സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തലസ്ഥാനത്ത് ഇന്ന് തുടക്കം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയുയരും. ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ഇന്ന് മുതൽ എട്ടു ദിവസം തലസ്ഥാന നഗരം കൗമാര കായിക കുതിപ്പിന് സാക്ഷിയാവും. 67-ാ മത് കായികമേള ഒളിമ്പിക്സ് മാതൃകയിലെ രണ്ടാം തവണത്തേതാണ്. ശിക്ഷക്സദൻ കേന്ദ്രമാക്കി 16 ഓളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദിവസങ്ങളായി ഒരുക്കങ്ങളുടെ തിരക്കാണ്. കായിക മത്സരങ്ങൾ നാളെ രാവിലെ മുതലായിരിക്കും തുടങ്ങുക.

Continue Reading

കാലിക്കറ്റ് സർവകലാശാലയിലെ ക്ലാസുകൾ 21 ന് പുനരാരംഭിക്കും

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് അടച്ച കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകളിലെ ക്ലാസുകൾ ഈ മാസം 21 ന് പുനരാരംഭിക്കും. കോളജ് ഹോസ്റ്റലുകൾ 20 ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് സർവകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചിരുന്നു.

Continue Reading

പാലക്കാട്ടെ വിദ്യാർഥിയുടെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കും പ്രധാന അധ്യാപികയ്ക്കും സസ്‌പെൻഷൻ

പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി മാനേജ്മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയേയും സ്കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്പെൻഡ് ചെയ്തു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ ആത്മഹത്യ ചെയ്തത് . സ്കൂൾ വിട്ട് വന്നയുടൻ യൂണിഫോമിൽ തന്നെ തൂങ്ങി മരിക്കകയായിരുന്നു. പിന്നാലെ അർജുൻ പഠിക്കുന്ന കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബവും വിദ്യാർത്ഥികളും രംഗത്ത് എത്തി . […]

Continue Reading

സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസിഡറായി സഞ്ജു വി സാംസണെ നിയമിച്ചു. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക്‌സ് മാതൃകയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായിക മേള ഇത്തവണ നടത്തുന്നത്. സഞ്ജുവിന്റെ പ്രതികരണമുൾപ്പെടുന്ന വീഡിയോ മന്ത്രി പങ്കു വെച്ചിട്ടുണ്ട്.

Continue Reading

കായികമേളയില്‍ ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ്; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം:സം സ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനമായി നല്കാൻ സർക്കാർ. ശാസ്ത്രമേളയ്ക്ക് ഒരു കിലോ തൂക്കമുള്ള സ്വര്‍ണക്കപ്പ് നിര്‍മിക്കാന്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കയ്യിൽ നിന്ന് ഒരു രൂപ വെച്ച് പിരിച്ചിരുന്നു. എന്നാല്‍ ഈ തുക ഇതുവരെ വിനിയോഗിച്ചിട്ടില്ല. ഈ വർഷം തിരുവനന്തപുരത്താണ് കായികമേള നടക്കുന്നത്.

Continue Reading

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ഇന്ന് വിജയദശമി. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം എഴുതി കുരുന്നുകൾ ചുവടു വെക്കുന്ന വിദ്യാരംഭം ഇന്നാണ്. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കും. വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ദുര്‍ഗാഷ്ടമി നാളില്‍ പൂജ വച്ച് ആരാധിച്ച പുസ്തകങ്ങളും പണിയായുധങ്ങളും വിജയദശമി നാളില്‍ പൂജയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങുന്നു.

Continue Reading

നിരവധി തൊഴിൽ അവസരങ്ങളുമായി കൊച്ചി; വരാൻ പോകുന്നത് രണ്ട് ലക്ഷം അവസരങ്ങൾ

അന്താരാഷ്ട്ര നിലവാരത്തിൽ എ ഐ അധിഷ്ഠിത ഐ ടി നഗരം നിർമ്മിച്ച് രണ്ട് ലക്ഷം തൊഴിലവസരം ഉറപ്പാക്കാൻ കൊച്ചി ഇൻഫോപാർക്. മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായാണിത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് ഉടനെ തന്നെ നിർമാണം തുടങ്ങും. ഇൻഫോപാർക്കിനോട് ചേർന്ന് കിടക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 300 ഏക്കറാകും ഇതിനായി ഉപയോഗിക്കുക. എ ഐ അധിഷ്ഠിത കമ്പനികളായിരിക്കും ഐ ടി നഗരത്തിൽ പ്രവർത്തിക്കുക. പ്രവേശനം മുതൽ വെളിച്ചം, ഗതാഗതം തുടങ്ങിയ സകലതും എ ഐ നിയന്ത്രിതമായിരിക്കും.

Continue Reading

എറണാകുളത്ത് ഇന്ന് സ്കൂളുകൾക്ക് അവധി

എറണാകുളം: എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്കൂൾ കായിക മേളയുടെ സമാപനം പരിഗണിച്ചാണ് തീരുമാനം. എറണാകുളം ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Continue Reading

എസ് എസ് എൽ സി – പ്ലസ്‌ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ് എസ് എൽ സി – പ്ലസ്‌ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാർച്ച് 3 മുതൽ 26 വരെയാണ് എസ് എസ് എൽ സി പരീക്ഷ നടക്കുക. ഹയർസെക്കൻഡറി ആദ്യവർഷ പരീക്ഷ മാർച്ച് ആറ് മുതൽ 29 വരെയും രണ്ടാം വർഷ പരീക്ഷ മാർച്ച് മൂന്ന് മുതൽ 26 വരെയുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മെയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനവും നടത്തും.

Continue Reading

സംസ്ഥാനത്ത് നാളെ പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകം

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. നാളെ ബാങ്കുകൾക്കും അവധിയാണ്. ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്പ്. 13 ന് രാവിലെയാണ് പൂജയെടുപ്പ്.

Continue Reading