൽ പഴഞ്ചനായി പോകുമെന്ന് പറയുകയാണ് മമ്മൂട്ടി. പുതിയ തലമുറകളിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. “പഠിക്കുക, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പഠിക്കും. നമുക്ക് പുതിയ തലമുറയിൽ നിന്നും കിട്ടുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അറിയേണ്ട കാര്യങ്ങൾ, പ്രവൃത്തികൾ, എന്നിവ നമ്മുടെ കയ്യിൽ നിന്നും മറ്റൊരാൾ പഠിക്കുന്നത് പോലെ അവരിൽ നിന്നും നമുക്കും പഠിക്കാം. നമുക്ക് ഇത്ര എക്സ്പീരിയൻസ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഈ കാലഘട്ടത്തിൽ ജീവിക്കുന്നത് നമ്മളെ പോലുള്ളവരല്ല. അതായത് നമ്മുടെ […]

Continue Reading

നെല്‍സന്റെ അടുത്ത ചിത്രം അല്ലു അര്‍ജുനെ നായകനാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍

ജയിലറിന്റെ വമ്ബൻ വിജയത്തിന് ശേഷം സംവിധായകൻ നെല്‍സന്റെ അടുത്ത ചിത്രം തെലുങ്കു സൂപ്പര്‍സ്റ്റാര്‍ തെലുങ്ക് അര്‍ജുനൊപ്പമാണെന്ന് റിപ്പോര്‍ട്ട്. നെല്‍സന്റെ സംവിധാന മികവു കണ്ട് അല്ലു അര്‍ജുൻ അദ്ദേഹത്തെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചു എന്നും നെല്‍സൻ പറഞ്ഞ കഥ താരത്തിന് ഇഷ്‌ടപ്പെട്ടുവെന്നുമാണ് സൂചന. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ പുഷ്‌പ 2 വിന് ശേഷം അല്ലു അര്‍ജുന്റെ അടുത്ത ചിത്രമായിരിക്കും ഇത്. ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഈ കൂട്ടുകെട്ടിനായി കാത്തിരിക്കുന്നത്. കൂടാതെ തമിഴ് ഇൻഡസ്ട്രിയിലേക്കുള്ള അരങ്ങേറ്റത്തിനായുള്ള ഒരുക്കത്തിലാണ് താരമെന്നും ചര്‍ച്ചയുണ്ട്. സംവിധായകൻ ആറ്റ്‌ലിയുമായി […]

Continue Reading

വോയ്‍സ് ഓഫ് സത്യനാഥന്‍ ഒടിടിയില്‍

കൊച്ചി: തിയറ്ററുകളില്‍ ചിത്രം കാണാനാവാത്ത പ്രേക്ഷകര്‍ക്ക് അത് കാണാനുള്ള അവസരവുമായി വോയ്‍സ് ഓഫ് സത്യനാഥന്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. മനോരമ മാക്സിലൂടെ ചിത്രം കാണാനാവും. ഇന്ത്യയ്ക്ക് പുറത്തുള്ള സിനിമാപ്രേമികള്‍ക്ക് സിംപ്ലി സൌത്ത് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയും ചിത്രം കാണാം. ഇന്ന് മുതലാണ് സ്ട്രീമിംഗ്. റിലീസ് ദിനത്തില്‍ ബോക്സ് ഓഫീസില്‍ നിന്ന് 1.8 കോടി നേടിയ ചിത്രത്തിന്‍റെ ഒരാഴ്ചത്തെ നേട്ടം 9 കോടിക്ക് മുകളിലാണെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് […]

Continue Reading

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ റിലീസ് ജനുവരി 25ന്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2024 ജനുവരി 25ന് ചിത്രം തിയറ്ററിൽ എത്തും

Continue Reading

യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ.. : ദളപതി ആരാധകര്‍ക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റര്‍

ചെന്നൈ: ലിയോ അപ്ഡേറ്റുകള്‍ക്കു കാത്തിരുന്ന വിജയ് ആരാധകര്‍ക്കായി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. ബ്രൂട്ടല്‍ പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞ ആദ്യ അപ്ഡേറ്റുകളില്‍ നിന്ന് വ്യത്യസ്തമായി കാം ആൻഡ് കൂള്‍ ലുക്കില്‍ ആണ് പുതിയ പോസ്റ്ററില്‍ വിജയ് പ്രത്യക്ഷപ്പെടുന്നത്. ലിയോ അപ്ഡേറ്റുകള്‍ ഈ മാസം മുഴുവൻ ഉണ്ടാകുമെന്നു നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അപ്ഡേറ്റുകള്‍ക്കു തുടക്കം കുറിച്ചാണ് ഇന്ന് തെലുഗ് പോസ്റ്റര്‍ ഒഫീഷ്യല്‍ ആയി റിലീസ് ചെയ്തത്. ‘ശാന്തമായിരിക്കു യുദ്ധം ഒഴിവാക്കു’ എന്ന് പോസ്റ്ററില്‍ വ്യകതമാക്കുന്നുണ്ട്. ശ്രീ […]

Continue Reading

ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി

ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി രാഹുല്‍ സധാശിവൻ ചിത്രം ഭ്രമയുഗത്തിലെ മമ്മുട്ടിയുടെ രംഗങ്ങളുടെ ചിത്രീകരണം പൂര്ത്തിയായി. ആഗസ്റ്റ് 17 നാണ് ഭ്രമയുഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലും ഒറ്റപ്പാലത്തുമായി ചിത്രത്തിന്റെ ചിത്രീകരണമിപ്പോള്‍ പുരോഗമിക്കുകയാണ്. അര്‍ജുൻ അശോകൻ, സിദ്ധാര്‍ത്ഥ് ഭരതൻ, അമാല്‍ഡ ലിസ് എന്നിവരടങ്ങുന്ന ബാക്കി ഭാഗങ്ങള്‍ ഒക്ടോബര്‍ പകുതിയോടെ പൂര്‍ത്തിയാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈനോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ സദാശിവൻ […]

Continue Reading