മഹാരാജാസ് കോളേജ് നാളെ തുറക്കും; അഞ്ചു സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു

എറണാകുളം മഹാരാജാസ് കോളേജ് തുറക്കാൻ ധാരണ. നാളെ കോളേജ് തുറക്കും. വിദ്യാർഥി സംഘർഷത്തെ തുടർന്നാണ് കോളേജ് അടച്ചത്. വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ യോ​ഗത്തിലാണ് കോളേജ് തുറക്കാൻ ധാരണയായത്. കാമ്പസിൽ അഞ്ച് സെക്യൂരിറ്റ് ഉദ്യോ​ഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും യോ​ഗത്തിൽ തീരുമാനമായി. കോളേജ് ഉടൻ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ആറു […]

Continue Reading

സ്റ്റുഡന്റ് വിസയ്ക്ക് പരിധി ഏർപ്പെടുത്തി; കാനഡയിലേക്ക് പോകാനിരിക്കുന്ന മലയാളികൾ ആശങ്കയിൽ

വിദേശ വിദ്യാർത്ഥി വിസയ്ക്ക് പരിധി പ്രഖ്യാപിച്ച് കാനഡ. 2 വർഷത്തെ പരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഭവന സൗകര്യങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും വർദ്ധിച്ച ആവശ്യകത ഉണ്ടായിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് താത്കാലികമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാതെ വിദേശ വിദ്യാർത്ഥികളെ രാജ്യത്തേക്ക് ക്ഷണിക്കുകയും മതിയായ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കാതെ കാനഡയിലെ വിദ്യാഭ്യാസ രീതിയെക്കുറിച്ച് മോശം പ്രതിച്ഛായയുമായി അവർ മടങ്ങേണ്ടി വരികയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറയുന്നു.

Continue Reading

എസ്എസ്എൽസി മോഡൽ പരീക്ഷകൾക്കായി വിദ്യാർത്ഥികളിൽ നിന്ന് പണപ്പിരിവ് നടത്താനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ നിന്ന് എസ്എസ്എൽസി മോഡൽ പരീക്ഷയ്‌ക്ക് വേണ്ടി പണപ്പിരിവ് നടത്താനൊരുങ്ങി സർക്കാർ. ചോദ്യപേപ്പർ അച്ചടിക്കാനായി 10 രൂപ വീതം വിദ്യാർത്ഥികളിൽ നിന്ന് പിരിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഫെബ്രുവരി 19-നാണ് എസ്എസ്എൽസി മോഡൽ പരീക്ഷകൾക്ക് തുടക്കമാകുക.

Continue Reading

തൊഴിൽ നേടാൻ ഐ.സി.ടി.യുടെ ആറുമാസ നൈപുണ്യ പരിശീലനം…

ഐ.ടി. മേഖലയിൽ ഉദ്യോഗാർഥികളെ തൊഴിൽ സജ്ജരാക്കാൻ 20,000 രൂപ വരെ സ്‌കോളർഷിപ്പോടെ തൊഴിലധിഷ്ഠിത സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി. കേരളത്തെ ഒരു നോളജ് ഇക്കണോമിയായി വികസിപ്പിക്കുന്നതിൽ നൈപുണ്യ പരിശീലന പരിപാടികളുടെ പ്രസക്തി വളരെ വലുതാണ്. ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ വിവിധ സാങ്കേതിക വിഷയങ്ങളിലുള്ള പരിശീലന പരിപാടികൾ ഈയൊരു ഉദ്ദേശലക്ഷ്യത്തോടെ വിഭാവനം ചെയ്തിരിക്കുന്നു. ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സുകളായ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് (MEAN / MERN / .NET), […]

Continue Reading

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങള്‍…

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ പാഠപുസ്തകങ്ങള്‍. നാധിപത്യവും മതനിരപേക്ഷതയും അടിത്തറയാക്കിയുള്ള നവകേരള സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ പാഠപുസ്തകങ്ങളെന്ന് വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അഞ്ചാംക്ലാസ് മുതല്‍ കലാ, തൊഴില്‍ വിദ്യാഭ്യാസത്തിനായി പ്രത്യേക പാഠപുസ്തകങ്ങള്‍ ഉണ്ടാകും. സ്കൂള്‍പ്രവൃത്തിദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.

Continue Reading

സ്വർണ്ണ കിരീടം ചൂടി കണ്ണൂർ …

സംസ്ഥാന സ്കൂള്‍ കലോല്‍സവകിരീടം കണ്ണൂരിന്. ഇഞ്ചോടിഞ്ഞ് പോരാട്ടത്തില്‍ കോഴിക്കോടിനെ മറികടന്നു. കണ്ണൂരിന് 952 പോയിന്റ്, കോഴിക്കോടിന് 949പോയിന്റ്.

Continue Reading

ആദിത്യ എൽ വൺ പ്രവർത്തന സജ്ജം…

ഹാലോ ഓർബിറ്റിൽ ഭ്രമണം തുടങ്ങിയ ആദിത്യ എൽ1 ന്റെ പ്രവർത്തനം തൃപ്തികരം. ഇലക്‌ട്രോണിക്‌ സംവിധാനങ്ങളും സോഫ്‌റ്റ്‌വെയറും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. ഏഴു പരീക്ഷണ ഉപകരണവും സുസജ്ജമാണ്‌. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണബലം തുല്യമായ ലഗ്രാഞ്ച്‌ പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക്‌ ശനിയാഴ്‌ച വൈകിട്ട്‌ 4.11 നാണ്‌ പേടകം എത്തിയത്‌. 48 മണിക്കൂർ നിരീക്ഷണത്തിനുശേഷം ആവശ്യമെങ്കിൽ ഭ്രമണപഥം തിരുത്തുന്ന പ്രക്രിയ നടത്തും. പേടകത്തിലെ എട്ട്‌ 22 ന്യൂട്ടൺ ത്രസ്റ്ററുകൾ ഉപയോഗിച്ചാണിത്‌ ചെയ്യുക. ഒരു സന്ദേശം ഭൂമിയിൽനിന്ന്‌ പേടകത്തിലെത്താൻ അഞ്ച്‌ സെക്കൻഡ്‌ വേണം. പേടകത്തിലെ […]

Continue Reading

കലോത്സവത്തിന് ഇന്ന് സമാപനം ; സ്വർണ കപ്പിനായി പോരാട്ടം മുറുകുന്നു

സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സ്വർണ കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 896 പോയിന്‍റാണുള്ളത്. കണ്ണൂരിന് 892ഉം. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്. നിലവിൽ മൂന്നാം സ്ഥാനത്തെങ്കിലും സ്വർണക്കപ്പെന്ന സ്വപ്നം പാലക്കാട്ടെ കുട്ടികളും ഉപക്ഷിച്ചിട്ടില്ല. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ […]

Continue Reading

ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തേക്ക് ; യാത്ര നീണ്ടത് 126 ദിവസം

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിക്കും നാലരയ്ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കുക. ബെംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്‍വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിർദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്. ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആര്‍ഒ. ഏഴ് […]

Continue Reading

ബഹിരാകാശത്തു പുതിയ പരീക്ഷണം ; വൈദ്യുതി ഉത്പാദിപ്പിച് വിജയിപ്പിച്ചു ഐ എസ് ആർ ഒ

പുത്തൻ നേട്ടവുമായി ഐഎസ്ആർഒ. ബഹിരാകാശത്ത് ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരീക്ഷണം വിജയിച്ചു. പോളിമർ ഇലക്ട്രോലൈറ്റ് മെമ്പറെയിൻ ഫ്യുവൽ സെൽ (FCPS) പരീക്ഷണമാണ് വിജയിച്ചത്. കഴിഞ്ഞ ജനുവരി ഒന്നിന് വിക്ഷേപിച്ച പി.എസ്.എൽ.വി സി-58 റോക്കറ്റിലെ പോം-3 മോഡ്യൂളിലാണ് സെൽ ഉൾപ്പെടുത്തിയിരുന്നത്. ഭൂമിയിൽ നിന്നും 350 കിലോമീറ്റർ ഉയരത്തിൽ വെച്ച് സെൽ 180 വോൾട് വൈദ്യുതി ഉല്പാദിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ജലം മാത്രമാണ് സെൽ പുറന്തള്ളുക എന്നതിനാൽ ഇത് പരിസ്ഥിതി സൗഹാർദവുമാണ്. ഭാവി വിക്ഷേപണങ്ങൾക്ക് പുതിയ നേട്ടം […]

Continue Reading