വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി; അഷ്ടമി ദർശനം 23 ന്

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് കോടിയേറി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ നാല് നടക്കലും രാപ്പകൽ തുറന്നിടും. 23 നാണ് വൈക്കത്തഷ്ടമി. 24 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

Continue Reading

തീയേറ്ററുകളിൽ ഹൗസ് ഫുള്ളായി ‘ കഥ ഇന്നുവരെ ‘ പ്രദർശനം തുടരുന്നു

ബിജു മേനോൻ, അനുശ്രീ, നിഖില വിമൽ, മേതിൽ ദേവിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്‌ത ചിത്രമാണ് ‘ കഥ ഇന്നുവരെ ‘. സെപ്റ്റംബർ 20 നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ വലിയൊരു സാന്നിധ്യം തന്നെ തീയേറ്ററുകളിൽ ഉണ്ടായി. പടം സൂപ്പർ ഹിറ്റായി തന്നെ തീയേറ്ററുകളിൽ തുടരുകയാണ്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാൻ സാധിക്കുന്ന ഒരു നല്ല പ്രണയചിത്രമാണ് ‘ കഥ ഇന്നുവരെ ‘ […]

Continue Reading

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. 49 പള്ളിയോടങ്ങളാണ് ഇത്തവണ വള്ളം കളിക്ക് മാറ്റുരക്കുന്നത്. ഉച്ചക്ക് 2 മണിക്കാണ് വള്ളംകളി തുടങ്ങുന്നത്. ജലമേള പ്രമാണിച്ച് ഇന്ന് പത്തനംതിട്ട ജില്ലക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

Continue Reading

ഓണത്തെ വരവേറ്റ് തൃപ്പൂണിത്തുറ അത്തച്ചമയം

എറണാകുളം: ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടന്നു. നിയമസഭാ സ്പീക്കർ എ എം ഷംസീർ ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്‌ഘാടനം നിർവഹിച്ചു. തൃപ്പൂണിത്തുറ നഗരത്തിലൂടെയാണ് അത്തച്ചമയ ഘോഷയാത്ര നടക്കുന്നത്. അത്തം നഗറിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്കായി വിവിധ പരുപാടികളും സംഘടിപ്പിക്കുന്നുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണ അത്തച്ചമയ ഘോഷയാത്ര നടന്നത്.

Continue Reading

‘ഗുരുവായൂരമ്പലനടയിൽ ‘ വ്യാജ പതിപ്പ് പുറത്തിറങ്ങി ; കേസ് എടുത്ത് സൈബർ പോലീസ്

തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഗുരുവായൂരമ്പലനടയിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറിക്കിയവർക്കെതിരെ കേസ് എടുത്ത് സൈബർ പോലീസ്. പ്രിത്വിരാജാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പൈറേറ്റഡ് കോപ്പി, സിനിമയുടെ പ്രധാന ഭാഗങ്ങൾ എന്നിവ കൈവശം വയ്‌ക്കുന്നവർക്കും പങ്കുവെക്കുന്നവർക്കും എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്. പൃഥ്വിരാജ്, ബേസിൽ, അനശ്വര രാജൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം മെയ് 16നാണ് റിലീസ് ചെയ്‌തത്.

Continue Reading

‘ ആവേശം ‘ ഒ ടി ടി യിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു

ഫഹദ് ഫാസിൽ നായകനായ ചിത്രം ‘ ആവേശം ‘ ഒ ടി ടി യിലേക്ക്. മെയ് 9 നു ആണ് ഒ ടി ടി യിൽ ചിത്രമെത്തുന്നത്. ഫഹദ് ഫാസിൽ തകർത്തഭിനയിച്ച ഈ ചിത്രം ഇപ്പോഴും തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് ഓടിക്കൊണ്ടിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഇറങ്ങുന്നത്.

Continue Reading

മൂത്രത്തിൽ നിന്ന് വൈദ്യതി ഉത്പാദിപ്പിക്കാം; പുതിയ കണ്ടുപിടുത്തവുമായി പാലക്കാട് ഐ ഐ ടി

കാറ്റ്, ജലം, സൂര്യപ്രകാശം എന്നിവയിൽ നിന്ന് മാത്രം അല്ല മൂത്രത്തിൽ നിന്നും ഇനി വൈദ്യുതി ഉൽപാദിപ്പിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പാലക്കാട് ഐ ഐ ടി. ഒരേ സമയം വൈദ്യുതിയും ജൈവ വളവും ഉണ്ടാക്കാൻ സാധിക്കും എന്നാണ് ഗവേഷക സംഘം പറയുന്നത്. അഞ്ച് ലിറ്റർ മൂത്രത്തിൽ നിന്ന് 500 മില്ലി വാട്ട് വൈദ്യുതിയും 7–12 വോൾട്ടേജും ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ​ഗവേഷകസംഘം ഉൽപാദിപ്പിച്ചു

Continue Reading

‘ ഭ്രമയുഗം ‘ ; ബോക്സ്ഓഫീസിൽ വൻ കുതിപ്പ്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഭ്രമയുഗം’ വലിയ വിജയമാണ് കൈവരിച്ചിരിക്കുന്നത്. രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. മലയാള സിനിമ ഇതുവരെ കാണാത്ത പ്രകടനവുമായാണ് ഭ്രമയുഗം തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ആ​ഗോള ബോക്സോഫീസിൽ 32.93 കോടിയാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത് 11.85 കോടിയാണ്. കേരളത്തിന് പുറത്തും വൻ വിജയമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Continue Reading

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ഇതുവരെ’ മാർച്ച് ഒന്നിന് തീയറ്ററുകളിൽ എത്തുന്നു

ബ്രഹ്മപുരം മാലിന്യ സംസ്കാരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചിത്രം ‘ഇതുവരെ’ മാർച്ച് ഒന്നിന് തീയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. അനിൽ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇതുവരെ’. കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത് കലാഭവൻ ഷാജോൺ ആണ്. പ്രകൃതി നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യുന്ന ഒരു കുടുംബ കഥയാണ് ചിത്രം.

Continue Reading

കരാട്ടെക്കാരനായി ഫഹദ്; പ്രേമലുവിന്റെ വിജയത്തിന് പിന്നാലെ മറ്റൊരു ചിത്രവുമായി ഭാവനാ സ്റ്റുഡിയോ

മാമന്നന് ശേഷം വീണ്ടുമൊരു ഫഹദ് ചിത്രമെത്തുന്നു. ‘കരാട്ടെ ചന്ദ്രൻ’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഇത്തവണ കരാട്ടെക്കാരന്റെ വേഷത്തിലാണ് താരമെത്തുന്നത്. പ്രേമലുവിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഭാവനാ സ്റ്റുഡിയോസ് നിർമിക്കുന്ന അടുത്ത ചിത്രമാകും ഇത്. ഭാവനാ സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണ് ഇത്. മഹേഷിന്റെ പ്രതികാരം മുതൽ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ ആയിരുന്ന റോയ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

Continue Reading