മുണ്ടക്കൈ-ചൂരൽമല സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് പ്രവേശനോത്സവം
വയനാട്: ഉരുൾപൊട്ടൽ ദുരന്തം അനുഭവിച്ച് അതിജീവിച്ച മുണ്ടക്കൈ-ചൂരൽമലയിലെ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഇന്ന് മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. മേപ്പാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് ചടങ്ങ്. ഉരുൾപൊട്ടലിൽ നഷ്‌ടമായ എസ്എസ്എൽസി സെർട്ടിഫിക്കറ്റുകളുടെ വിതരണവും മന്ത്രി നിർവഹിക്കും. ദുരിത ബാധിതരായ തൊഴിലാളികൾക്ക് തൊഴിൽവകുപ്പിന്റെ ധനസഹായവും ഇന്ന് വിതരണം ചെയ്യും.
Continue Reading