അനായാസ ജയം പിടിച്ചു ഇന്ത്യ ; പരമ്പര സമനിലയിൽ

കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ 79 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് അനായാസ ജയം. ബാറ്റിങ് ദുഷ്‍കരമായ പിച്ചിൽ വേഗത്തിൽ റണ്ണടിച്ച് ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ​ചേർന്ന് വിജയത്തിലേക്ക് നയിക്കുന്നതിനിടെ നാല് റൺസകലെ കോഹ്‍ലിയും വീണു. 11 പന്തിൽ 12 റൺസെടുത്ത താരത്തെ മാർകോ ജാൻസന്റെ പന്തിൽ വിക്കറ്റ് കീപ്പർ വെരെയ്ൻ പിടികൂടുകയായിരുന്നു. രോഹിത് 17 റൺസുമായും ശ്രേയസ് അയ്യർ നാല് റൺസുമായും പുറത്താകാതെനിന്നു. വെറും […]

Continue Reading

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം കുറിച്ചു;ഉദ്‌ഘാടനം രാവിലെ 10 നു കൊല്ലം ആശ്രമം മൈതാനത്തു നടന്നു

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് അരങ്ങ് ഉണർന്നു . ആശ്രാമം മൈതാനത്ത് രാവിലെ 10 മണിക്ക്, മുഖ്യമന്ത്രി പിണറായി വിജയന്‍ കൗമാര കലോത്സവം ഉദ്ഘാടനം ചെയ്തു . പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ , ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, പൊതുമരാമത്ത്- ടൂറിസം […]

Continue Reading
Mohanlal Talks About Controversies

എന്റെ സ്വഭാവം അങ്ങനെയാണ്; ഞാന്‍ വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേള്‍ക്കുന്നത് എന്തിനാണ്: മോഹന്‍ലാല്‍

വിവാദങ്ങളില്‍ നിന്ന് എപ്പോഴും മാറി നടക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ ശ്രമിക്കാറില്ലേയെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ മോഹന്‍ലാല്‍. തന്റെ ഏറ്റവും പുതുതായി തിയേറ്ററിലെത്തുന്ന നേര് സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു അവതാരകന്‍ ഈ ചോദ്യം ചോദിച്ചത്.പൊതുബോധത്തിന് അനുസരിച്ച് നീങ്ങാന്‍ സാധിക്കാത്ത ഒരാളാണ് മോഹന്‍ലാല്‍ എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും, അത് താങ്കളുടെ നിഷ്‌കളങ്കത കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന വിലയിരുത്തലുണ്ടെന്നും അവതാരകന്‍ പറഞ്ഞു. ‘എന്റെ സ്വഭാവം അങ്ങനെയാണ്. അതിലും വലിയ കാര്യങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്. […]

Continue Reading
Mohanlal Talk About His Film Choosing And Antony Perumbavoor

എനിക്ക് ഇഷ്ട്ടമായ ആ സിനിമ ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ അത് ശരിയാവില്ല എന്ന് ആന്റണി പറഞ്ഞിട്ടുണ്ട്: മോഹന്‍ലാല്‍

ഒരു സിനിമയും ചെയ്യാൻ പറ്റാതെ പോയതിൽ തനിക്ക് പ്രയാസം തോന്നിയിട്ടില്ലായെന്നാണ് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ പറയുന്നത്. നമ്മൾ ചെയ്യുന്നതെല്ലാം ശരിയാണെന്ന് പറയാൻ കഴിയില്ലെന്നും മോശമാകുന്ന സിനിമകളും നല്ല സിനിമകളും ഒരുപോലെ സംഭവിക്കുന്നതാണെന്നും മോഹൻലാൽ പറയുന്നു. ഒരു ഫിലിം ഇൻഡസ്ട്രി നിലനിൽക്കണമെങ്കിൽ എല്ലാ തരത്തിലുള്ള സിനിമകളും ഉണ്ടാവണമെന്നും പുതിയ ചിത്രം നേരിന്റെ ഭാഗമായി മീഡിയയോട് അദ്ദേഹം പറഞ്ഞു. ‘നമുക്കൊരു സിനിമ വേണ്ടെങ്കിൽ വേണ്ട എന്ന് തന്നെ പറയാമല്ലോ. എപ്പോഴും ഞങ്ങൾ ഞങ്ങളുടെ സിനിമ തന്നെയാണ് കൂടുതലും ചെയ്യാറുള്ളത്. […]

Continue Reading

തിയറ്റർ റിലീസിന് മുമ്പ് ഒ.ടി.ടി റൈറ്റ്; അല്ലു അർജുന്റെ ‘പുഷ്പ 2’ ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്

ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ 2. മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ റൂള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ചുള്ള നിർണ്ണായക പ്രഖ്യാപനമാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രത്തിന്റെ പ്രഖ്യാപനമാണ് പുറത്തുവരുന്നത്.

Continue Reading

പാൻഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ യില്‍ അതിഥി വേഷത്തില്‍ സൂപ്പർ സ്റ്റാറുകള്‍

വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രം മഹാഭാരത് സീരീസ് സംവിധാനം ചെയ്ത മുകേഷ് കുമാര്‍ സിങ്ങാണ് ഒരുക്കുന്നത്. സൂപ്പര്‍ താരങ്ങളായ മോഹൻലാലും പ്രഭാസും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുവെന്നും വിവരങ്ങളുണ്ട്. ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുകയാണ് ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റുകളും. ചിത്രത്തില്‍ പ്രഭാസ് ഭാഗമാകുന്നു എന്നറിഞ്ഞതോടെ ആരാധകരുടെ പ്രതീക്ഷ ഏറിയിരുന്നു. ഇതിന് പുറമെയാണ് മോഹൻലാലും ശിവ് രാജ്കുമാറും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Continue Reading

വിജയ് യുടെ ‘ലിയോ’യിലെ പുതിയ ഗാനം പുറത്തിറങ്ങി

ആക്ഷൻ രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളും മരണ മാസ്സ് പാട്ടുകളും സമ്മാനിച്ച ‘ലിയോ’യിലെ വ്യത്യസ്തമായ ഗാനം പുറത്തിറങ്ങി.വിജയ്-തൃഷ കോംബോ ഒരുമിക്കുന്ന ‘അന്പേനും’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് റിലീസായത്. ബാലതാരം പുയലും മലയാളി താരം മാത്യു തോമസും ഗാനരംഗത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തില്‍ ഒരുങ്ങിയ ലിയോയിലെ ഓരോ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. ഒക്ടോബര്‍ 19-നാണ് ലോകവ്യാപകമായി ലിയോ തിയേറ്ററുകളിലേക്കെത്തുന്നത്‌. ലോകേഷ് കനകരാജാണ് സംവിധാനം.ഗ്യാങ്‌സ്റ്റര്‍ ആക്ഷൻ ത്രില്ലറായി എത്തുന്ന ലിയോയില്‍ സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, […]

Continue Reading

നിരക്ക് വര്‍ദ്ധിപ്പിക്കാൻ ഒരുങ്ങി സ്ട്രീംമിങ് പ്ലാറ്റ്ഫോം ആയ ‘നെറ്റ്ഫ്ലിക്സ്’

സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് നിരക്കുകളില്‍ വര്‍ദ്ധനക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്ബനി ഈ വര്‍ഷത്തിന്റെ അവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ ആയിരിക്കും തങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തുക.ആദ്യം കാനഡ, യുഎസ്‌എ മുതലായ വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലായിരിക്കും നെറ്റ്ഫ്ലിക്സ്സിന്റെ നിരക്കുകളില്‍ വര്‍ദ്ധനവ് സംഭവിക്കുക.പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും നിരക്ക് വര്‍ദ്ധനവ് ബാധകമാവും. എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ദ്ധനവ് ബാധകമാകുമോ എന്ന കാര്യത്തില്‍ സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും ഇതുവരേക്കും പുറത്ത് വന്നിട്ടില്ല. അടുത്തിടെ പാസ്‌വേര്‍ഡ് […]

Continue Reading

ഷാരൂഖ് ഖാന് വധഭീഷണി;വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: നിരന്തര വധഭീഷണികളെ തുടര്‍ന്ന് ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍.ഷാരുഖിന്റെ യാത്രകളില്‍ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അനിഷ്ടകരമായ സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാനും മഹാരാഷ്ട്രയിലെ എല്ലാ ജില്ലകള്‍ക്കും കമ്മീഷണറേറ്റുകള്‍ക്കും സംസ്ഥാന പൊലീസ് നിര്‍ദ്ദേശം നല്‍കി. ഷാരുഖാന്റെ സുരക്ഷ പരിശോധിക്കുകയും വധഭീഷണികള്‍ വിലയിരുത്തുകയും ചെയ്ത ശേഷമാണ് വൈ പ്ലസ് സുരക്ഷക്ക് തീരുമാനമായത്. ജീവന് ഭീഷണി വര്‍ധിച്ചുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുതിയ നടപടിക്ക് കാരണമാണ്. ഇനി ഷാരൂഖിനൊപ്പം മഹാരാഷ്ട്ര പൊലീസിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ടീമിലെ […]

Continue Reading

വിജയ് ആരാധകര്‍ക്ക് വീണ്ടും നിരാശ: ട്രെയിലറിനും തിരിച്ചടി

വിജയ് നായകനാകുന്ന പുതിയ ചിത്രം വരുന്നു. ഈ വാര്‍ത്ത കേട്ടാല്‍ മലയാളികള്‍ ഉള്‍പ്പടെ ഏറെ ആവേശത്തില്‍ ആയിരിക്കും.പിന്നാലെ പലതരത്തിലുള്ള അഭ്യൂഹങ്ങളും ചര്‍ച്ചകളും തകൃതിയായി നടക്കും. അത്തരത്തില്‍ ഏറെ ഊഹാപോഹങ്ങള്‍ക്ക് ഒടുവില്‍ പ്രഖ്യാപിച്ച സിനിമ ആയിരുന്നു ‘ലിയോ’. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററില്‍ എത്താൻ ഒരുങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ച്‌ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിലര്‍ നാളെ റിലീസ് ചെയ്യും. ഇതിന്റ ആവേശത്തിലാണ് വിജയ് ആരാധകര്‍. എന്നാല്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്ലാ സുപ്പര്‍ […]

Continue Reading