രജനീകാന്തിന്റെ വില്ലൻ ആവാന്‍ ഫഹദ് ഫാസില്‍

ജയിലറിന്റെ വിജയത്തിന് ശേഷം രജിനികാന്ത് നായകനായി ജയ് ഭീം സംവിധായകൻ ടി ജെ ജ്ഞാനവേല്‍ ഒരുക്കുന്ന തലൈവര്‍ 170ല്‍ ഫഹദ് ഫാസിലും എത്തുന്നതായി റിപ്പോർട്ട്. നിര്‍മ്മാതക്കാളായ ലൈക പ്രോഡക്ഷൻസ് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മഞ്ജു വാര്യരും ചിത്രത്തിന്റെ സ്റ്റാര്‍ കാസ്റ്റിലുണ്ട്. ഇന്നലെ മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഭാഗമാണെന്ന് സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ ലൈക അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരിയറിലാദ്യമായി ഫഹദ് ഫാസില്‍ രജനികാന്തിനൊപ്പം അഭിനയിക്കുന്നുവെന്ന കാര്യവും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയത്. മാരി സെല്‍വരാജിന്റെ മാമന്നനാണ് ഒടുവില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച […]

Continue Reading

ദളപതി വിജയ് യുടെ ‘ലിയോ’ ട്രയ്ലര്‍ ഒക്ടോബര്‍ 5ന്

ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. റിലീസ് ചെയ്ത രണ്ടു ലിറിക്‌ വിഡിയോയും പ്രേക്ഷകരില്‍ തരംഗമായി മാറിക്കഴിഞ്ഞ ശേഷം അണിയറപ്രവര്‍ത്തകരുടെ സര്‍പ്രൈസ് അപ്ഡേറ്റ് ഇന്നായിരുന്നു. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രയ്ലര്‍ ഒക്ടോബര്‍ 5ന് പ്രേക്ഷകരിലേക്കെത്തും. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റര്‍ ആക്ഷൻ ത്രില്ലര്‍ ചിത്രം ലിയോ ഒക്ടോബര്‍ 19 നു […]

Continue Reading

കന്നട നടൻ നാഗഭൂഷണ ഓടിച്ച കാറിടിച്ച്‌ കാല്‍നടയാത്രക്കാരി മരിച്ചു

ബാംഗ്ലൂർ: കന്നട താരം നാഗഭൂഷണ ഓടിച്ച വാഹനമിടിച്ച്‌ കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചു. 48കാരിയായ പ്രേമയാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് കൃഷ്ണ(58) ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. വസന്തപുര മെയിൻ റോഡില്‍ ശനിയാഴ്ചയായിരുന്നു സംഭവം. നാഗഭൂഷണയുടെ കാര്‍ ഫുട്പാത്തിലൂടെ നടന്നു പോവുകയായിരുന്ന ദമ്ബതികളെ ഇടിക്കുകയായിരുന്നു. അമിതവേഗത്തിലായിരുന്നു കാര്‍ എന്ന് പൊലീസ് പറഞ്ഞു. അമിത വേഗത, അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസെടുത്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

‘ലിയോ’ഓഡിയോ ലോഞ്ച്‌ വിവാദത്തില്‍ ഡിഎംകെയ്‌ക്കെതിരെ വിജയ് ആരാധകരുടെ പ്രതിഷേധം കനക്കുന്നു

ചെന്നൈ:വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ’ ഓഡിയോ ലോഞ്ച് അനുമതി നിഷേധിച്ചെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് തമിഴകത്ത് പോര് കനക്കുന്നു.ചെന്നൈയിലെ നെഹ്റു ഇൻഡോര്‍ സ്റ്റേഡിയത്തില്‍ പ്രഖ്യാപിച്ച ഓഡിയോ ലോഞ്ച് ആണ് സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് മാറ്റിയത്. തമിഴ്നാട്ടിലെ പ്രധാന ഭാഗങ്ങളില്‍ വിതരണാവകാശം കൈമാറാൻ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ലിയോയുടെ നിര്‍മ്മാണ ടീമിനെ സമ്മര്‍ദത്തിലാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഡിഎംകെ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകര്‍. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്ബനിക്ക് പങ്കാളിത്തം നല്‍കാത്ത സിനിമകള്‍ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കാൻ […]

Continue Reading

കാത്തിരിപ്പിനു വിരാമം; എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുന്നു

പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുക്കട്ടിൽ ഒരുങ്ങുന്ന ‘എമ്പുരാൻ’ ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനവുമായി പൃഥ്വിരാജ്. ഒക്ടോബർ 5 മുതൽ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകനായ പ്രിത്വിരാജ് അറിയിച്ചു.ഇന്ന് അഞ്ച് മണിക്കാണ് ലോഞ്ച് വീഡിയോയിലൂടെ ചിത്രീകരണ തീയതി പ്രഖ്യാപിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലാകും ചിത്രം തീയറ്ററുകളിൽ എത്തുക. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ഒന്നാം ഭാഗമായ ലൂസിഫർ തീയറ്ററുകളിൽ വൻ ഹിറ്റായിരുന്നു. ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, തുടങ്ങിയവർ രണ്ടാം […]

Continue Reading

സ്റ്റൈൽ മന്നൻ രജനികാന്ത് തിരുവനന്തപുരത്ത് എത്തുന്നു

സ്റ്റൈൽ മന്നൻ രജനികാന്ത് തലസ്ഥാനത്ത് എത്തുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി രജനികാന്ത് ഒക്ടോബർ മൂന്നിന് എത്തുമെന്നാണ് വിവരം. പത്തുദിവസം ഇവിടെയുണ്ടാകും. ‘ജയിലറിന്റെ’ ചരിത്രവിജയത്തിനുശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം. ആദ്യമായാണ് ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബച്ചൻ ഒഴികെയുള്ള താരങ്ങൾ തിരുവനന്തപുരത്തെത്തും. […]

Continue Reading

വിശാലിന്റെ കൈക്കൂലി ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി: മാർക്ക് ആന്റണി സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റിനായി ലഭിക്കാൻ കൈക്കൂലി നൽകേണ്ടി വന്നുവെന്ന നടൻ വിശാലിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. തന്റെ സിനിമ സെൻസർ ചെയ്യാൻ വേണ്ടി ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്നായിരുന്നു വിശാൽ ആരോപിച്ചത്. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം ഉണ്ടായതെന്നും വിശാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. മൂന്നു ലക്ഷം രൂപ രാജൻ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് […]

Continue Reading

പ്രഭാസ് ചിത്രം “സലാര്‍’ ഡിസംബര്‍ 22 ന് തീയേറ്ററിൽ എത്തും

പ്രഭാസ് ആരാധകര് ആകാംശയോടെ കാത്തിരിക്കുന്ന ‘സലാര് പാര്ട്ട് -1 സീസ്ഫയര്’ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര് 22 ന് ലോകവ്യാപകമായി ചിത്രം തീയേറ്ററുകളില് എത്തും.കെജിഎഫ് സീരീസിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീല് സംവിധാനം ചെയ്യുന്ന സലാറില് പ്രതിനായക വേഷത്തില് പൃഥ്വിരാജും എത്തുന്നുണ്ട്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത് ചിത്രത്തിന്റെ നിര്മ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്. 2023 ഡിസംബര് 22 നിങ്ങളുടെ കലണ്ടറുകള്‍ അടയാളപ്പെടുത്താൻ തയ്യാറാകൂ, കാരണം ഈ ആക്ഷന് പാക് തീയേറ്ററുകളെ ത്രസിപ്പിക്കുന്ന ദൃശ്യവിരുന്നായിരിക്കും എന്നാണ് റിലീസ് തീയതി […]

Continue Reading

ഹാരി പോട്ടര്‍ താരം മൈക്കല്‍ ഗാംബോണ്‍ വിടവാങ്ങി

ലണ്ടന്‍: ഹാരി പോട്ടര്‍ സീരിസിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ മൈക്കല്‍ ഗാംബോണ്‍(82) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. നടന്റെ കുടുംബമാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ഹാരി പോട്ടര്‍ സീരീസിലെ അല്‍ബസ് ഡംബിള്‍ഡോര്‍ എന്ന കഥാപാത്രത്തിലൂടെയാണ് മൈക്കല്‍ ഗാംബോണ്‍ ലോകശ്രദ്ധ നേടിയത്. സീരിസിന്റെ മൂന്നാം ഭാഗം മുതലാണ് അദ്ദേഹം ഹാരി പോട്ടറിന്റെ ഭാഗമായത്. 1940ല്‍ അയര്‍ലന്‍ഡിലാണ് ജനനം. 1962ല്‍ ഒഥല്ലോയിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1986ല്‍ പുറത്തിറങ്ങിയ ദി സിങ്ങിങ് ഡിറ്റക്റ്റീവിലും […]

Continue Reading

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം(83) അന്തരിച്ചു. കോഴിക്കോട് പാറോപ്പടയിലെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മതവിലക്കുകളെ അവഗണിച്ച് മാപ്പിളപ്പാട്ടിലൂടെയും കഥാപ്രസംഗങ്ങളിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിര്‍ത്തിയ കലാകാരിയായിരുന്നു റംലാ ബീഗം. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയമകളായി 1946 നവംബര്‍ മൂന്നിന് ആണ് ജനനം. കുട്ടിക്കാലം മുതലേ ആലപ്പൂഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചിരുന്നു. മതവിലക്കുകളെ മറികടന്ന് പരിപാടി അവതരിപ്പിച്ച ആദ്യ മുസ്ലീം വനിതയും […]

Continue Reading