ഫിഫ ദി ബെസ്ററ് പുരസ്‌കാരം മെസ്സിക്ക്…

ലണ്ടൻ: ഫിഫയുടെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരം വീണ്ടും ലയണൽ മെസിക്ക്. എർലിംഗ് ഹാലണ്ടിനെയും കിലിയൻ എംബാപെയെയും പിന്നിലാക്കിയാണ് ഫുട്ബോൾ താരമെന്ന നേട്ടം സ്വന്തമാക്കിയത്.ഇത് എട്ടാം തവണയാണ് ഫിഫയുടെ മികച്ച താരത്തിനുളള പുരസ്‌കാരം മെസി നേടുന്നത്.

Continue Reading

റിപ്പബ്ലിക് ദിന കിടിലം ഓഫറുകളുമായി ആമസോണും ഫ്ളിപ്കാർട്ടും…

ആമസോണിലും ഫ്ലിപ്കാർട്ടിലും വീണ്ടും ഓഫർ വിൽപ്പനയുടെ സീസൺ കടന്നുവന്നിരിക്കുകയാണ്. പുതിയ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചിരിക്കുന്ന ഒരാഴ്ചയോളമുള്ള ഓഫർ സെയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. ആമസോണിൽ ഗ്രേറ്റ് റിപബ്ലിക് ഡേ സെയിൽ എന്നാണ് പേര് നൽകിയിരിക്കുന്നത്. ജനുവരി 13 മുതൽ 18 വരെയാണ് ആമസോണിലെ ഓഫർ സെയിൽ. ഫ്ലിപ്കാർട്ടിലെ റിപബ്ലിക് ഡേ സെയിൽ 13 ജനുവരി മുതൽ 19 ജനുവരി വരെയാണ്.

Continue Reading

വേട്ടയ്യൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ; മാസ് ലുക്കിൽ രജനീകാന്ത്

രജനികാന്ത് ആരാധകരുടെ ആവേശം ഇരട്ടിയാക്കി വേട്ടയ്യൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൊങ്കൽ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 2024-ൽ ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് സിനിമകളിലൊന്നാണ് ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യൻ.

Continue Reading

രാജാ സാബ് വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സലാർ കളക്ഷനിൽ കുതിക്കുന്നതിനിടെ പ്രഭാസിന്റെ അത്യു​ഗ്രം ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. പ്രഭാസ് നായകനായെത്തുന്ന രാജാ സാബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് റിലീസ് ചെയ്തത്. പൊങ്കൽ സംക്രാന്തി ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പുതിയ അപ്ഡേഷൻ പുറത്തുവിട്ടിരിക്കുന്നത്. പ്രഭാസ് തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ചത്. മാരുതി ദാസരിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് രാജാ സാബ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടിജി വിശ്വ പ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. റൊമാന്റിക് ഹൊറർ ചിത്രമാണിതെന്ന് മാരുതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, […]

Continue Reading

ഗാനഗന്ധർവ്വന് ഇന്ന് ശതാഭിഷേകം…

ശ​​താഭിഷേക നിറവിൽ മലയാളത്തിന്റെ ​ഗാന​ഗന്ധർവൻ. യുഎസിലെ ടെക്സ‌സിലെ സ്വവസതിയിലാകും യേശുദാസ് 84-ാം ജന്മദിനം ആഘോഷിക്കുക. ഇന്ന് രാവിലെ ഫോർട്ട് കൊച്ചിയിലെ ജന്മ​ഗൃഹമായ ദ ഹൗസ് ഓഫ് യേശുദാസിൽ കേക്ക് മുറിയും ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്. സംവിധായകൻ കമൽ ആകും മുഖ്യാതിഥി. സിനിമ, രാഷ്‌ട്രീയ, സാമൂഹ്യ രം​ഗങ്ങളിലെ നിരവധി പേർ പങ്കെടുക്കും. 1940 ജനുവരി 10-ന് എറണാകുളത്തെ ഫോർട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. വിദേശ ഭാഷകളിൽ ഉൾപ്പെടെയായി 70,000-ത്തിലധികം ഗാനങ്ങൾ യേശുദാസ് ആലപിച്ചിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ അടക്കമുള്ള നിരവധി […]

Continue Reading

സ്വർണ്ണ കിരീടം ചൂടി കണ്ണൂർ …

സംസ്ഥാന സ്കൂള്‍ കലോല്‍സവകിരീടം കണ്ണൂരിന്. ഇഞ്ചോടിഞ്ഞ് പോരാട്ടത്തില്‍ കോഴിക്കോടിനെ മറികടന്നു. കണ്ണൂരിന് 952 പോയിന്റ്, കോഴിക്കോടിന് 949പോയിന്റ്.

Continue Reading

അഫ്ഗാനിസ്ഥാനെതിരായ ടി 20 ടീമിനെ പ്രഖ്യാപിച്ചു …

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 മത്സരത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നായകനായി ​രോഹിത് ശർമ്മ തിരിച്ചെത്തി. വിരാട് കോലിയും സഞ്ജുവും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ ഇത്തവണ ടീമിലില്ല. അതേസമയം, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, മുകേഷ് കുമാർ എന്നിവരെ ടീമിൽ ഉൾ‌പ്പെടുത്തിയിട്ടുണ്ട്. രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), […]

Continue Reading

കലോത്സവത്തിന് ഇന്ന് സമാപനം ; സ്വർണ കപ്പിനായി പോരാട്ടം മുറുകുന്നു

സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സ്വർണ കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 896 പോയിന്‍റാണുള്ളത്. കണ്ണൂരിന് 892ഉം. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്. നിലവിൽ മൂന്നാം സ്ഥാനത്തെങ്കിലും സ്വർണക്കപ്പെന്ന സ്വപ്നം പാലക്കാട്ടെ കുട്ടികളും ഉപക്ഷിച്ചിട്ടില്ല. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ […]

Continue Reading

മോഹൻലാൽ ചിത്രം ” നേര് ” യു എസിലും മുൻ നിരയിൽ

ലോകമെമ്പാടും നേരിന്റെ ആവേശം കൂടുന്നു. യുഎസിലും മോ​ഹൻലാൽ ചിത്രം ബോക്സോഫീസിൽ കുതിച്ചുയരുന്നു. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടികെട്ടിലൊരുങ്ങിയ ചിത്രം വെറും എട്ട് ദിവസം കൊണ്ടാണ് 50 കോടി കളക്ഷൻ സ്വന്തമാക്കിയത്. ആ​ഗോള തലത്തിൽ ഇതുവരെ 70 കോടിയിലധികം ചിത്രം നേടിയിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ 100 കോടി എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രവും മികച്ച പ്രക‌ടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്…….

Continue Reading

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോരാട്ടം കടുക്കുന്നു ; ഇന്ന് ജനപ്രിയ ഇനങ്ങൾ വേദിയിൽ

കൊല്ലം:സ്കൂള്‍ കലോത്സവത്തിന്‍റെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് മുന്നിൽ. പാലക്കാടും മലപ്പുറവും ആതിഥേയരായ കൊല്ലം ജില്ലയും തൊട്ടുപിന്നിലുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് അറുപത് ഇനങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം ഒപ്പനയും ഹയർ സെക്കൻഡറി വിഭാഗം നാടകവുമാണ് ഗ്ലാമർ ഇനങ്ങൾ. മൽസരങ്ങളുടെ സമയക്രമം പാലിക്കലാണ് സംഘാടകർ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ ദിവസം ചില വേദികളിൽ മത്സരങ്ങൾ വൈകിയതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. […]

Continue Reading