സുകൃതം 2023; ഏകദിന ശിൽപശാല

കടുത്തുരുത്തി: കുറവിലങ്ങാട് ദേവമാതാ കോളജ് വിമൻസ് ഫോറത്തിന്റെ അഭിമുഖ്യത്തിൽ അമ്മമാരുടെ മഹാസമ്മേളനം നടന്നു. കോളജിലെയും സെന്റ് മേരീസ് സ്കൂളുകളിലെയും മുഴുവൻ വിദ്യാർത്ഥികളുടെയും അമ്മമാർക്ക് മാത്രമായാണ് സുകൃതം 2023 എന്ന ഏകദിന ശില്പശാല സജ്ജീകരിച്ചത്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ അമ്മമാരെ പ്രാപ്തരാക്കുക, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുക, ലഹരിക്കെതിരെയുള്ള ബോധ്യങ്ങളെ ബലപ്പെടുത്തുക എന്നിവയായിരുന്നു ശില്പശാല ലക്ഷ്യംവച്ചത്.കോളജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന കോളജ് ബർസാർ റവ.ഫാ.ഡിനോയി കവളമ്മാക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യ ജോസ്, റവ.സി. ഫാൻസി പോൾ […]

Continue Reading

കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂൾ കായിക മത്സരം

പെരുവ: കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കായിക മത്സരം പ്രമുഖ കായികതാരം ബിനീഷ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രഞ്ജിത്ത് ആർ. അധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരി ദേവിക രാജ് സ്വാഗതവും മാസ്റ്റർ ഗോകുൽരാജ് കൃതജ്ഞതയും രേഖപ്പെടുത്തി. കുമാരി തിതിക്ഷ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കായിക മത്സരത്തിൽ നാലു വിഭാഗങ്ങളിലായി 56 ഇനങ്ങളിൽ 500 കുട്ടികൾ പങ്കെടുത്തു. ദീപശിഖാ പ്രയാണത്തിന് സ്കൂൾ സ്പോർട്സ് ക്ലബ് സെക്രട്ടറി മാസ്റ്റർ അരവിന്ദ് സന്തോഷ് […]

Continue Reading

കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന് പുതിയ പ്രിന്‍സിപ്പല്‍; തോമസ് ചാഴികാടന്‍ എം പി

ന്യൂഡല്‍ഹി: കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിലേക്ക് പുതിയ പ്രിന്‍സിപ്പലായി കെ.പി.തങ്കപ്പനെ നിയമിച്ചതായി തോമസ് ചാഴികാടന്‍ എം.പി അറിയിച്ചു. ഇംഗ്ലീഷ്, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോളജി വിഷയങ്ങളില്‍ പുതിയ അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. സ്‌കൂളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രീയ വിദ്യാലയ സംഗതന്‍ കമ്മീഷണറെ എം.പി നേരില്‍ കണ്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശേഷിക്കുന്ന അധ്യാപക തസ്തികകളിലെ ഒഴിവുകളിലേക്ക് ഉടന്‍ നിയമനം നടത്തുമെന്ന് കേന്ദ്രീയ വിദ്യാലയ സംഗതന്‍ കമ്മീഷണര്‍ നിധി പാണ്ഡെ ഉറപ്പ് നല്‍കിയതായും തോമസ് […]

Continue Reading

മാന്നാനം ഹയർ സെക്കന്ററി സ്കൂളിന് ടോയ്ലറ്റ് സമുച്ചയത്തിനു ഇരുപത്തി അഞ്ച് ലക്ഷം രൂപ അനുവദിച്ചു

കടുത്തുരുത്തി: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന വിഹിത ഫണ്ടിൽ നിന്നും മാന്നാനം ഹയർ സെക്കന്ററി സ്കൂളിന് ടോയ്ലറ്റ് സമൂച്ചയം നിർമ്മിക്കുവാൻ ഇരുപത്തി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി അറിയിച്ചു. ടോയ്ലറ്റ് സാമൂച്ചയം നിർമ്മിക്കുവാനുള്ള സർക്കാരിന്റെ ടെക്നിക്കൽ അനുമതി ലഭിച്ചതായും,ജില്ലാ പഞ്ചായത്ത് ഇ ടെണ്ടർ നടപടി ഉടൻ പൂർത്തീയാക്കുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ പരിധിയിൽ വരുന്ന ആവശ്യമായ […]

Continue Reading

പെരുവ ഗവ. സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനം

പെരുവ: ഹൈടെക് സ്കൂളായി ഉയർത്തിയ പെരുവ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, ഹൈസ്കൂൾ, വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നീ കെട്ടിട സമുച്ചയങ്ങളുടെ പൂർത്തീകരണത്തിനും പുതിയ ബ്ലോക്ക് നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. കെട്ടിട നിർമാണങ്ങൾക്കായി എം.എൽ.എ. ഫണ്ടിൽ നിന്നും ഒരു കോടി രുപയാണ് അനുവദിച്ചത്. കേരള സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി ഒരു അസംബ്ലി മണ്ഡലത്തിൽ ഒരു വിദ്യാലയത്തിന് അനുവദിച്ചതിൽ ലഭ്യമായ അഞ്ചു കോടി രൂപയും എം.എൽ.എ. അനുവദിച്ച 1.65 കോടി രൂപയും […]

Continue Reading

കുറവിലങ്ങാട് ദേവമാതയ്ക്ക് യോഗയിൽ സുവർണ നേട്ടം

കടുത്തുരുത്തി: കോട്ടയം ജില്ലാ യോഗാ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല യോഗാ ചാമ്പ്യൻഷിപ്പിൽ കുറവിലങ്ങാട് ദേവമാതാ കോളെജ് മൂന്ന് ഗോൾഡ് മെഡലുകൾ നേടി. വിവിധ വിഭാഗങ്ങളിൽ നടന്ന വ്യക്തിഗതമത്സരങ്ങളിൽ ജോയൽ ജോസ് (രണ്ടാംവർഷ എം.എസ് സി. സുവോളജി), നവീൻ മാർട്ടിൻ (രണ്ടാംവർഷ എം. എ. മലയാളം ),അർജുൻ രാജ് (രണ്ടാംവർഷ ബികോം ഫിനാൻസ് ) എന്നിവരാണ് ചാമ്പ്യൻമാരായത്. ഡോ. ജോബിൻ ജോസ്, പ്രസീദ മാത്യു, ഡോ.സതീശ് തോമസ് എന്നിവരാണ് ദേവമാതാ യോഗാ ടീമിനെ പരിശീലിപ്പിക്കുന്നത്. വിജയികളെ പ്രിൻസിപ്പാൾ ഡോ.സുനിൽ […]

Continue Reading

‘Diwa 2023’; ഡി. പോൾ പബ്ലിക് സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു.

കുറവിലങ്ങാട് :എല്ലാ വ്യക്തികളും എന്തെങ്കിലും പ്രത്യേക കഴിവുകളോടെയാണ് ഈ ഭൂമിയിൽ ജനിക്കുന്നതെന്നും അത് വളർത്തിയെടുക്കുവാൻ വിദ്യാഭ്യാസ കാലഘട്ടം ഉപയുക്തമാക്കണമെന്നും നിരവധി മ്യൂസിക് ആൽബങ്ങളിലൂടെ പ്രശസ്തയായ സിസ്റ്റർ റിൻസി അൽഫോൻസ് എസ് ഡി. കുറവിലങ്ങാട് ഡീപോൾ പബ്ലിക് സ്കൂളിലെ കലോത്സവം ‘Diwa 2023: ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാദർ സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ വൈസ് പ്രിൻസിപ്പൽ സോണിയ തോമസ് ഹെഡ് ബോയ് ജിബിൻ തോമസ്, ഹെഡ് ഗേൾ ഗൗരി നന്ദന […]

Continue Reading

ചാന്ദ്രദിനത്തിൽ ചന്ദ്ര മനുഷ്യനെത്തിയത് കൗതുകമുണർത്തി 

വൈക്കം: വൈക്കം സെൻ്റ് ലൂയിസ് UP സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചാന്ദ്രദിന അസംബ്ലിയിൽ മാസ്റ്റർ ജോഫിൻ പൗലോസ് ചന്ദ്രമനുഷ്യനായി വേഷം ധരിച്ചു. ഇതിനോടനുബന്ധിച്ച് റോക്കറ്റുകളുടെ പ്രദർശനം, കൊളാഷ്, ചാന്ദ്രദിന ക്വിസ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ്, സീനിയർ അസിസ്റ്റന്റ് സ്റ്റെല്ല ജോസഫ്, സയൻസ് അധ്യാപകരായ നൈസി ജോൺ, ജിൻസി എം ജെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Continue Reading

എം. എ. കോളേജിൽ ഒന്നാം വർഷ ക്ലാസുകൾ ബുധനാഴ്ച്ച ആരംഭിക്കും

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ്(ഓട്ടോണോമസ്)കോളേജിൽ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകൾ 19/07/23 ബുധൻ ആരംഭിക്കും.വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ സഹിതം ബുധൻ രാവിലെ 9.30 ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു

Continue Reading

അധ്യാപക- രക്ഷാകർതൃ സമ്മേളനം നടത്തി

വൈക്കം: സെന്റ് ലൂയിസ് യു പി സ്കൂളിൽ അധ്യാപക- രക്ഷാകർതൃ സമ്മേളനം നടത്തി. പിടിഎ പ്രസിഡന്റ് സുധീർ വി അധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജർ ഫാദർ ബർക്കുമാൻസ് കൊടക്കൽ ഉദ്ഘാടനം ചെയ്തു. വൈക്കം സിവിൽ എക്സൈസ് ഓഫീസർ ദീപേഷ് എ എസ് ബോധവൽക്കരണ ക്ലാസ് നയിച്ചു. പിടിഎ സെക്രട്ടറി സി. സ്മിത പൗലോസ് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുതിയ പി.ടി.എ ഭാരവാഹികളായി ഉദയകുമാർ കെ (പ്രസിഡന്റ്)റാണി ജോസഫ് (വൈസ് പ്രസിഡന്റ്) സൗമ്യ പ്രതാപ്(എംപിടിഎ പ്രസിഡന്റ്) […]

Continue Reading