പ്രധാനവേഷത്തിൽ ഷെയ്നും മഹിമയും; ലിറ്റിൽ ഹാർട്ട്സ് ടീസർ പുറത്ത്

വമ്പൻ ഹിറ്റ് സമ്മാനിച്ച ആർ ഡി എക്സിന് ശേഷം ഷെയ്ൻ നിഗം -മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലിറ്റിൽ ഹാർട്സ് “എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി . ലുലുവിൽ നടന്ന ഗംഭീരമായ ചടങ്ങിലൂടെയാണ് ടീസർ പുറത്തിറക്കിയത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റിൽ ഹാർട്സിൽ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു.

Continue Reading

പുതുപ്പള്ളി സ്റ്റേഡിയം നശിക്കുന്നു; പ്രതിഷേധ ക്രിക്കറ്റുമായി ചാണ്ടി ഉമ്മൻ എംഎൽഎ

പുതുപ്പള്ളി ഹൈസ്കൂൾ മൈതാനം വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഷേധ ക്രിക്കറ്റുമായി ചാണ്ടി ഉമ്മൻ എംഎൽഎ. കാടുപിടിച്ചുകിടന്ന സ്റ്റേഡിയം വൃത്തിയാക്കിയ ശേഷമാണ് ക്രിക്കറ്റ് കളി നടന്നത്. ഹൈസ്കൂൾ മൈതാനത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ജില്ലാപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. മൈതാനം സംരക്ഷിക്കാൻ നടപടിയെടുത്തില്ലെങ്കിൽ മൈതാനം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് നിവേദനത്തിൽ പറയുന്നു.

Continue Reading

ദളപതി വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

നടൻ വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തമിഴ് വെട്രി കഴകം എന്ന പേരിലാണ് പാർട്ടി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സാന്നിധ്യമറിയിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രെഷറര്‍, കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തിട്ടുണ്ട്. 2026 നിയമസഭ തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന. ഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയുടെ ആരാധക സംഘടന മത്സരിക്കുകയും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ നീക്കം സജീവമാക്കി വിജയ് രംഗത്തിറങ്ങിയത്.

Continue Reading

ബാച്ചിലേഴ്സ് വെള്ളിയാഴ്ച ഇറങ്ങുന്നു; ‘എൽ എൽ ബി’ തിയേറ്ററുകളിലേക്ക്

ഫറോക്ക് എസിപി എ എം സിദ്ധിഖ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘എൽ എൽ ബി’ (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) നാളെ തിയറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സിബി, സൽമാൻ, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും പുതിയ സൗഹൃദങ്ങളും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് പറയുന്നത്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാൻ തക്കവണ്ണം ഒരുക്കിയ സിനിമയാണിത്. കാർത്തിക സുരേഷാണ് […]

Continue Reading

വരാഹത്തിന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് വരാഹം. വളരെ വ്യത്യസ്തമായ വേഷത്തിലായിരിക്കും ചിത്രത്തിൽ സുരേഷ് ഗോപി എത്തുക. സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും സംവിധായകൻ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കരിയറിലെ 257 -ാമത്തെ ചിത്രമാണ് വരാഹം. നവ്യാ നായരാണ് ചിത്രത്തിലെ നായിക. മാവെറിക്ക് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ വിനീത് […]

Continue Reading

വ്യോമയാന മേഖലയിൽ കരുത്തറിയിക്കാൻ ആ​ഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് കൈത്താങ്ങാകാൻ കേന്ദ്രം; ‘ബോയിംഗ് സുകന്യ പ്രോഗ്രാമിന്’ ഇന്ന് തുടക്കമാകും

ബെം​ഗളൂരു: വ്യോമയാന മേഖലയിലെ ജോലി ആ​ഗ്രഹിക്കുന്നവർക്ക് കൈത്താങ്ങാകാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ‘ബോയിംഗ് സുകന്യ പ്രോഗ്രാമിന്’ തുടക്കം കുറിക്കും. വ്യോമയാന മേഖലയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ പഠനവും പരിശീലനവും പദ്ധതി പ്രകാരം നൽകും. Science, Technology, Engineering, and Maths (STEM) മേഖലകളിൽ പഠനങ്ങൾ നടത്താനും പരിശീലനം നൽകാനും പ്രോഗ്രാം അവസരമൊരുക്കും. STEM മേഖലകളിലെ പരിശീലനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പ്രോ​ഗ്രാമിൽ പെൺകുട്ടികളെ ‌പങ്കെടുപ്പിക്കുന്നതിനുമായി രാജ്യത്തുടനീളം 150 STEM ലാബുകളും […]

Continue Reading

മൂന്നാം ടി – 20 യിലും അഫ്ഗാനെ തകർത്ത് പരമ്പര തൂത്തുവാരി ഇന്ത്യ…

രണ്ട് സൂപ്പര്‍ ഓവറുകളുടെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. ആദ്യ സൂപ്പര്‍ ഓവറില്‍ ഇരുടീമുകളും 16റണ്‍സ് വീതമെടുത്തതോടെയാണ് മല്‍സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. നേരത്തേ ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. 23 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ഗുല്‍ബാദിന്‍ നയ്ബിന്റെ ഇന്നിങ്‌സാണ് അഫ്ഗാന് മത്സരം […]

Continue Reading

ചെസ് ലോക ചാമ്പ്യനെ വീഴ്ത്തി പ്രജ്ഞാനന്ദ……

ന്യൂഡല്‍ഹി: നിലവിലെ ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെതിരേ വിജയിച്ച് ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ. നെതര്‍ലന്‍ഡ്‌സില്‍ നടന്ന ടാറ്റ സ്റ്റീല്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ചൊവ്വാഴ്ചയായിരുന്നു ലോക ചാമ്പ്യനുമേലെ ഇന്ത്യന്‍ താരത്തിന്റെ ആധിപത്യം കണ്ടത്. ഇതോടെ വെറ്ററന്‍ താരം വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും പ്രജ്ഞാനന്ദയ്ക്കായി.

Continue Reading

‘കങ്കുവ’ യുടെ പുതിയ പോസ്റ്റർ പുറത്ത്

സൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തെന്നിന്ത്യൻ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കങ്കുവാ’ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമാണ്. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുന്നത്.

Continue Reading

നാലാം ദിവസം 25 കോടി ; ഒസ്‌ലർ ഹിറ്റിലേക്ക്

ബോക്സ്ഓഫിസിൽ തകര്‍പ്പന്‍ വിജയവുമായി ജയറാം ചിത്രം എബ്രഹാം ഓസ്‌ലർ. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ചിത്രം വാരിയത് 25 കോടി രൂപയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തിയ ജയറാം ചിത്രം ഓസ്‌ലറിന് തിയറ്റുകളിൽ ആദ്യ ദിവസം തന്നെ അതിഗംഭീര വരവേൽപ്പാണ് ലഭിച്ചത് . അലക്സാണ്ടര്‍ എന്ന കഥാപാത്രമായി മമ്മൂട്ടി ചിത്രത്തിലെത്തുന്നുണ്ട്. മമ്മൂട്ടിയുടെ സാന്നിധ്യവും സിനിമയുടെ കലക്‌ഷൻ ഉയരാൻ കാരണമായി.

Continue Reading