പ്ലസ്ടു ഫല പ്രഖ്യാപനം വ്യാഴാഴ്ച
തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും.
Continue ReadingNews Portal
തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും.
Continue Readingസംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താൻ പണമില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. സർക്കാരിൽ നിന്നും പണം ലഭിക്കുമ്പോൾ സ്കൂളുകൾക്ക് ചിലവായ തുക തിരികെ നൽകുമെന്നും ഉത്തരവിൽ പറഞ്ഞു.
Continue Readingഎസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിച്ച് 23ന് അവസാനിക്കും. എസ്എസ്എൽസി പൊതുപരീക്ഷ മാർച്ച് മാസം 4ന് ആരംഭിച്ച് 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 26ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്.
Continue Readingസംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ രൂക്ഷമായി വിമർശിച്ച് കറുകച്ചാൽ എ.ഇ.ഒ ഓമന. സംസ്ഥാനത്തെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണമേന്മ നഷ്ടപ്പെടുന്നുവെന്നും, തൊഴിൽ മാത്രമായാണ് അധ്യാപനത്തെ അധ്യാപകർ കാണുന്നതെന്നുമാണ് എ.ഇ.ഒ ഉന്നയിച്ച വിമർശനം. ഒരാഴ്ച മുമ്പ് നടന്ന മണിമല സെന്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വാർഷികാഘോഷത്തിനിടെയായിരുന്നു ഇത് പറഞ്ഞത്. വർഷം തോറും സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറയാൻ കാരണവും ഇതാണെന്ന് എ.ഇ.ഒ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയാണ് അധ്യാപകർക്ക് ശമ്പളയിനത്തിൽ സർക്കാർ നൽകുന്നത്.
Continue Readingതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ ഒമ്പത് വരെ ക്ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 1 മുതൽ 27 വരെയും എൽ.പി, യു.പി സ്കൂളുകളിൽ പരീക്ഷ മാർച്ച് 18 മുതൽ 26 വരെയും നടക്കും. എസ്. എസ്. എൽ. സി പരീക്ഷാ ദിവസങ്ങളിൽ മറ്റ് ക്ലാസുകൾക്ക് പരീക്ഷയുണ്ടാവില്ല. ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
Continue Readingകോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണയുമായി കാലിക്കറ്റ് സർവ്വകലാശാല. നാല് വർഷ ബിരുദ കോഴ്‌സുകളുടെ നിയമാവലിക്ക് സർവ്വകലാശാല അംഗീകാരം നൽകി. സർവ്വകലാശാല അക്കാദമിക് കൗൺസിൽ യോഗമാണ് നിയമാവലിക്ക് അംഗീകാരം നൽകിയത്. നാല് വർഷ ബിരുദ കോഴ്‌സുകളുടെ നിയമാവലിക്ക് അംഗീകാരം നൽകുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാലയാണ് കാലിക്കറ്റ്. അടുത്ത വർഷം മുതൽ കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലെ വിദ്യാർത്ഥികൾക്ക് നിയമാവലി ബാധകമാകും.
Continue Readingഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റ് നിർദേശത്തെ ന്യായീകരിച്ച് മന്ത്രി ആർ.ബിന്ദു. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ സ്വകാര്യ സർവകലാശാലകൾ നല്ലതാണ്. ബജറ്റിൽ പ്രഖ്യാപിച്ചത് പുതിയ കാര്യമല്ല, മുന്നേ ഉള്ള ആലോചനയാണെന്നും മന്ത്രി. സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള തീരുമാനം വൈകിയിറ്റില്ല. ശക്തമായ സർക്കാർ നിയന്ത്രണങ്ങളോടെയാണ് സ്വകാര്യ സർവകലാശാലകൾ അനുവദിക്കുക. വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപത്തെപ്പറ്റി തീരുമാനം എടുത്തിട്ടില്ല. ആ ദിശയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തും എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ.
Continue Readingപഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്‌തു. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി വിരൽത്തുമ്പിലെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Continue Readingഅയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് എൻഐടി ക്യാമ്പസ് നാലു ദിവസത്തേക്ക് അടച്ചിടും. വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ കോളജിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ ദിവസങ്ങളിൽ നിശ്ചയിച്ച പരീക്ഷകൾ ഉൾപ്പെടെ മാറ്റി. ഇതിനിടെ, സസ്പൻഷനെതിരായ പ്രതിഷേധ സമരത്തിൽ സംഘർഷമുണ്ടാവുകയായിരുന്നു. എസ്എഫ്ഐ മാർച്ചിനിടെ പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ, ഏരിയാ പ്രസിഡന്റ് യാസിർ എന്നിവർക്ക് പരുക്കേറ്റു. ഇതേ തുടർന്നാണ് ക്യാമ്പസ് അടച്ചിടാൻ തീരുമാനിച്ചത്.
Continue Readingതിരുവനന്തപുരം: സ്വകാര്യമേഖലയിലെ ഒഴിവുകള്‍ കൂടി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കാന്‍ പ്രൈവറ്റ് ജോബ് പോര്‍ട്ടല്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. സ്വകാര്യസംരഭകരുടെ സഹായത്തോടെ സംസ്ഥാന വ്യാപകമായി നിയുക്തി ജോബ് ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ റെക്കോഡുകളുടെ ഡിജിറ്റൈസേഷന്‍ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
Continue Reading